ഇത് നമ്മുടെ സ്വന്തം മൂന്നാറില്‍… ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുകയായിരുന്ന ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു
ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുകയായിരുന്ന ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു. മൂന്നാറിലാണ് സംഭവം. ദേവികുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗൂഡാര്‍വിള എസ്റ്റേറ്റ് സൈലന്റ് വാലി ഡിവിഷന് സ്വദേശിനിയാണ് പെണ്‍കുട്ടി.
തമിഴ്നാട്ടിലെ പുളിയന്‍ കുടിയില്‍ ഹോസ്റ്റലില്‍നിന്നു പഠിക്കുകയായിരുന്നു. ഇടയ്ക്ക് പഠിത്തത്തില്‍ വലിയ ശ്രദ്ധ കാണിക്കാതിരുന്ന കുട്ടിയെ അധ്യാപകരും ശ്രദ്ധിച്ചിരുന്നു. കുട്ടിയോട് കാര്യം അന്വേഷിച്ചെങ്കിലും അവള് മറുപടിയൊന്നും പറഞ്ഞിരുന്നില്ല. തുടര്‍ന്നാണ് ഈ സംഭവമൊന്നും ആരും അറിയാതായത്. ഇടയ്ക്ക് വയറുവേദന കലശമായപ്പോഴാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടു പോയത്. എന്നാല്‍ അപ്പോഴേക്കും സംഭവം കൈവിട്ട് പോകുകയായിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടി പ്രസവിച്ചത്.
ഇതോടെ രക്ഷിതാക്കള്‍ക്ക് ആധിയായി. തുടര്‍ന്നാണ് അവര്‍ മൂന്നാര്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മൂന്നാറുകാരനായ യുവാവിന്റെ പേര് വെളിയില്‍ വന്നത്. പെണ്‍കുട്ടി മൂന്നാറുകാരനായ യുവാവിന്റെ പേര് പോലീസില്‍ മൊഴിനല്‍കി.
ഡി.എന്‍.എ. ടെസ്റ്റ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തി അന്വേഷണം ഊര്‍ജിതമാക്കാനാണ് പോലീസിന്റെ ശ്രമം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha