ഫെബ്രുവരി 19ന് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയതുമുതല്‍ രണ്ട് പേരെ വീടിന് സമീപം കണ്ടിരുന്നു... പുലര്‍ച്ചെ രണ്ടുമണിയോടെ ഒരു സംഘം ആളുകള്‍ വീടിന്റെ വാതില്‍ തകര്‍ത്ത് ബലം പ്രയോഗിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയി! കോഴിക്കോട് കൊടുവള്ളിയില്‍ നിന്നുള്ള സംഘമാണ് യുവതിയെ തട്ടിക്കൊണ്ടുപോയതെന്ന് സൂചനകൾ...
മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി. കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് തട്ടിക്കൊണ്ടുപോയത്.
പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. വീടിന്റെ വാതില്‍ തകര്‍ത്ത് ബലം പ്രയോഗിച്ചാണ് യുവതിയെ കൊണ്ടുപോയത്.
ഫെബ്രുവരി 19നാണ് ബിന്ദു ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. യുവതി നാട്ടിലെത്തിയതുമുതല്‍ രണ്ട് പേരെ വീടിന് സമീപം കണ്ടിരുന്നുവെന്നും, ചിലര്‍ വീട്ടിലെത്തിയിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
ഒരു സംഘം ആളുകള്‍ വീട്ടില്‍ അതിക്രമിച്ചു കയറി ബിന്ദുവിനെ ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നുവെന്ന് ഭര്‍ത്താവ് പറഞ്ഞു.
നിരീക്ഷിച്ചവരുടെ ചിത്രങ്ങളും ബിന്ദുവിന്റെ ഫോണും ബന്ധുക്കള്‍ പൊലീസിന് കൈമാറി. ഫോണ്‍ പൊലീസ് പരിശോധിച്ചുവരികയാണ്.
സ്വര്‍ണക്കടത്തുമായി ബന്ധമുള്ള സംഘമാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. കോഴിക്കോട് കൊടുവള്ളിയില്‍ നിന്നുള്ള സംഘമാണ് യുവതിയെ തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന.ഗള്‍ഫില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ അക്കൗണ്ടന്റാണ് ബിന്ദു.
https://www.facebook.com/Malayalivartha