കാവ്യ മലയാളികളെ പറഞ്ഞു പറ്റിച്ചോ? കേസെടുക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവം
പരസ്യം ചെയ്യുന്നത് പബ്ലിസിറ്റിക്ക് വേണ്ടിയാണ്. ആ പരസ്യം ജനങ്ങളിലേക്കെത്തിക്കുന്നതില്‍ താരങ്ങള്‍ വലിയ പങ്കാണ് വഹിക്കുന്നത്. അവരുടെ ശൈലിയില്‍ കളര്‍ഫുളായ ചിത്രീകരണത്തോടെ നല്ലൊരുശതമാനം ജനങ്ങളും ആ ബ്രാന്‍ഡിന് അടിമപ്പെടുന്നു. ഉള്ളതിനെ പെരുപ്പിച്ച് പറയലാണ് പലപ്പോഴും പരസ്യം. ആ പരസ്യത്തില്‍ വിശ്വസിക്കുന്ന ജനം പലപ്പോഴും വെട്ടിലാകുന്ന കാഴ്ചയാണ് മിക്കപ്പോഴും. മാഗി നൂഡില്‍സ് തന്നെ ഉദാഹരണം. എത്ര മാഗിയാ കുട്ടികളും വലിയവരും കഴിച്ചത്. എല്ലാം കഴിഞ്ഞ് മാഗിയില്‍ വിഷവും നിരോധനവുമായി. അവസാനം പരസ്യത്തിലഭിനയിച്ച അമിതാബ് ബച്ചനെതിരെ പോലും കേസെടുക്കുകയുണ്ടായി.
അതേ അവസ്ഥയിലാണ് മലയാളികളുടെ സ്വന്തം കാവ്യ മാധവന്. കാവ്യയാണ് നിറപറയുടെ ബ്രാന്‍ഡ് അംബാസഡര്‍. കേരളത്തിലെ പ്രമുഖ ഭക്ഷ്യബ്രാന്‍ഡായ നിറപറയുടെ ചില ഉല്‍പ്പന്നങ്ങളില്‍ വന്‍തോതില്‍ മായം ചേര്‍ക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതോടെയാണ് കാവ്യയും കേസിനെ ഭയക്കുന്നത്. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ പരസ്യത്തില്‍ അഭിനയിച്ച കാവ്യാ മാധവനെതിരെ കേസെടുക്കണമന്ന ആവശ്യമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.
നിറപറയുടെ ഉല്‍പ്പന്നങ്ങളില്‍ മായം ചേര്‍ത്തതിന്റെ പേരില്‍ 34 കേസുകള്‍ ഉണ്ടായിട്ടും കാവ്യ വീണ്ടും പരസ്യത്തില്‍ അഭിനയിച്ച് നാട്ടുകാരെ പറ്റിക്കാന്‍ കൂട്ടുനില്‍ക്കുകയായിരുന്നു. അതുകൊണ്ട് കാവ്യക്കെതിരെയും പരസ്യത്തിലെ മറ്റ് താരങ്ങള്‍ക്കെതിരെയും കേസെടുക്കണമെന്ന ആവശ്യമാണ് ഇതോടെ ശക്തമായത്. സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച സജീവ ചര്‍ച്ചകള്‍ നടക്കുകയാണിപ്പോള്‍. അമിതാബിനെതിരെ മാഗിയുടെ പരസ്യത്തില്‍ അഭിനയിച്ചതിന് കേസെടുത്തെങ്കില്‍ എന്തുകൊണ്ട് കാവ്യക്കെതിരെ എടുത്തുകൂടാ എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ത്തുന്ന ചോദ്യം.
നിറപറയുടെ കറിപ്പൊടികളിലെ മൂന്ന് ബ്രാന്‍ഡില്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് വിപണിയില്‍ നിരോധനവും ഏര്‍പ്പെടുത്തിയ ഉത്തരവ് ഇന്നലെയാണ് പുറത്തിറങ്ങിയത്. നിറപറയുടെ മഞ്ഞള്‍ പൊടി, മല്ലി പൊടി, മുളക് പൊടി എന്നിവയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചിരിക്കുന്നതെന്ന് കമ്മീഷ്ണര്‍ ടി.വി. അനുപമ ഐഎഎസ് അറിയിച്ചിരുന്നു. ഇത് ഒരു പ്രാവശ്യമല്ല മായത്തിന്റെ പേരില്‍ നിറപറ പിടിക്കപ്പെടുന്നതെന്നും അനുപമ വ്യക്തമാക്കിയിരുന്നു. ഈ പൊടികളില്‍ സ്റ്റാര്‍ച്ചിന്റെ അംശം 70 ശതമാനം വരെ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.
എന്തായാലും ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന പരസ്യങ്ങളെ നിരോധിക്കേണ്ട കാലം വന്നിരിക്കുന്നു. ഭഷ്യസാധനങ്ങളാണെങ്കില് അതിന്റെ ഗുണനിലവാരവും ആരോഗ്യ പ്രശ്നങ്ങളും ഉറപ്പു വരുത്തിയതിന് ശേഷം പരസ്യത്തിന് അംഗീകാരം നല്‍കുക. സിനിമയില്‍ അഭിനയിക്കുന്നതിനേക്കാളും ലാഭമാണ് താരങ്ങള്‍ക്ക് പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍ കിട്ടുന്നത്. രണ്ട് വരി പരസ്യ വാചകം പറയുന്നതിന് ലക്ഷങ്ങള്‍ മുതല്‍ കോടികള്‍ വരെയാണ് താരങ്ങള്‍ കൈപ്പറ്റുന്നത്. ഈ കോടികള്‍ ബ്ലാക്കില്‍ വാങ്ങുന്നതിനാല്‍ സര്‍ക്കാരിനേയും അവര്‍ പറ്റിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha