ഒരു ഫോട്ടോഷൂട്ടിന് മുന്നോടിയായി മീരയെ ഒരുക്കുന്നതിനിടെ പകര്‍ത്തിയ ചിത്രം! മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണിക്കൊപ്പം മീര നന്ദന്റെ പുതിയ ചിത്രം വൈറൽ... ഏറ്റെടുത്ത് സോഷ്യൽമീഡിയ....
നടിയായും അവതാരകയുമായൊക്കെ മലയാളികളുടെ ഉള്ളിൽ തിളങ്ങിയ താരമാണ് മീര നന്ദന്.
ഇപ്പോള്‍ ദുബായില്‍ ആര്‍ജെയായി ജോലി ചെയ്യുന്ന താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മീര ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ മീര സെലിബ്രിറ്റി ആര്‍ട്ടിസ്റ്റായ ഉണ്ണിക്കൊപ്പമുള്ള ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഉണ്ണിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് ചിത്രം എത്തിയത്. സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ഉണ്ണി.
ഇടയ്ക്കിടയ്ക്ക് പല താരങ്ങളോടൊപ്പവും ഉണ്ണി ചിത്രം പങ്കുവയ്ക്കാറുണ്ട്. ഒരു ഫോട്ടോഷൂട്ടിന് മുന്നോടിയായി മീരയെ ഒരുക്കുന്നതിനിടെ പകര്‍ത്തിയിരിക്കുന്ന ചിത്രമാണിത്.
ഫോട്ടോഷൂട്ടിനിടയിലുള്ളൊരു വീഡിയോയും ഉണ്ണി ഇന്‍സ്റ്റ സ്റ്റോറിയായി പങ്കുവെച്ചിട്ടുമുണ്ട്.
https://www.facebook.com/Malayalivartha