വീട്ടില്‍ വളര്‍ത്തുന്ന കോഴിയെ നായ പിടിച്ചതിനെ ചൊല്ലി തമ്മിലടി.. അയല്‍ക്കാരുടെ 'കൂട്ടയടി' കനത്തപ്പോൾ കണ്ടുനിന്ന വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു! സംഭവം ചാത്തന്നൂരിൽ...
വീട്ടില്‍ വളര്‍ത്തുന്ന കോഴിയെ നായ പിടിച്ചതു സംബന്ധിച്ച തര്‍ക്കം തമ്മില്‍തല്ലില്‍ കലാശിച്ചതോടെ ഇതുകണ്ടുനില്‍ക്കുകയായിരുന്ന വീട്ടമ്മ കുഴഞ്ഞുവീണുമരിച്ചു.
ചാത്തന്നൂര്‍ താഴം ഇത്തിക്കര ബ്ലോക്ക് ഓഫീസിനു സമീപം അനിത വിലാസത്തില്‍ രഘുവരന്റെ ഭാര്യ വിജ്ഞാനവല്ലിയാണ് (76) മരിച്ചത്.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് ചാത്തന്നൂര്‍ പോലീസ് കേസെടുത്തു. ഇന്നലെ വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം.
കോഴിയെ നായ പിടികൂടിയതു സംബന്ധിച്ചു വിജ്ഞാനവല്ലിയുടെ മകന് ജ്യോതിലാലും അയല്‍വാസിയും തമ്മില്‍ വഴക്കായി. ഇതിനിടെ, വിജ്ഞാനവല്ലിയുടെ മകള്‍ അനിതയ്ക്ക് അടിയേറ്റു. ഇതുകണ്ട് വിജ്ഞാനവല്ലി കുഴഞ്ഞു വീഴുകയായിരുന്നു.
ഉടന്‍ തന്നെ നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
പരുക്കേറ്റ അനിത ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
https://www.facebook.com/Malayalivartha