Widgets Magazine
23
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം...


പ്രധാനമന്ത്രി പ്രസംഗം നിർത്തി ഒരുനിമിഷം എല്ലാവരും ഞെട്ടി.. മോദിയും ഒരു കൊച്ചു ബാലനും തമ്മിലുണ്ടായ ഹൃദ്യമായ നിമിഷം..സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.. എസ്പിജി ഉദ്യോഗസ്ഥരോട് നിർദ്ദേശം..


ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ ബന്ധുക്കളുടെ പ്രതികരണം പുറത്ത്...


സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പുകളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്...നിലവിൽ മത്സ്യത്തൊഴിലാളി ജാഗ്രതയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്..


പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യത..ഇതിനൊപ്പം ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യത..

അവസാന നാളുകളിൽ ആ ശരീരം കണ്ടുഞെട്ടി... മയൂരിയുടെ ജീവിതത്തിൽ വില്ലനായെത്തിയത് ആരുമറിയാതെ പോയ ആ രോഗം... വയറുവേദന സഹിക്കാനാകാതെ കടിച്ചമർത്തിയ ദിനങ്ങൾ; സത്യത്തില്‍ മയൂരി ജീവിതം ഉപേക്ഷിക്കാൻ കാരണം ലീക്കായ ആ വീഡിയോകൾ അല്ല! വർഷങ്ങൾക്ക് ശേഷം ആ വെളിപ്പെടുത്തൽ....

19 SEPTEMBER 2021 10:18 AM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ഇഷ്ടതാരമാണ് നടി മയൂരി. ആകാശഗംഗ എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാളികളുടെ ഉള്ളിൽ ഇടംപിടിച്ച താരം പിന്നീട് മറ്റു ഭാഷകളിലും തിളങ്ങി. പക്ഷെ ആ തിളക്കം അധികനാൾ നീണ്ടുനിന്നില്ല. തന്റെ ഇരുപത്തിരണ്ടാമത്തെ വയസില്‍ അപ്രതീക്ഷിതമായിട്ടായിരുന്നു മയൂരി ഈ ലോകത്തോട് വിടപറഞ്ഞത്.

ജീവിതം അവർ തന്നെ ഉപേക്ഷിക്കാൻ തീരുമാനിച്ചപ്പോൾ ആരാധകർക്കും ആ മരണം ഉൾക്കൊള്ളാനായില്ല. എന്റെ വിയോഗത്തിന് മറ്റാരും കാരണക്കാരല്ല എന്ന് കുറിപ്പ് എഴുതിയിട്ടാണ് അവർ യാത്രയായത്. എന്നാൽ ഇപ്പോഴിതാ മയൂരിയെ കുറിച്ച് പറയുന്ന ഒരു യുവാവിന്റെ ഫേസ് ബുക്ക് കുറിപ്പാണ് ആരാധകർക്കിടയിൽ വീണ്ടും ചർച്ചയാകുന്നത്. ദർശരാജ് എന്ന ആളാണ് ഈ കുറിപ്പ് എഴുതിയിരിക്കുന്നത്. ഇങ്ങനെയായിരുന്നു ആ കുറിപ്പ്...

ആകാശഗംഗ സിനിമ കണ്ട് മയൂരിയെ മനസ്സിൽ കൊണ്ട് നടന്ന് ഭയപ്പെട്ടിരുന്ന കാലം. ആ സയത്ത് തങ്ങളുടെ അകന്ന ബന്ധത്തിൽ പെട്ട ഒരു ചേച്ചി മായാ ചേച്ചി എന്ന് പറയാം പക്ഷെ അവരുടെ യഥാർഥ പേര് അതല്ല. പെട്ടന്ന് ഒരു ദിവസം വിടപറയുകയുണ്ടായി. ആ സമയത്ത് ആരുടെ വിയോഗ വാർത്ത കേട്ടാലും മനസ്സിൽ ആകാശ ഗംഗയിൽ ചിതയിൽ കിടന്ന് കൊണ്ട് വെള്ളം ചോദിക്കുന്ന മയൂരിയുടെ രൂപമാണ് മനസിൽ ഉള്ളത്. അതുകൊണ്ടുതന്നെ അത്തരം ചടങ്ങുകൾക്ക് ഞാൻ പോകാറില്ലായിരുന്നു.

ആ മായചേച്ചിയും ഞാനും ഇതുവരെ കണ്ടിട്ടില്ല, ഞാൻ നന്നായി പടം വരക്കുന്ന കൂട്ടത്തിലാണ് അതുകൊണ്ട് അവർക്ക് എന്നെ കാണണം എന്ന് പറഞ്ഞിരുന്നു. ഞാൻ അന്ന് മയൂരിയെ വരച്ചിരുന്നു. ഞാൻ വീട്ടിൽ ഇല്ലാത്ത ഒരു ദിവസം മായ ചേച്ചി എന്റെ വീട്ടിൽ വന്നിരുന്നു. അപ്പോൾ ആ മയൂരിയുടെ പടം കാണുകയും അവർ അത് അവരുടെ വീട്ടിൽ കൊണ്ടുപോകുകയും ചെയ്തിരുന്നു.

 

അങ്ങനെ ഞാൻ അമ്മയുടെ കൂടെ അവരുടെ അന്ത്യ കർമ്മകൾ കാണാൻ അവരുടെ വീട്ടിൽ ചെന്നപ്പോൾ ആ ചിത്രം അവിടെ ഇരിക്കുന്നു പക്ഷെ അത് അവർ കളർ ചെയ്തിരിക്കുന്നു. ഞാൻ അവരെ കണ്ടില്ല. അന്നത്തെ ദിവസം രാത്രി ഒരു പോള കണ്ണടക്കാനായില്ല. എന്നാല്‍ എന്നെ ഏറ്റവും ഞെട്ടിപ്പിച്ച സംഭവം നടക്കുന്നത് പിറ്റേന്നത്തെ പത്രം വന്നപ്പോഴാണ്. ഒരേ മുഖഛായ ഉള്ള രണ്ട് പേരുടെ മരണ വാര്‍ത്ത. മയൂരിയും മായ ചേച്ചിയും പോയത് ഒരേ ദിവസം തന്നെ.

ആ മായചേച്ചിയും അവരുടെ ജീവൻ സ്വയം കളയുകയായിരുന്നു. ഞാന്‍ മായേച്ചിയെ ആദ്യമായി ഒരു ഫോട്ടോ വഴിയെങ്കിലും കാണുന്നത് ആ പത്ര വാർത്തയിലൂടെ ആയിരുന്നു. പ്രേം പൂജാരി ഇറങ്ങിയ സമയത്തെ നടി മയൂരിയുടെ അതേ മുഖ ഛായ, ഉള്ളത് പറയാലോ ഞെട്ടി വിറച്ചോണ്ട് ഞാനാ പത്രം താഴേക്കിട്ടു… ഒരേ മുഖഛായയും ഒരേ ദിവസം ഒരുപോലെയുള്ള മരണവും… കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ മായേച്ചി ജീവിതം ഉപേക്ഷിക്കാൻ കാരണം ഒരു കസിന്‍ പയ്യന്‍ പറഞ്ഞ് ഞാന്‍ അറിഞ്ഞു.

ചേച്ചിയുടെ എന്തോ സ്വകാര്യ ഫോട്ടോകള്‍ ഫ്‌ലോപ്പി ഡിസ്‌ക് വഴി കാമുകന്‍ ലീക്ക് ആക്കി. അന്ന് അതൊക്കെ ഒറ്റപ്പെട്ട സംഭവമായിരുന്നു. ആ ഇടക്കാണ് നടി മയൂരിയും അങ്ങനെ ചെയ്യാന്‍ കാരണവും ഇത്തരത്തില്‍ ഒരു സംഭവം ആയിരുന്നു എന്ന രീതിയിൽ ഉള്ള വാർത്ത സൗത്ത് ഇന്ത്യ മുഴുവനും പടർന്നു. (മയൂരിയുടെ സ്വകാര്യ വീഡിയോ ) ഞാനും അത് വിശ്വസിച്ചു.

പക്ഷെ വർഷങ്ങൾക്ക് ശേഷമാണ് ആ സത്യം ഞാൻ അറിയുന്നത്, സത്യത്തില്‍ നടി മയൂരി ജീവിതം ഉപേക്ഷിക്കാൻ കാരണം വയറിലുണ്ടായ ക്യാന്‍സര്‍ ആയിരുന്നു എന്നും, അവരുടെ അവസാന നാളുകളില്‍ ഏതാണ്ട് ഇരുപതോളം കിലോ ഭാരം, മയൂരിയില്‍ നിന്നും വളരെ പെട്ടെന്ന് കുറഞ്ഞിരുന്നു. ഒപ്പം അസഹനീയമായ വയറുവേദനയും.

അപ്രതീക്ഷിതമായി ഉണ്ടായ ഈ രോഗവും തന്റെ ഫിലിം കരിയര്‍ കൈ വിട്ട് പോകുമെന്ന ഭയവും മയൂരിയെ വെറും ഇരുപത്തി രണ്ടാം വയസ്സില്‍ ആ തീരുമാനത്തിലേക്ക് നയിച്ചു. ‘ജീവിക്കാന്‍ കാരണങ്ങള്‍ ഇല്ലാത്തതിനാല്‍ പോകുന്നു’ ഇതായിരുന്നു മയൂരി വിദേശത്തായിരുന്ന തന്റെ സഹോദരന് വേണ്ടി എഴുതിയ അവസാന ക്കുറിപ്പ്… അന്ന് മയൂരിയുടെ പേരിൽ പുറത്തിറങ്ങിയ ആ വീഡിയോ മയൂരിയുടെ രൂപ സാദിർശ്യമുള്ള അനാര ഗുപ്തയുടേതായിരുന്നു. ഇന്ന് ഈ കുറിപ്പ് വീണ്ടും ചർച്ചചെയ്യപ്പെടുമ്പോൾ നമ്മുടെയൊക്കെ മനസ്സിൽ ഇപ്പോഴും മായാതെ നിൽക്കുകയാണ് ആകാശഗംഗയിലെ ആ യക്ഷിപെൺകുട്ടിയെന്ന യാഥാര്‍ത്ഥ്യവും നമ്മൾ മനസിലാക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തരുൺ മൂർത്തി-മോഹൻലാൽ ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ്; തുടരും ടീം വീണ്ടും ചിത്രീകരണം ആരംഭിച്ചു!!!  (18 minutes ago)

അമ്മയെ കമ്പിപ്പാരകൊണ്ട് അടിച്ച് പരുക്കേല്‍പ്പിച്ച മകള്‍ പിടിയില്‍  (20 minutes ago)

റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബ  (42 minutes ago)

സൗജന്യ മരുന്നിനായി അലയേണ്ട: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാതൃകാ ഫാര്‍മസി: ആരോഗ്യ ഇന്‍ഷുറന്‍സ് സംയോജിത ഫാര്‍മസി കൗണ്ടര്‍  (46 minutes ago)

പൊലീസ് ജീപ്പിന്റെ ചില്ല് തലകൊണ്ട് ഇടിച്ചു തകര്‍ത്ത് പോക്‌സോ കേസ് പ്രതി  (54 minutes ago)

വിവാഹിതരാകാൻ പരോൾ  (1 hour ago)

ജയിലില്‍ കൊലക്കേസ് പ്രതികളുടെ വിവാഹത്തിന് പരോള്‍ അനുവദിച്ച് കോടതി  (1 hour ago)

റാലിക്കിടെ ചിത്രം ഉയർത്തിപ്പിടിച്ച കുട്ടി  (1 hour ago)

സൗജന്യ മരുന്നിനായി അലയേണ്ട: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാതൃകാ ഫാര്‍മസി: ആരോഗ്യ ഇന്‍ഷുറന്‍സ് സംയോജിത ഫാര്‍മസി കൗണ്ടര്‍  (1 hour ago)

ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മ  (1 hour ago)

കള്ളക്കടലും കടന്ന് ഇനി എന്ത്?  (1 hour ago)

കശ്മീരിൽ അതിശക്തമായ മഞ്ഞുവീഴ്ച;  (1 hour ago)

V V RAJESH മേയറെ കാണാന്‍ മോദി  (2 hours ago)

ഓടിക്കൊണ്ടിരുന്ന വാഹനം കുത്തിമറിച്ചിട്ട് കാട്ടുപോത്ത്: ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് പരിക്ക്  (2 hours ago)

അധ്യാപകനെ ക്രൂരമായി ആക്രമിച്ച് കവര്‍ച്ച നടത്തിയ സംഘം പിടിയില്‍  (3 hours ago)

Malayali Vartha Recommends