അയല്‍വാസിയുടെ ഭാര്യയെ സ്വന്തമാക്കാന്‍ വിമാനത്താവളത്തിലേക്ക് വ്യാജ സന്ദേശമയച്ച മലയാളി ടെക്കി പിടിയില്‍
അയല്‍ വാസിയായ സുഹൃത്തിന്റെ ഭാര്യയെ സ്വന്തമാക്കാന്‍ വിമാനത്താവളത്തിലേക്ക് വ്യാജ ഫോണ്‍ സന്ദേശമയച്ച മലയാളിയെ ബെംഗളുരു പോലീസ് പിടികൂടി. സുഹൃത്തിന്റെ ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡു മുപയോഗിച്ച് സിം വാങ്ങിയശേഷം അതില്‍നിന്ന് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന്റെ മൊബൈലിലേക്ക് വാട്ട്സ് ആപ്പ് വഴി ഭീഷണി സന്ദേശമയക്കുകയായിരുന്നു ഇയാള്‍. സുഹൃത്തിനെ കേസില്‍ കുടുക്കി ഭാര്യയെ സ്വന്തമാക്കുകയായിരുന്നു ലക്ഷ്യം. ബെംഗളൂരു എച്ച്.എസ്.ആര്. ലേ ഔട്ടിലെ ഐ.ടി. കമ്പനിയിലെ ജീവനക്കാരനായ എം.ജെ. ഗോകുലാണ് പിടിയിലായത്.
ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കാണ് സുരക്ഷാ ഉദ്യോഗസ്ഥന്റെ മൊബൈലിലേക്ക് ഭീഷണിസന്ദേശമെത്തിയത്. മൂന്നു വിമാനങ്ങളില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. സുരക്ഷാ പരിശോധനകള്‍ക്കായി ആറു വിമാനസര്‍വീസുകള്‍ വൈകിച്ചു. നിരവധി യാത്രക്കാരും വിമാനത്താവളത്തില്‍ കുടുങ്ങി. ഇതിനിടെ സന്ദേശമയച്ച മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ എച്ച്.എസ്.ആര്. ലേ ഔട്ടിലെ ഒരു അപ്പാര്‍ട്ട് മെന്റില്‍ നിന്നുമാണ് സന്ദേശം വന്നതെന്നും ഐ.ടി. കമ്പനി ജീവനക്കാരനായ ഒരാളുടെപേരിലാണ് മൊബൈലെന്നും കണ്ടെത്തി. ഇയാളെ പിടികൂടിയെങ്കിലും സിം കാര്‍ഡ് കണ്ടെത്താനായില്ല. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഗോകുലിന്റെ പക്കല്‍ നിന്ന് സിംകാഡ് പിടിച്ചത്. അയല്‍വാസിയുടെ ഭാര്യയെ താന്‍ പ്രണയിച്ചിരുന്നുവെന്നും അയല്‍വാസിയെ ജയിലിലാക്കുകയായിരുന്നു തന്റെ ഉദ്ദേശ്യമെന്നും ഗോകുല്‍ പോലീസിനോടു സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഇയാള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും ഫോട്ടോയും കിട്ടിയതെങ്ങനെയാണെന്നുള്ളത് പോലീസ് അന്വേഷിച്ചുവരികയാണ്. കോടതി ഗോകുലിനെ റിമാന്‍ഡ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha