ദൈവം ഇല്ലെന്ന് തോന്നിപ്പോയ നിമിഷം, കുഞ്ഞിന്റെ ശരീരം തീരത്തു നിന്ന് കോരിയെടുത്തപ്പോള്‍ ഞാന്‍ ദൈവത്തെ ശപിച്ചുവെന്ന് തുര്‍ക്കി പൊലീസുകാരന്
ആ കുഞ്ഞിന്റെ ശരീരം മണല്തിരകളെ ചുംബിച്ച് കിടക്കുന്നതു കണ്ടപ്പോഴെ ഞാന്‍ പ്രാര്‍ത്ഥിച്ചു,,,ദൈവമേ...അവന് ജീവനുണ്ടാകണേ...പക്ഷേ,? തിരമാലകളുമായി കളിക്കുന്ന അവന്റെ അടുക്കലേക്ക് ചെല്ലും തോറും എനിക്ക് ഈ പ്രാര്‍ത്ഥനയായിരുന്നു മനസില്‍. അത് എത്രപ്രവിശ്യം പറഞ്ഞുവെന്ന് ഓര്‍മയില്ല. പക്ഷേ അടുത്തുചെന്നപ്പോള്‍ ലോകം കീഴ്മേല്‍ മറിയുന്നത് പോലെ എനിക്ക് തോന്നി, ആ കുഞ്ഞ് ശരീരം അനങ്ങിയില്ല.. ഞാനാകെ തകര്‍ന്നു..\'\' ഐലാന്‍ കുര്‍ദി എന്ന മൂന്ന് വയസ്സുകാരന്റെ മൃതശരീരം തീരത്തു നിന്ന് കോരിയെടുത്ത തുര്‍ക്കി പൊലീസുകാരന് മെഹ്മത് സിപ്ലാക്കിന് കാഴ്ചയുടെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല.
തീരത്തടിഞ്ഞ ആ ജീവനില്ലാത്ത കുഞ്ഞ് ശരീരം ഇന്ന് ലോകത്തെ കരയിക്കുമ്പോള്‍, അങ്ങനെ അവനെ ആദ്യം കണ്ടയാളുടെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല.
\'ആറ് വയസ്സാണ് എന്റെ മോനും. കുഞ്ഞിനെ കണ്ടപ്പോള്‍ ഞാനവനെ ഓര്‍ത്തു,? നിമിഷം കൊണ്ട് ഞാനൊരു അച്ഛന്റെ സ്ഥാനത്തായി. വാക്കുകള്‍ക്ക് പറയാനാവില്ല, ആ കാഴ്ചയുടെ ദു:ഖവും ദുരന്തവും\' തുര്‍ക്കിയിലെ വാര്‍ത്താ ഏജന്‍സിയോട് മെഹ്മത് പറഞ്ഞു. ലോകത്തെ കരയിച്ച ആ ഫോട്ടോ എടുത്തത് കണ്ടില്ലെന്നും തന്റെ ജോലി ചെയ്യുകയായിരുന്നെന്നും അയാള്‍ പറഞ്ഞു.
ഗ്രീസിലേയ്ക്കുള്ള രണ്ട് ബോട്ടുകള്‍ മുങ്ങി 12 പേരാണ് ബുധനാഴ്ച മരിച്ചത്. തെക്ക് പടിഞ്ഞാറന്‍ തുര്‍ക്കിയിലെ ബോഡ്രം തീരത്തടിഞ്ഞ ഐലാന്റെ മൃതശരീരം അഭയാര്‍ത്ഥി പ്രശ്നത്തില്‍ പുതിയ ഒരേടായി മാറുകയായിരുന്നു. വെള്ളിയാഴ്ച സിറിയയിലെ കൊബേയ്നില്‍ കുഞ്ഞിനെ സംസ്കരിക്കുകയും ചെയ്തു. നാലു വയസ്സുകാരന് ചേട്ടന് ഗാലിബ്,? അമ്മ റിഹാന എന്നിവരും ഐലാനൊപ്പം മുങ്ങി മരിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha