Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

യുവതുര്‍ക്കികള്‍ കേരളത്തെ രക്ഷിക്കട്ടെ… നിശാന്തിനി, യതീഷ് ചന്ദ്ര, ഹരിശങ്കര്‍, അജിതാബീഗം, പ്രശാന്ത്, മെറിന്‍ ജോസഫ്, അനുപമ … പക്ഷെ ഇവരെ പൂട്ടാനായി ഒരുകൂട്ടരും

07 SEPTEMBER 2015 10:18 AM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

സത്യസന്ധരായ ഉദ്യോഗസ്ഥരോട് മലയാളികള്‍ക്ക് എന്നും ആദരവും ബഹുമാനവുമാണുള്ളത്. അതില്‍ ഏറ്റവും വലിയ ഉദാഹരണമാണ് ഋഷിരാജ് സിംഗ്. ഋഷിരാജ് സിംഗ് വിവാദത്തില്‍ പെട്ടപ്പോഴും മലയാളികള്‍ ഒറ്റക്കെട്ടായി അദ്ദേഹത്തിന് പിന്നില്‍ അണിനിരന്നു. അങ്ങനെയാണ് അവസാനം ആഭ്യന്തരമന്ത്രി പോലും ഋഷിരാജിനെ പൊന്നാട അണിയിച്ച് സ്വീകരിച്ചത്.
ഋഷിരാജ് സിംഗിന്റെ വഴിയേ നടന്ന ചില യുവ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുണ്ട്. അവര്‍ ഒറ്റയ്ക്കായി എടുത്ത ചില തീരുമാനങ്ങള്‍ കേരളത്തെ രക്ഷിക്കാന്‍ പ്രാപ്തമായിരുന്നു. നിശാന്തിനി, യതീഷ് ചന്ദ്ര, ഹരിശങ്കര്‍, അജിതാബീഗം, എന്‍ പ്രശാന്ത്, മെറിന്‍ ജോസഫ് അങ്ങനെ യുവ തുര്‍ക്കികളുടെ പേരുകള്‍ നീളുന്നു.
ടിവി അനുപമ ഐഎഎസ്
ഭക്ഷ്യ സുരക്ഷാ കമ്മീഷണറായ ടിവി അനുപമയാണ് അവസാനം കൈയ്യടി നേടിയ ഐഎഎസ് താരം. സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ ചെറുപ്പക്കാരിയാണ് അനുപമ. കേരളത്തെ വിഷം തീറ്റിക്കുന്ന തമിഴ്‌നാടിന് ചുട്ട മറുപടി നല്‍കിയതോടെയാണ് അനുപമ ആദ്യം ശ്രദ്ധിക്കപ്പെട്ടത്. മലയാളികള്‍ക്ക് വേണ്ടി കയറ്റി അയയ്ക്കുന്ന പച്ചക്കറികളില്‍ ക്യാന്‍സര്‍ പോലെ മാരക രോഗം പരത്തുന്ന കീടനാശിനികള്‍ തളിക്കുന്ന തമിഴ്‌നാടിനെ മാറ്റി ചിന്തിപ്പിക്കാന്‍ അനുപമയുടെ ധീരമായ നടപടി മൂലം സാധിച്ചു. ഒപ്പം മലയാളികളെ കൃഷിയിലേക്ക് തിരിച്ച് വിടാനും. അതോടെ സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ജൈവകൃഷിയിലേക്ക് തിരിയുകയും ചെയ്തു.\"\"മലയാളികളെ തദ്ദേശിയമായി വിഷം കഴിപ്പിക്കുന്ന പായ്ക്കറ്റ് കമ്പനികളെയാണ് അനുപമ അവസാനം പിടികൂടിയത്. നിറപറയുടെ ഏറെ ജനപ്രീതിയുള്ള 3 ഉത്പന്നങ്ങള്‍ നിരോധിക്കുകയും ചെയ്തു. വര്‍ഷങ്ങളായി വ്യാജം ചേര്‍ത്തതിന് പിടിക്കപ്പെട്ട മിക്ക കമ്പനികളും പിഴ നല്‍കി ഉത്പന്നങ്ങള്‍ തുടരുകയായിരുന്നു. ഇതിനാണ് അനുപമ തിരശ്ചീലയിട്ടത്. ഇത് മറ്റുള്ള വിഷക്കമ്പനികള്‍ക്കുള്ള താക്കീതായി മാറി.
നിശാന്തിനി ഐപിഎസ്
തൃശൂര്‍ കമ്മീഷണറായ നിശാന്തിനി കേരളത്തിലെ കുറ്റവാളികള്‍ക്ക് എന്നും പേടിസ്വപ്നമാണ്. മയക്കു മരുന്നുകാര്‍ക്കെതിരേയും കൊലയാളികള്‍ക്കെതിരേയും ഗുണ്ടകള്‍ക്കെതിരേയും ശക്തമായ നടപടി എടുത്ത യുവ ഐപിഎസ് വനിതയാണ് നിശാന്തിനി. 
കൊച്ചി സിറ്റി പോലീസില്‍ ഡിസിപിയായിരുന്ന നിശാന്തിനിയുടെ ശക്തമായ നിലപാടുകളാണ് അവര്‍ക്ക് കൈയ്യടി കിട്ടിയത്. അതോടൊപ്പം ശത്രുതയും കൂടി. യുവനടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസ് അന്വേഷണ ചുമതലയില്‍ ശക്തമായ നടപടികളുമായി നിശാന്തിനി മുന്നോട്ടുപോയതാണു നിശാന്തിനിയെ കൊച്ചിയില്‍ നിന്നും നീക്കം ചെയ്യാന്‍ കാരണമായത്. കൊക്കെയ്ന്‍ കേസുമായി ബന്ധപ്പെട്ട നിശാന്തിനി മലയാള സിനിമയിലെ പ്രമുഖനായ യുവനടന്റെ തൃപ്പൂണിത്തുറയിലുള്ള ഫഌറ്റില്‍ റെയ്ഡ് നടത്തിയിരുന്നു. ഇത് കൂടാതെ കൊക്കെയ്ന്‍ കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ വമ്പന്മാരേയും പിടിക്കാനുള്ള തന്ത്രവും നിശാന്തിനി ആവിഷ്‌കരിച്ചിരുന്നു.\"\"കൊച്ചിയില്‍ പ്രമുഖ നക്ഷത്ര ഹോട്ടലിലും ആഡംബര നൗകയിലും മേലുദ്യോഗസ്ഥരെ അറിയിക്കാതെ റെയ്ഡ് നടത്തി പ്രമുഖരെ വെട്ടിലാക്കി. ആ അന്വേഷണം ഇപ്പോഴത്തെ വിവാദ വ്യവസായി മുഹമ്മദ് നിസാമിലേക്കാണ് എത്തിയത്. തുടര്‍ന്നാണ് നിശാന്തിനിയെ നാടു കടത്താന്‍ തീരുമാനിച്ചത്. നാടുകടത്തല്‍ വിവാദം ഉണ്ടാക്കാതിരിക്കാന്‍ പ്രമോഷനും നല്‍കി.
എന്നാല്‍ നാടു കടത്തി നിശാന്തിനി തൃശൂര്‍ കമ്മീഷണറായി എത്തിയപ്പോള്‍ തന്നെ നിസാം പ്രശ്‌നവും വന്നു. മുഹമ്മദ് നിസാമിനെതിരേയുള്ള കൊലക്കേസിന്റെ അന്വേഷണ ചുമതല നിശാന്തിനിക്കായിരുന്നു. ചന്ദ്രബോസിന്റെ കൊലപാതകത്തില്‍ നിസാമിന് രക്ഷപ്പെടാന്‍ കഴിയാത്ത വിധം നിശാന്തിനി ജാഗ്രത പുലര്‍ത്തി, കാപ്പയും ചുമത്തി.
പി. യതീഷ് ചന്ദ്ര ഐപിഎസ്
കേരളത്തിലെ സാധാരണക്കാര്‍ വെറുക്കുന്ന ഒന്നാണ് ഹര്‍ത്താല്‍. ഈര്‍ക്കില്‍ പാര്‍ട്ടികളുടെ ഹര്‍ത്താലാണെങ്കിലും ജനം പേടിച്ച് പുറത്തിറങ്ങില്ല. വിരലിലെണ്ണാവുന്ന പേര്‍ കാട്ടുന്ന അക്രമമാണ് കാരണം. ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലിസ് തന്നെ കണ്ണടയ്ക്കും.
എന്നാല്‍ സംസ്ഥാനമാകമാനം നടന്ന ഹര്‍ത്താലിനിടെ താരമായ ഒരു യുവ പോലീസ് ഓഫീസറുണ്ട് പി. യതീഷ് ചന്ദ്ര. അങ്കമാലിയില്‍ നടന്ന അക്രമത്തെ സധൈര്യം മുന്നില്‍ നിന്ന് നയിച്ച ആലുവ റൂറല്‍ എസ്പി യതീഷ് ചന്ദ്രയെ മലയാളികള്‍ കൈയ്യടിയോടെ സ്വീകരിച്ചു. വഴിതടയലിനെ ചോദ്യം ചെയ്ത പോലീസിനെ കല്ലെറിഞ്ഞ സിപിഎമ്മുകാരെ ഓടിച്ചിട്ട് അടിച്ചൊതുക്കുകയായിരുന്നു യതീഷ് ചന്ദ്രയും സംഘവും. അക്രമങ്ങള്‍ക്ക് അറുതി വരുത്തിക്കൊണ്ട്, ഇത്രേ ഉള്ളൂ, മനസിലായോ പോലീസ്... എന്ന യതീഷ് ചന്ദ്രയുടെ അട്ടഹാസം ഇപ്പോഴും മുഴങ്ങുന്നുണ്ട്.\"\"കര്‍ണ്ണാകടക്കാരനായ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ സിപിഎം ഓഫീസില്‍ കയറി പോലീസ് നടത്തിയ ലാത്തിചാര്‍ജിനെതിരെ നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ യതീഷ് ചന്ദ്ര വഴങ്ങിയില്ല. ഇതുപോലുള്ള പോലീസ് ഓഫീസര്‍മാര്‍ ഉണ്ടെങ്കില്‍ കേരളത്തില്‍ ആരും വഴിതടയില്ലെന്നാണ് പൊതുജനം വിലയിരുത്തുകയും ചെയ്തു.
ഹരിശങ്കര്‍ ഐപിഎസ്
വൈകിയെത്തുന്ന പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചാണ് കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മിഷണറായ ഹരിശങ്കര്‍ വാര്‍ത്തകളില്‍ നിറയുന്നത്. പോലീസുകാരുടെ ഡ്യൂട്ടി സമയം 8 മണിയായിരിക്കെ ഒന്നും രണ്ടും മണിക്കൂര്‍ വൈകിയെത്തുകയും എട്ടുമണിക്കു വന്നതായി സ്‌റ്റേഷന്‍ ഡയറിയില്‍ രേഖപ്പെടുത്തുകയും ചെയ്ത വമ്പന്‍ പോലീസുകാരേയാണ് ഹരിശങ്കര്‍ പിടികൂടിയത്. നൂറ്റി അറുപതോളം പോലീസുകാരെയാണ് ഹരിശങ്കര്‍ അവധിയില്‍ വിട്ടത്.
കൂട്ടത്തോടെ പോലീസുകാര്‍ക്കെതിരെ എടുത്ത നടപടിയില്‍ പ്രതിഷേധം ഇരമ്പി. പ്രബലരായ പല പോലീസുകാരും നാണം കെട്ടു. സാധാരണക്കാര്‍ക്ക് മാത്രമല്ല നടപ്പാക്കുന്ന പോലീസും നിയമം പാലിക്കണമെന്ന കര്‍ക്കശ നിലപാടാണ് ഹരിശങ്കര്‍ തിരുമാനിച്ചത്. പക്ഷെ അവസാനം ഉന്നതര്‍ ഇടപെട്ട് നടപടി റദ്ദു ചെയ്തു. 

വാഹന പരിശോധനയ്ക്കിടെ കൈക്കൂലി വാങ്ങിയ എസ്‌ഐയെ ലോറി ഡ്രൈവറുടെ വേഷത്തിലെത്തി ഹരിശങ്കര്‍ അറസ്റ്റ്ചെയ്തത് ഏറെ വാര്‍ത്തയായി.\"\"മയക്കുമരുന്നുകാര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊണ്ട മുന്‍ കൊച്ചി ഡിസിപി നിശാന്തിനിയുടെ വഴിയേ ഹരിശങ്കറും പോകുകയുണ്ടായി. പ്രമുഖ പ്രവാസി വ്യവസായി മുഹമ്മദലിയുടെ കൊച്ചി ലേ മെറിഡിയനില്‍ റെയ്ഡ് നടത്തി ഹരിശങ്കര്‍ വീണ്ടും കൈയ്യടി വാങ്ങി. മുകളില്‍ നിന്നുള്ള ശക്തമായ എതിര്‍പ്പുകള്‍ അവഗണിച്ചായിരുന്നു ഡിസിപി റെയ്ഡിന് പ്ലാന്‍ ചെയ്തത്.

എന്‍. പ്രശാന്ത് ഐഎഎസ്
യുവ ഐഎഎസ് ഓഫീസര്‍മാരില്‍ തുടര്‍ച്ചയായി കൈയ്യടി നേടിയ താരമാണ് കോഴിക്കോട്ടുകാരുടെ പ്രിയ കളക്ടര്‍ എന്‍. പ്രശാന്ത്. കോഴിക്കോട്ടുകാര്‍ ദൈവത്തെ പോലെയാണ് പ്രശാന്തിനെ കാണുന്നത്. ജനങ്ങള്‍ക്കൊപ്പം എന്നും കൈതാങ്ങായി നില്‍ക്കുന്ന പദ്ധതികളാണ് പ്രശാന്ത് ആവിഷ്‌കരിച്ചത്.\"\"പാവങ്ങളുടെ വിശപ്പടക്കാന്‍ ഓപ്പറേഷന്‍ സുലൈമാനി, അമ്മവീട് തുടങ്ങി മൊബൈല്‍ ആപ്ലിക്കേഷന്‍, കലക്ടേഴ്‌സ് ഇന്റേന്‍ഷിപ് പ്രോഗ്രാം ഇങ്ങനെ പറഞ്ഞാല്‍ തീരാത്ത സല്‍പ്രവൃത്തികളാണ് പ്രശാന്ത് കോഴിക്കോട്ടുകാര്‍ക്കായി ചെയ്തത്. ജനങ്ങള്‍ക്ക് കലക്ടറുമായി സംസാരിക്കാനുളള ഫേസ് ബുക്ക് പേജും തയ്യാറായി.
അജിതാബിഗം ഐപിഎസ്
ഉരുക്കിന്റെ കരുത്തുമായി വന്ന യു ഐപിഎസാണ് അജിതാബിഗം. വയനാടന്‍ ചുരം കയറി വയനാട് ജില്ലാപൊലീസ് മേധാവിയായി മാവോയിസ്റ്റ് വേട്ടയ്ക്ക് മുന്നില്‍ നിന്നു നയിച്ചു. തിരുവനന്തപുരം ഡെപ്യൂട്ടീ കമ്മീഷണറായി ഏറെ തിളങ്ങിയ അജിതാബീഗം വീണ്ടും തിരുവനന്തപുരത്തേയ്ക്ക് എത്തുകയാണ്, പോലീസ് ട്രെയിനിംഗ് പ്രിന്‍സിപ്പാളായി. \"\"കോയമ്പത്തൂര്‍ ശൗരിപാളയത്തെ യാഥാസ്ഥിതിക മുസ്ലീം കുടുംബത്തില്‍നിന്നാണ് അജീത ഐ.പി.എസിലെത്തിയത്. കിട്ടിയത് ജമ്മുകാശ്മീര്‍ കേഡര്‍. ജമ്മുകാശ്മീരില്‍ നിന്ന് 200 കിലോമീറ്ററകലെ സമുദ്രനിരപ്പില്‍ നിന്ന് 3800 അടിയിലധികം ഉയരത്തിലുള്ള റംബാന്‍ ജില്ലയില്‍ ആദ്യ നിയമനം. ഗര്‍ഭിണിയായിരിക്കേ തീവ്രവാദികളുടെ വിഹാരകേന്ദ്രത്തില്‍ ക്രമസമാധാനപാലന ചുമതല വഹിച്ചു. കേഡര്‍മാറി കേരളത്തിലെത്തിയ അജീതയെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ കേസുകളുടെ അന്വേഷണത്തിനുള്ള വിമന്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിലുള്‍പ്പെടുത്തി. അതിലെല്ലാം വെന്നിക്കൊടി പായിക്കുകയും ചെയ്തു.
മെറിന്‍ ജോസഫ് ഐപിഎസ്
സൗന്ദര്യം കൊണ്ടും കഴിവ് കൊണ്ടും ഏറെ ശ്രദ്ധ നേടിയ മറ്റൊരു ഐപിഎസ് ഓഫീസറാണ് മെറിന്‍ ജോസഫ്. നിവിന്‍ പോളിയ്‌ക്കൊപ്പം നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്ത മെറിന്‍ ജോസഫിനെതിരെ വിമര്‍ശനം ഉയര്‍ന്നെങ്കിലും യുവാക്കളുടെ താരമാണ് മെറിന്‍.
രാഷ്ട്രീയക്കാരെ ഒട്ടും കൂസാതെ കാലിന്‍മേല്‍ കാലിട്ടുള്ള മെറിന്റെ ഇരിപ്പിനെ സൈബര്‍ ലോകം നിറകൈയ്യടിയോടെയാണ് സ്വീകരിച്ചത്. കൂടാതെ സ്തീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ മെറിന്‍ കൈക്കൊണ്ട ധീരമായ തീരുമാനങ്ങളും കൈയ്യടി നേടി. പ്രൊബേഷനിലുള്ള മെറിന്‍ ഭാവി കേരളത്തിന്റെ വാഗ്ദാനമായിരിക്കും.\"\"തഴക്കവും വഴക്കവും ഉള്ള ഓഫീസര്‍മാര്‍ക്കിടയില്‍ ഒരു ഋഷിരാജ് സിംഗ് മാത്രമുള്ളപ്പോഴാണ് പുതുതലമുറയില്‍ ഒരു ഡസണിലേറെ സത്യസന്ധരായ ആത്മാര്‍ത്ഥതയുള്ള ചെറുപ്പക്കാര്‍ വരുന്നത്. ഇവര്‍ നല്ലത് ചെയ്യുമ്പോഴും മുതലാളിമാരും ഭരണാധികാരികളും വാളുമായി ഇവര്‍ക്ക് പിന്നിലുണ്ട്. എതിരാളികള്‍ ശക്തരാണെങ്കിലും ഈ യുവ തുര്‍ക്കികള്‍ കേരളത്തെ രക്ഷിക്കട്ടെ എന്നാശിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (7 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (8 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (8 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (8 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (8 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (9 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (9 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (9 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (9 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (9 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (9 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (10 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (10 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (10 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (11 hours ago)

Malayali Vartha Recommends