സോണിയഗാന്ധി ലോക്സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത് അതിശയിപ്പിച്ചുവെന്ന് ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്
സോണിയഗാന്ധി ലോക്സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത് അതിശയിപ്പിച്ചുവെന്ന് ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്. ഇന്ത്യാ ടുടേയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സ്പീക്കര്‍ ഇക്കാര്യം പറഞ്ഞത്. സോണിയ നടുത്തളത്തിലിറങ്ങിയത് എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല. കാരണം എല്ലായിടത്തും ഭയങ്കര ബഹളമായിരുന്നു. ചില കോണ്‍ഗ്രസ് നേതാക്കള്‍ മറ്റുള്ളവരെ നോക്കി എന്തൊക്കെയോ പറയുന്നുണ്ട്. പ്ലക്കാര്‍ഡുകളില്‍ എഴുതിയിരുന്ന വാക്കുകളും അത്ര നല്ലതല്ലായിരുന്നു. ആരാണ് ശരി, ആരാണ് തെറ്റ് എന്നു എനിക്ക് മനസ്സിലായില്ലെന്നും അവര്‍ പറഞ്ഞു.എന്നാല്‍ ഞാന്‍ എപ്പോഴും ദേഷ്യം പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചു. പക്ഷേ കോണ്‍ഗ്രസ് അംഗങ്ങള്‍ മോശമായ ഭാഷയാണ് പാര്‍ലമെന്റിനുള്ളില്‍ ഉപയോഗിച്ചതെന്നും സുമിത്ര മഹാജന് വ്യക്തമാക്കി.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ സഹോദരി ലളിത് മോദിയില്‍ നിന്നും പണം വാങ്ങിയെന്ന് ബിജെപി അംഗം സതീഷ് കുമാര്‍ ഗൗതം ലോക്സഭയില്‍ ആരോപിച്ചിരുന്നു. ഇതില്‍ പ്രകോപിതയായിട്ടാണ് സോണിയ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. ആദ്യമായാണ് സോണിയ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha