Widgets Magazine
07
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോ‍ർഡ് പ്രസിഡന്‍റും സിപിഎം നേതാവുമായ എ പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും...


അന്തരിച്ച മുൻ മന്ത്രിയും മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ ഖബറടക്കം ഇന്ന് രാവിലെ 10ന് ആലങ്ങാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ...


“വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് എന്നെ പേടിപ്പിക്കാമെന്ന് കരുതേണ്ട: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സതീശന്റെ ഫ്ളക്സുകൾ... വെള്ളിടിയേറ്റ് പിണറായി...


ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യരേഖയ്ക്ക് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറി: വരും ദിവസങ്ങളായിൽ അതിശക്തമായ മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്...


വെള്ളിയാഴ്ച മുതൽ കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്... വ്യാഴം/ വെള്ളിയോടെ തമിഴ്നാട്ടിലും കേരളത്തിലും നിലവിലെ അന്തരീക്ഷ സ്ഥിതിതിയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുന്നുണ്ടെന്ന് കാലാവസ്ഥ വിദഗ്ധര്‍..

വെട്ടി നുറുക്കിയത് ഗുരുവിന്റെ മകനെ; പിണറായിയുടെ ക്രൂരതകള്‍ പുറത്ത്; സുധാകരന്‍ തുടങ്ങിയിട്ടേ ഉള്ളൂ ...; പിണറായി ഒരു കമ്മ്യൂണിസ്റ്റുകാരന്‍ എന്നതിലുപരി വെറുമൊരു ഗുണ്ടാ നേതാവ്; കണ്ണൂരില്‍ നടന്ന ആക്രമങ്ങളിലെ എല്ലാ ഗൂഢാലോചനയിലും പിണറായിക്ക് പങ്ക്

20 JUNE 2021 04:27 PM IST
മലയാളി വാര്‍ത്ത

More Stories...

നാവുപിഴ ശ്രദ്ധിക്കുക! ജോലിയിൽ തടസ്സങ്ങൾ: ഈ രാശിക്കാർ ഇന്ന് ജാഗ്രത പാലിക്കുക

വിവാഹ ഭാഗ്യം, ധനനേട്ടം, കുടുംബ ഐക്യം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം!

അത്ഭുതകരമായ രക്ഷപ്പെടൽ, പുതിയ അവസരങ്ങൾ: ഈ രാശിക്കാർക്ക് ഇന്ന് നല്ല സമയം

പുതിയ വീട്, പ്രണയ വിജയം, ഐശ്വര്യം: ഈ 2 രാശിക്കാർക്ക് ഇന്ന് വൻ ഭാഗ്യം

അനാചാരങ്ങൾക്കെതിരെ ഉയർന്ന ശബ്ദമായിരുന്നു മന്നത്തിന്റേത് ...സമുദായത്തിന്റെ വേലിക്കെട്ടുകൾക്കുള്ളിൽ ഒതുങ്ങാതെ, സാമൂഹിക ഐക്യത്തിനായി നിലകൊണ്ട കർമ്മയോഗി.. ഒരു നൂറ്റാണ്ട് മുമ്പ് സ്വന്തം വീട്ടിൽ ഇലയിട്ട് പുലയർക്ക് വിളമ്പി പന്തിഭോജനം നടത്തി സാമൂഹിക അദ്ദേഹം വിപ്ലവം സൃഷ്ടിച്ചു. അവർണ്ണർക്ക് ക്ഷേത്രപ്രവേശനം നൽകാനുള്ള വൈക്കം ഗുരുവായൂർ സത്യാഗ്രഹങ്ങളിലും സജീവമായി പങ്കെടുത്തു. അനാചാരങ്ങളും ആർഭാടങ്ങളും നിർത്തലാക്കി.

ആരെടാ എന്ന് ചോദിച്ചാല്‍, ഞാനെടാ എന്ന് പറഞ്ഞാണ് കെ സുധാകരന്റെ ശീലം. അദ്ദേഹത്തിന്റെ സ്വഭാവവും അതു തന്നെയാണ്. മാറിയ കാലഘട്ടത്തില്‍ ''ആരെടാ'' എന്ന് ചോദിക്കുമ്പോള്‍ ''ഞാനെടാ'' എന്ന് തിരിച്ചു പറയുന്ന ഒരാളെ തന്നെയാണ് കേരളത്തിലെ കോണ്‍ഗ്രസിനു ഇപ്പോള്‍ വേണ്ടത് എന്ന് വ്യക്തമാവുകയാണ്. ഇത് പലര്‍ക്കും ഒരു ആര്‍ജ്ജവം ആയിരിക്കുകയാണ്, ധൈര്യം കൊടുത്തിരിക്കുകയാണ് പലതും തുറന്നു പറയാന്‍.

കെ സുധാകരന്‍ തിരി കൊളുത്തിയത് ഒരു മലപടക്കത്തിനാണെന്നാണ് തോന്നുന്നത്. ഒന്നിന് പുറകെ ഒന്നായി പുറത്തു വരുകയാണ് പിണറായി വിജയന്റെ ക്രൂരകൃത്യങ്ങള്‍. പിആര്‍ ഏജന്‌സിക്കാര്‍ ഉണ്ടാക്കിയെടുത്ത പിണറായി വിജയന്റെ മനുഷ്യസ്‌നേഹ പ്രതിച്ഛായ അപ്പാടെ തകര്‍ന്നു വീണിരിക്കുന്നു കഴിഞ്ഞ രണ്ടു ദിവസമായി കേരളത്തില്‍. വെളിപ്പെടുത്തലുകള്‍ ഒന്നിന് പുറകെ ഒന്നായി വന്നു കൊണ്ടിരിക്കുകയാണ്. പിണറായി വിജയന്‍ വടി വാള്‍ കൊണ്ട് വെട്ടിയ നേതാവിനെ തന്നെ പത്രസമ്മേളനത്തില്‍ ഹാജരാക്കിയിരുന്നു കെ സുധാകരന്‍. മാത്രമല്ല പിണറായി വിജയന്‍ കൊലക്കേസില്‍ ഒന്നാം പ്രതിയായ എഫ്‌ഐആര്‍ നേരിട്ട് ഹാജരാക്കുകയും അത് പത്രക്കാര്‍ക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു.

ഇതാ ഇപ്പോള്‍ പിണറായി വിജയന്റെ രാഷ്ട്രീയ ഗുരുവിന്റെ തന്നെ മകന്‍ തന്റെ നേര്‍ക്ക് പിണറായി കാണിച്ച ക്രൂരമായ പക പോക്കലിന്റെ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ്. പിണറായി വിജയന്‍ കണ്ണൂരില്‍ കൈകൊണ്ട അക്രമ രാഷ്ട്രീയത്തിന്റെ ഭാഗമായി തനിക്കെതിരെ ചെയ്ത ക്രൂരമായ പകപോക്കലുകള്‍ തുറന്നു പറഞ്ഞ് രംഗത്തു വന്നിരിക്കുകയാണ് ഒരു കാലത്ത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരുവായിരുന്ന പാണ്ഡ്യാല ഗോപാലന്റെ മകനും മുന്‍ സിപിഎം അംഗവുമായ പാണ്ഡ്യാല ഷാജി.

പിണറായിക്ക് തന്നോടുള്ള ശത്രുത കാരണം ആണ് സിപിഎമ്മുകാര്‍ തന്നെ മര്‍ദിച്ചത് പിണറായി ഒരു കമ്മ്യൂണിസ്റ്റുകാരന്‍ എന്നതിലുപരി വെറുമൊരു ഗുണ്ടാ നേതാവാണ്. ഒന്നേകാല്‍ വര്‍ഷം ആണ് താന്‍ മര്‍ദ്ദനമേറ്റ് അവശനായി കഴിഞ്ഞത്. എല്ലാത്തിനും കാരണം പിണറായി വിജയനെതിരെ പ്രസംഗിച്ചു എന്ന ഒറ്റ തെറ്റിന്. ഒരു വിഷയത്തെയും രാഷ്ട്രീയമായി കാണാനുള്ള കഴിവ് പിണറായിക്കില്ലെന്നും പാണ്ഡ്യാല ബാബു വ്യക്തമാക്കുന്നു. അയാള്‍ക്ക് എല്ലാം വ്യക്തിപരം ആണ്.

അയാളുടെ ഏതെങ്കിലും നിലപാട് തെറ്റാണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അതിനെ രാഷ്ട്രീയമായി എടുക്കാന്‍ അയാള്‍ തയ്യാറാവില്ല, അത് അയാളെ അപമാനിച്ചതായിട്ടാണ് അയാള്‍ എടുക്കുക. തന്റെ നിലപാട് തെറ്റാണ് എന്ന് സമ്മതിക്കാനും ഒരുക്കമല്ല. കണ്ണൂരിലെ സംഘര്‍ഷങ്ങളില്‍ എവിടെയും നിങ്ങള്‍ക്ക് പിണറായി വിജയനെ കാണാന്‍ സാധിക്കുകയില്ല. അയാള്‍ നേരിട്ട് ഒന്നിലും ഇടപെടുകയില്ല. എന്നാല്‍ എല്ലാ ഗൂഢാലോചനയിലും അയാള്‍ക്ക് പങ്കുണ്ടാകും.

പിണറായിയില്‍ നടന്ന ഒരു പ്രതിഷേധ പ്രകടനത്തില്‍ പിണറായിക്കെതിരെ പ്രസംഗിച്ചു എന്ന കുറ്റത്തിനാണ് എന്നെ ക്രൂരമായി ആക്രമിക്കാന്‍ പാര്‍ട്ടി തീരുമാനമെടുക്കാന്‍ കാരണം. അന്ന് എനിക്കെതിരെ ഉയര്‍ന്ന ആരോപണം ഇതാണ്, പിണറായിയുടെ മക്കളെ ശരിപ്പെടുത്തി കളയുമെന്ന് ഞാന്‍ പ്രസംഗിച്ചു എന്ന്. അയാളുടെ ഏതോ രണ്ട് സില്ബന്ധികളാണ് ഇത് അയാളോട് പോയി പറഞ്ഞത്. ഇതിനെ തുടര്‍ന്നാണ് തനിക്കെതിരെ രൂക്ഷമായ ആക്രമണം ഉണ്ടായത്. ദിവസങ്ങള്‍ക്ക് മുന്നേ നടന്ന പത്രസമ്മേളനത്തില്‍ കെ സുധാകരനെതിരെയും പിണറായി വിജയന്‍ ഉന്നയിച്ചത് സമാനമായ ആരോപണം ആയിരുന്നു. തന്റെ മക്കളെ തട്ടികൊണ്ട് പോകാന്‍ സുധാകരന്‍ ഗൂഢാലോചന നടത്തി എന്ന് ആരോ പുള്ളിയോട് പറഞ്ഞിട്ടുണ്ടെന്ന്.

ഇപ്പോള്‍ പലരും ചോദിക്കുന്ന ചോദ്യം ആണ്, എന്തുകൊണ്ട് അന്ന് പിണറായി വിജയന്‍ ഈ കാര്യം പൊലീസിനോട് വെളിപ്പെടുത്തിയില്ല എന്ന്. അരിയാഹാരം കഴിക്കുന്ന സാധാരണ ജനങ്ങള്‍ക്ക് കാരണം വ്യക്തമാണ്. സ്വന്തമായി നിയമസംവിധാനങ്ങളും ശിക്ഷ വിധിക്കുന്ന ന്യായാധിപന്മാരും ഉള്ളപ്പോള്‍ എന്തിനാണ് പാവം പൊലീസുകാരെ ബുദ്ധിമുട്ടിക്കുന്നതെന്ന് പിണറായി വിജയന് തോന്നിക്കാണും. തനിക്കെതിരെ ഉണ്ടായ വധ ശ്രമങ്ങളുടെ എണ്ണം സുധാകരന്‍ പറയുമ്പോള്‍ കാര്യങ്ങള്‍ നമുക്ക് കൂട്ടി വായിക്കാവുന്നതേ ഉള്ളു.

അന്ന് ഒരു എകെജി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ മൂന്നാമത്തെ ദിവസം ആണ് തന്നെ ആക്രമിക്കുന്നതെന്ന് പാണ്ഡ്യാല ഷാജി വെളിപ്പെടുത്തുന്നു. കമ്പിപ്പാര കൊണ്ട് അടിച്ച് തന്റെ രണ്ടു കാലുകളും അവര്‍ ചിതറിച്ചു കളഞ്ഞു. ഒരു മണിക്കൂര്‍ ആണ് അവര്‍ തന്നെ നിര്‍ത്താതെ അടിച്ചത്. ഒന്നേ കാല്‍ വര്‍ഷം താന്‍ ആശുപത്രിയില്‍ കിടന്നു. മക്കളെ എടുക്കുവാന്‍ പോലും കൈ പൊന്തിയിരുന്നില്ല. പാണ്ഡ്യാല ഷാജി ഓര്‍മിച്ചെടുക്കുന്നു. ഒരു വ്യക്തി അത് ഏതു വ്യക്തി ആയാലും ഇത്തരത്തില്‍ ആക്രമിക്കാന്‍ ആരാണ് ഇവര്‍ക്ക് അധികാരം കൊടുക്കുന്നത് എന്നും പാണ്ഡ്യാല ഷാജി ചോദിക്കുന്നു.

സാമൂഹ്യ വിരുദ്ധനായ വെറും ഒരു ഗ്യാങ്സ്റ്റര്‍ നേതാവ് മാത്രമാണ് പിണറായി വിജയന്‍. അല്ലാതെ അയാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രാമാണിക നേതാവല്ല. ഇത്രയൊക്കെ എന്നോട് ചെയ്തിട്ടും എനിക്ക് അയാളോട് വ്യക്തിഗത വൈരാഗ്യം ഇല്ല. അതിനു കാരണം മറ്റൊന്നും അല്ല, അങ്ങനെ ഒരു വൈരാഗ്യം വെക്കാനുള്ള ക്വാളിറ്റി അയാള്‍ക്കില്ല.

പിണറായി വിജയന്റെ ബ്രണ്ണന്‍ വീരഗാഥകള്‍ പച്ച കള്ളമാണെന്നും പാണ്ഡ്യാല ഷാജി വ്യക്തമാക്കുന്നു. 1968 ല്‍ കോളേജ് വിട്ട പിണറായി വിജയന്‍ 1971 ല്‍ മാത്രം ബ്രണ്ണന്‍ കോളേജില്‍ രൂപീകരിച്ച എബിവിപിയുമായി എന്ത് സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടു എന്നാണ് പറയുന്നത് , പാണ്ഡ്യാല ഷാജി ചോദിക്കുന്നു. സമാനമായ ഒരു വാദം കെ സുധാകരനും ഉന്നയിക്കുന്നുണ്ട്, തന്റെ ആദ്യ തിരഞ്ഞെടുപ്പില്‍ ജന സംഘത്തിന്റെ പിന്തുണയോടെ മത്സരിച്ച പിണറായി വിജയന്‍ ഏത് ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ ആണ് പോയതെന്ന് എനിക്ക് മനസ്സിലാകുന്നില്ല എന്ന് സുധാകരനും ചോദിച്ചിരുന്നു.

എന്തായാലും കേരള ചരിത്രത്തില്‍ തന്നെ ഏതെങ്കിലും ഒരു മുഖ്യ മന്ത്രിയെ കുറിച്ച് ഇത്തരത്തില്‍ ഒരു ആരോപണം വന്നതായി കേട്ടു കേള്‍വി പോലും ഇല്ല. ഒരു പക്ഷേ അല്‍പമെങ്കിലും സാമ്യം ഉള്ളത് അടിയന്തരാവസ്ഥ കാലത്ത് പൊലീസുകാര്‍ കണി രാജന്റെ മരണത്തിന്റെ പേരില്‍ കെ കരുണാകരന്‍ കേട്ട പഴികളാണ്. എന്നാല്‍ അപ്പോഴും കെ കരുണാകരന്‍ ആരെയെങ്കിലും കൊടുവാള്‍ കൊണ്ട് വെട്ടി എന്നോ കാലു തല്ലിയൊടിക്കാന്‍ ഗൂഢാലോചന നടത്തി എന്നോ ആരും പറഞ്ഞു കേട്ടിട്ടില്ല.

എന്നാല്‍ ഇതിലൊന്നും കാര്യമില്ലെന്ന് എല്ലാവര്‍ക്കും അറിയാം. ചില്ലറ അപ്പ കഷ്ണങ്ങള്‍ക്കും അധികാരത്തിന്റെ സുഖത്തിനും സ്വന്തം സങ്കുചിത താല്പര്യങ്ങള്‍ക്കും വേണ്ടി ഇതല്ല ഇതിനപ്പുറം ചെയ്താലും ന്യായീകരിക്കാനുള്ള അടിമകളായ പോരാളികളും സൈബര്‍ അണികളും, ന്യായീകരണ തൊഴിലാളികളും ഉള്ളിടത്തോളം കാലം ഇവര്‍ക്കൊന്നും ആരെയും പേടിക്കാനില്ല.

എന്നാല്‍ പിണറായി വിജയന്റെ ഏറ്റവും വലിയ വീഴ്ച ആയിരിക്കുന്നത് കെ സുധാകരനെതിരെ അദേഹം തന്നെ നടത്തിയ പ്രത്യാരോപണങ്ങള്‍ ആണ്. അതില്‍ അദ്ദേഹത്തിന്റെ ശരീര ഭാഷ ഒരു മുഖ്യ മന്ത്രി എന്നതില്‍ ഉപരി ഒരു കവല ചട്ടമ്പിയുടേതായിരിന്നു. അത് മായ്ക്കാന്‍ ന്യായീകരണ കലാകാരന്മാര്‍ കുറച്ചധികം പാടുപെടേണ്ടി വരും എന്ന് തീര്‍ച്ചയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുച്ചേരിക്കെതിരെ വമ്പൻ വിജയവുമായി കേരളം....  (5 minutes ago)

തമിഴ്നാട് സ്വദേശികളുടെ രണ്ട് ബോട്ടുകൾ ഫിഷറീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ പട്രോളിംഗ് സംഘം പിടികൂടി  (32 minutes ago)

മുൻ ദേവസ്വം ബോ‍ർഡ് പ്രസിഡന്‍റും സിപിഎം നേതാവുമായ എ പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും...  (49 minutes ago)

അന്തരിച്ച മുൻ മന്ത്രിയും മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ ഖബറടക്കം ഇന്ന് രാവിലെ  (1 hour ago)

യുവതിയെ വീടിനുള്ളില്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

മോഹന്‍ലാല്‍ കെഎസ്ആര്‍ടിസിയുടെ ഗുഡ്‌വില്‍ അംബാസഡറാകുമെന്ന് ഗതാഗത മന്ത്രി  (8 hours ago)

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫെബ്രുവരിയില്‍  (8 hours ago)

പ്രവാസലോകത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി അവര്‍ നാലുപേരും യാത്രയായി  (9 hours ago)

പാലക്കാട് വയോധികയെ വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി  (9 hours ago)

ജനുവരി 11ന് അമിത് ഷാ തിരുവനന്തപുരത്ത് എത്തും  (9 hours ago)

എകെജി സെന്റർ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി; ഭൂമി കയ്യേറി നിർമിച്ചതെന്ന് ആരോപണം  (9 hours ago)

ബാറില്‍ ഗ്ലാസുകള്‍ എറിഞ്ഞുപൊട്ടിച്ചത് ചോദ്യം ചെയ്തയാളെ ബിയര്‍ കുപ്പികൊണ്ട് ആക്രമിച്ച സംഘം പിടിയില്‍  (9 hours ago)

66 കിലോ ചന്ദനത്തടികളുമായി അഞ്ച് പേര്‍ പിടിയില്‍  (9 hours ago)

കേരളത്തിലെ ഈ ജില്ലകളിൽ അവധിക്ക് സാധ്യത; തമിഴ്നാട്ടിൽ തുടർച്ചയായി അവധി  (9 hours ago)

കേരളത്തിൽ വീണ്ടും യെല്ലോ അലർട്ട്, പുതിയ ന്യൂനമർദ്ദം 24 മണിക്കൂറിൽ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കും; ശനിയാഴ്ച 2 ജില്ലകളിൽ മഴ സാധ്യത  (9 hours ago)

Malayali Vartha Recommends