മത്സരാര്‍ത്ഥികളെ ഞെട്ടിച്ച് കിടിലൻ സർപ്രൈസുമായി മോഹൻലാൽ! പ്രേക്ഷകർ മനസ്സിൽ പോലും ചിന്തിക്കാത്ത ആ വ്യക്തി ബിഗ്ബോസ് വീട്ടിലെത്തുന്നു! ഇനിയാണ് വലിയ കളികൾ; ആകാംഷയോടെ ആരാധകർ...
ആരാധകര്‍ ഏറെയുള്ള ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് സീസണ് 3 സംഭവ ബഹുലമായിട്ടാണ് തുടക്കം കുറിച്ചത്. വ്യത്യസ്ത മേഖലകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ചുറ്റുപാടിൽ നിന്നും വന്നവരെ ഒരുമിച്ചൊരു വീട്ടിൽ നൂറു ദിവസം താമസിക്കാൻ വിടുന്നു എന്നതാണ് ബിഗ് ബോസിനെ വ്യത്യസ്തമാക്കുന്നത് . ഇന്ത്യയിൽ ഒട്ടുമിക്ക ഭാഷയിലും ബിഗ് ബോസ് റിയാലിറ്റി ഷോ ഉണ്ട്.
ഷോ തുടങ്ങി ദിവസങ്ങൾ പിന്നിടുമ്പോൾ ആഴ്ചയുടെ അവസാനം എത്താറുള്ളത് പോലെ ശനിയാഴ്ച മോഹന്‍ലാല്‍ ബിഗ് ബോസ് വീട്ടിലേക്ക് എത്തി. മോഹന്‍ലാലിന്റെ സിനിമകളിലെ പാട്ടുകള്‍ കോര്‍ത്തിണക്കി ഒരു ദൃശ്യവിസ്മയം തന്നെ മത്സരാര്‍ഥികള്‍ ഒരുക്കിയിരുന്നു. ഡാന്‍സും പാട്ടും മേളവുമൊക്കെ ചേര്‍ന്ന് മനോഹരമായിട്ടാണ് കഴിഞ്ഞ ദിവസത്തെ എപ്പിസോഡിന് തുടക്കമായത്. ഇത്തവണ ദൃശ്യം 2 റിലീസ് ചെയ്തതുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് മോഹന്‍ലാല്‍ മത്സരാര്‍ഥികളുമായി പങ്കുവെച്ചത്.
ഇതിനൊപ്പം മത്സരാര്‍ഥികളെ നാല് ഗ്രൂപ്പുകളായി തിരിച്ച് ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന് ഒരു തിരക്കഥ എഴുതുവാനും ആവശ്യപ്പെട്ടിരുന്നു. ഏറ്റവും നല്ല തിരക്കഥയ്ക്ക് സമ്മാനം തരുമെന്നും സൂചിപ്പിച്ചു. സാധാരണ പോലെ കഴിഞ്ഞ ഒരാഴചത്തെ വിശേഷങ്ങള്‍ എല്ലാവരോടും ചോദിക്കുകയൂം മടി കാണിക്കുന്നവരെയും വീടിനുള്ളില്‍ ഗ്രൂപ്പിസം നടത്തുന്നത് ആരൊക്കെയാണെന്നും തുടങ്ങി പ്രേക്ഷകര്‍ ചൂണ്ടി കാണിച്ച പല കാര്യങ്ങളും ലാലേട്ടൻ ഓര്‍മ്മപ്പെടുത്തി.
ഇന്നലത്തെ എപ്പിസോഡ് കഴിയുമ്ബോള്‍ മറ്റൊരു സര്‍പ്രൈസ് കൂടി ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് നല്‍കിയിരിക്കുകയാണ്. ഷോ യിലേക്ക് പുതിയൊരു അതിഥി കൂടി വരുന്നുണ്ടെന്ന സൂചനയാണ് അത്. മത്സരാര്‍ഥികളെല്ലാം വീട്ടിലെ പണികളില്‍ മുഴുകി നില്ക്കുന്ന സമയത്താണ് ബെല്‍ അടിച്ചത്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവാതെ എല്ലാവരും ഓടി മുറ്റത്തേക്ക് എത്തുന്നു. പെട്ടന്ന് മെയിന്‍ വാതില്‍ തുറക്കുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഒരു മത്സരാര്‍ഥി കൂടി എത്തിയെന്നാണ് പൊതുവേയുള്ള വിവരം.
അതേ സമയം ആരാണ് ഇനി ഷോ യിലേക്ക് എത്തുന്നതെന്ന് അറിയാനുള്ള ആകാംഷയിലാണ് എല്ലാവരും. മുന്‍പ് പ്രവചിച്ചിരുന്ന ചില താരങ്ങളുടെ പേര് മുഴങ്ങി കേള്‍ക്കുന്നുണ്ടെങ്കിലും ഇന്നത്തെ എപ്പിസോഡിലൂടെ അതാരാണെന്ന് വ്യക്തത വരികയുള്ളു.
https://www.facebook.com/Malayalivartha