തായ്ലാന്റില് പകല്‍ സമയത്ത് ആകാശത്ത് നിന്ന് പ്രകാശഗോളം ഭൂമിയിലേക്ക് പതിച്ചു, ആശങ്കയോടെ ജനങ്ങള്‍
മാലാഖമാര്‍ ഭൂമിയിലേക്ക് വരുന്നതാണ് ഈ വെളിച്ചമെന്ന് ഒരുകൂട്ടം മതഭക്തര്‍ അതല്ല ഇത് ഒരു ഉള്ക്കയാണെന്ന് ശാസ്ത്രലോകം. എന്തായാലും തായ്ലന്റിലെ ജനങ്ങള്‍ ഭീതിയിലാണ്. കഴിഞ്ഞ ദിവസം തായ്ലന്റിലാണ് ആകാശത്ത് ഈ അത്ഭുത പ്രതിഭാസമുണ്ടായത്. ആകാശത്ത് നിന്ന് ഒരുവെള്ളവെളിച്ചം ഭൂമിയിലേക്ക് പതിക്കുന്നതാണ് ഇപ്പോള്‍ പല രീതിയില്‍ വ്യാഖ്യാനിക്കുന്നത്.
കണ്ടവര്‍ വിഡിയോ പകര്‍ത്തി സോഷ്യല്‍മീഡിയകളില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം വന്ചര്ച്ചയായിട്ടുണ്ട്. മുന്‍നിര മാധ്യമങ്ങളിലും വാര്‍ത്ത പരന്നതോടെ ലോകം അറിഞ്ഞു. തീഗോളം എങ്ങനെ വന്നു ? വിമാനം തകര്‍ന്നുവീണതോ ? അതോ ഉല്‍ക്കയോ ? എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ആദ്യം ഉയര്‍ന്നത്.
തായ്ലന്‍ഡിനെ ആശങ്കപ്പെടുത്തുന്നതായിരുന്നു ആകാശത്തെ ഭീമന് തീഗോളം. പകല്‍വെളിച്ചത്തില്‍ കാണപ്പെട്ട വലിയ ഉല്‍ക്കാ സമാനമായ പ്രതിഭാസമാണ് സമൂഹമാധ്യമങ്ങളില്‍ ചൂടുള്ള ചര്‍ച്ചയ്ക്ക് വഴിവെച്ചത്. ബാങ്കോക്കില്‍ കാറിന്റെ ഡാഷ് ബോര്‍ഡിലെ ക്യാമറകളില്‍ പകര്‍ത്തപ്പെട്ട ഈ വെളിച്ചവിസ്മയം പലരും ഫേസ്ബുക്ക് തുടങ്ങിയവയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
വലിയൊരു അഗ്നിഗോളവും അതിനെ പിന്തുടര്ന്ന് കണ്ണഞ്ചിപ്പിക്കുന്ന പ്രകാശധാരയുമാണു പലരും കണ്ടത്. ഇങ്ങനെയൊന്ന് ഇതുവരെ കണ്ടിട്ടില്ലെന്നാണ് ഉല്ക്കാപ്രവാഹത്തിനു സാക്ഷികളായ പലരും പറയുന്നത്. അതിവേഗത്തില്‍ സഞ്ചരിച്ച ഈ പ്രകാശ ഗോളം ഉല്‍ക്ക തന്നെയാണെന്നാണു ശാസ്ത്രലോകം ഉറപ്പിക്കുന്നത്. എന്നാല്‍ അന്ധവിശ്വാസത്തിന് ഏറെ പ്രാധാന്യമുള്ള രാജ്യത്ത് ഈ കാഴ്ച ദോഷമാണെന്നു കരുതുന്നവരേറെയുണ്ട്. രാജ്യത്തിനും സര്‍ക്കാരിനും ഇതൊരു മുന്നറിയിപ്പാണെന്നു പലരും സമൂഹമാധ്യമത്തില്‍ എഴുതിക്കഴിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha