സൂപ്പര്‍ സ്റ്റാറിന്റെ കൈയ്യേറ്റം പോലീസ് തടഞ്ഞു… മഹാനടന്റെ മകന്റെ വേനല്‍ക്കാലവസതിക്കായി കായല്‍ക്കര ഇടിക്കാനുള്ള ശ്രമം ഷാഡോ പോലീസ് തടഞ്ഞു
സ്വന്തം മകന് വേനല്‍ക്കാലം അടിച്ച് പൊളിക്കാനായി മണിസൗധം പണിയാനുള്ള സൂപ്പര്‍സ്റ്റാറിന്റെ ശ്രമത്തിന് പോലീസിന്റെ വിലക്ക്. പ്രമുഖനായ സൂപ്പര്‍ താരത്തിന്റെ ഭൂമി മണ്ണടിച്ചുനികത്താനുള്ള ശ്രമമാണ് ഷാഡോ പൊലീസ് തടഞ്ഞത്. കടവന്ത്ര മന്തേലിപ്പാടം റോഡിലെ താരത്തിന്റെതായുള്ള ഭൂമിയിലാണ് ടിപ്പര്‍ ഉപയോഗിച്ച് നികത്തിയെടുത്തിരുന്നത്. ഒരു പ്രമുഖ ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ശനിയാഴ്ച വൈകീട്ടോടെ രഹസ്യവിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഷാഡോ പൊലീസ് സംഘം ടിപ്പറും മണ്ണടി സാമഗ്രികളും പിടിച്ചെടുത്തു.എന്നാല്‍ താരത്തിന്റെ പേരില്‍ കെസെടുക്കാന്‍ ഇതുവരെ കടവന്ത്ര പൊലീസ് തയ്യാറായിട്ടില്ല. മണ്ണടിച്ചു നികത്തുന്നതു സംബന്ധിച്ച് ഒരുകേസ് മാത്രമേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ എന്നാണ് കടവന്ത്ര പൊലീസിന്റെ ഈ വിഷയത്തിലുള്ള വിശദീകരണം. ആരുടേതാണ് ഭൂമിയെന്ന കാര്യത്തിലും വ്യക്തമായ മറുപടി നല്കാന് അവര്‍ തയ്യാറായിട്ടില്ല. മണ്ണടിച്ചു നികത്തിയതുമായി ബന്ധപ്പെട്ട് തങ്ങള്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിശദാംശങ്ങള്‍ വില്ലേജ് ഓഫീസറേയും റവന്യൂ വകുപ്പിനേയും അറിയിക്കുമെന്നാണ് കടവന്ത്ര പൊലീസിന്റെ നിലപാട്.
ഇതുസംബന്ധിച്ച് ആരേയും കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് തയ്യാറായിട്ടുമില്ല. ഷാഡോ പൊലീസ് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തതിന് ശേഷം കടവന്ത്ര പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നുവെന്നാണ് വിവരം. 80 സെന്റിലാണ് താരം അത്യാധുനിക സൗകര്യത്തോടെയുള്ള വസതിയൊരുക്കുന്നത്. കഴിഞ്ഞ ദിവസവും താരവും ഭാര്യയും കടവന്ത്രയിലെ ഭൂമിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
ഇതിനു പിറകെയാണ് നികത്തല്‍ ആരംഭിച്ചതെന്നാണ് സൂചന. എന്തായാലും 20 വര്‍ഷം മുന്‍പ് താരം വാങ്ങിയതാണ് ഈ സ്ഥലമെന്ന് ഏതാണ്ട് തെളിഞ്ഞിട്ടുണ്ട്. ഇതില്‍ 18 സെന്റോളം ചിലവന്നൂര്‍ കായല്‍ പുറമ്പോക്കാണെന്ന് കാണിച്ച് ഒരു പരാതിയും നിലനില്‍ക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് ഇതുവരെ സൂപ്പര്‍ താരം തയ്യാറായിട്ടുമില്ല. അണിയറയില്‍ ചിലര്‍ കേസ് ഒതുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് ഞങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായത്.
അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമായി കണ്ടെത്തിയ ഇവിടെ തീരദേശ പരിപാലന അഥോറിറ്റിയുടെ പ്രത്യേക അനുമതിയോടെ മാത്രമേ ഏതെങ്കിലും തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാകൂ എന്നാണറിയുന്നത്. ഇത് നിലനില്‍ക്കെയാണ് താരം മണ്ണടിച്ച് നികത്തി വീട് നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നതെന്നാണ് ആരോപണം. മകനും കുടുംബവും ഇപ്പോള്‍ എറണാകുളം നഗരത്തിലുള്ള താരത്തിന്റെ വീട്ടിലാണ് താമസം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha