ഈ കൂഞ്ഞന്‍ ഇനി ഓര്മ, ലോകത്തെ ഏറ്റവും ഉയരം കുറഞ്ഞയാള്‍ അന്തരിച്ചു
ലോകത്തെ ഏറ്റവും ഉയരം കുറഞ്ഞയാളായ ചന്ദ്ര ബഹാദൂര്‍ ദാംഗി (75) അന്തരിച്ചു. ദക്ഷിണ പസഫിക് സമുദ്രത്തില്‍ അമേരിക്കയുടെ അധീനതയിലുള്ള സമോവ ഐലന്‍ഡിലായിരുന്നു അന്ത്യം. ഇവിടെ വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ചന്ദ്ര.
21.5 ഇഞ്ചായിരുന്നു (54.6 സെന്റി മീറ്റര്‍) ചന്ദ്ര ബഹാദൂര്‍ ദാംഗിയുടെ ഉയരം. 2013 ലാണ് ഏറ്റവും ഉയരം കുറഞ്ഞ പുരുഷനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേപ്പാള്‍ വംശജനായ ചന്ദ്രയെ തേടിയെത്തിയത്.
ലോകത്തിലെ എക്കാലത്തെയും ഏറ്റവും ഉയരം കുറഞ്ഞ പുരുഷനെന്ന ഖ്യാതിയും ചന്ദ്രയ്ക്കായി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയയാളായ സുല്‍ത്താന്‍ കൊസേനൊപ്പംനിന്നുള്ള ചന്ദ്രയുടെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടുകയും ചെയ്തു. കാഠ്മണ്ഡുവില്‍നിന്ന് ഏകദേശം നാനൂറ് കിലോമീറ്റര്‍ ദൂരെയാണ് ചന്ദ്ര ബഹാദൂറിന്റെ ജന്മനാട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha