ബിഗ്ബോസിൽ ഏറ്റവും കൂടുതൽ പ്രതിഫലം മണിക്കുട്ടന് തൊട്ടുപിന്നാലെ നോബിയും ഭാഗ്യലക്ഷ്മിയും അനൂപ്കൃഷ്ണനും
ആകാംഷകളെ മുൾമുനയിൽ നിർത്തി ബിഗ്ബോസ് പ്രക്ഷേപണം നടന്നുകൊണ്ടിയിരിക്കുകയാണ്. കഴിഞ്ഞ സീസണെക്കാളും ജനപ്രീതി ഈ സീസണിലാണെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളില്‍ നിന്നും വ്യക്തമായത്. മികച്ച രീതിയിലെ പ്രകടനമാണ് ഹൗസിനുള്ളിൽ എല്ലാവരും കാഴ്ച്ചവെക്കുന്നത്. ഇത്തവണ പ്രേക്ഷകർ പ്രവചിച്ച ചില മത്സരാർത്ഥികൾ ബിഗ്ബോസിൽ ഉണ്ടായിരുന്നു. ഇപ്പോളിതാ, മത്സരാർത്ഥികളുടെ പ്രതിഫലം പ്രവചിക്കുകയാണ് പ്രേക്ഷകർ. ഒടുവിൽ മത്സരാർത്ഥികളുടെ പ്രതിഫലത്തിന്റെ ഏകദേശ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്.
വിവിധ മേഖലകളിൽ നിന്നും പതിനാല് പേരാണ് ഇത്തവണ മത്സരിക്കുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ ചിലര്‍ പുറത്ത് പോവുകയും മറ്റ് ചിലര്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ അകത്തേക്ക് പ്രവേശിക്കുകയും ചെയ്യും. ആദ്യ മൂന്ന് ദിവസങ്ങളിലെ പ്രകടനം കൊണ്ട് പ്രേക്ഷകരുടെ മനംകവരാന്‍ ഓരോരുത്തര്‍ക്കും സാധിച്ചിട്ടുണ്ട്.
ജനപ്രീതി കണക്കിലെടുത്തായിരിക്കാം പ്രതിഫലം നൽകുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. ഇത്തവണ ജനപ്രീതിയുടെയും പ്രതിഫലത്തിന്റെയും കാര്യത്തിൽ മുന്നിൽ നിൽക്കുന്നത് മണിക്കുട്ടൻ തന്നെയാണ്. പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു ആഴ്ചയില്‍ 50,000 രൂപയാണ് താരത്തിന് ലഭിക്കുന്നത്.തൊട്ടു പിന്നിൽ നിക്കുന്നത് ടെലിവിഷനിലൂടെയും സിനിമകളിലൂടെയും ജനങ്ങളുടെ പ്രിയ താരമായ നോബിമാർക്കോസാണ്. 40,000രൂപയാണ് നോബിയുടെ പ്രതിഫലം. സീരിയല്‍ നടന് അനൂപ് കൃഷ്ണനും ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയ്ക്കും ഇതേ പ്രതിഫലം തന്നെയാണ് കിട്ടുന്നതെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ, ഷോയിലെ മറ്റ് മത്സരാർത്ഥികൾക്കെല്ലാം 30,000 വീതമാണ് ഓരോ ആഴ്ചയിലും കിട്ടുന്നത്. ഷോ തുടങ്ങുന്നതിനു മുന്നേ പ്രേക്ഷകർ പ്രവചിച്ചത് മോഹൻലാലിൻറെ പ്രതിഫലമായിരുന്നു. മോഹൻലാലിൻറെ പ്രതിഫലത്തെക്കുറിച്ച് ഇതുവരെയും ഔദ്യോഗികമായ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
കഴിഞ്ഞ സീസണിൽ 12 കോടിയായിരുന്നു സൂപ്പർസ്റ്റാറിന്റെ പ്രതിഫലം. അതേസമയം ഇത്തവണ അവതാരകനായ മോഹൻലാലിൻറെ പ്രതിഫലം വര്‍ധിച്ചുവെന്ന റിപ്പോര്‍ട്ട് ആദ്യമേ പുറത്ത് വന്നിരുന്നു. ഓരോ സീസണും കഴിയുമ്പോൾ താരരാജാവിന്റെ പ്രതിഫലം ആറ്കോടി കൂടുമെന്നാണ് ട്വിറ്ററിലൂടെ പ്രചരിക്കുന്ന ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്നാൽ പൂർണമായൊരു വ്യക്തത ഇതിനും ലഭിച്ചിട്ടില്ല.
https://www.facebook.com/Malayalivartha