കളങ്കമില്ലാത്ത പ്രണയത്തേക്കാൾ മനോഹരമായ ഒരു വികാരം വേറെയില്ല...അതിനു പ്രായമോ ദേശമോ ഭാഷയോ ഒന്നും ഒരിക്കലും തടസ്സമായിട്ടില്ല... ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിക്കാത്തവരുണ്ടാവില്ല. അതു പോലെ കൊതി തീരെ പ്രണയിച്ചവരും ഉണ്ടാകില്ല... പ്രണയത്തിന്‍റെ മാധുര്യം നുകര്‍ന്നവര്‍ക്കും,നുകരാന്‍ കൊതിക്കുന്നവര്‍ക്കും,നുകര്‍ന്നു കൊണ്ടിരിക്കുന്നവര്‍ക്കും, പ്രണയാർദ്രമായ പ്രണയദിന ആശംസകൾ

എത്ര തടഞ്ഞു നിർത്താൻ ശ്രമിച്ചാലും അണപൊട്ടിയൊഴുകുന്ന പ്രണയമെന്ന വികാരത്തിനു വേണ്ടി ഒരു ദിനം....ഫെബ്രുവരി 14 .. പറഞ്ഞു പറഞ്ഞു ഏറെ പഴകിയതാണെങ്കിലും, പ്രണയത്തിന്റെ മാധുര്യം മറ്റൊരു വികാരത്തിനുമില്ല .. കാലം മാറുന്നതോടൊപ്പം പ്രണയത്തിന്‍റെ രൂപവും , ഭാവവുമെല്ലാം , മാറിയെങ്കിലും , പ്രണയം എന്നും പ്രണയം തന്നെയാണ്. കഴിഞ്ഞ കാലത്തില്‍ പ്രണയമുണ്ടായിരുന്നു..ഈ കാലത്തിലും പ്രണയമുണ്ട്..ഇനി വരാനിരിക്കുന്ന കാലത്തിലും പ്രണയമുണ്ടായിരിക്കും..
പ്രണയം... ഒരു പക്ഷെ ലോകത്തിലെ ഏറ്റവും മനോഹരമായ വാക്ക് ഇതായിരിയ്ക്കാം... ലോക പ്രശസ്തമായ ഒരു പാട് പ്രണയങ്ങൾ നാം വായിക്കുകയും, കേൾക്കുകയും, കാണുകയും ചെയ്തിട്ടുണ്ട്. തന്റെ പ്രണയിനിയുടെ ഓർമ്മയ്ക്കായി ലോകാത്ഭുതം തീർത്ത ഷാജഹാൻ മുതൽ പ്രണയം കാരണമുണ്ടായ യുദ്ധങ്ങൾ വരെ...
കളങ്കമില്ലാത്ത പ്രണയത്തേക്കാൾ മനോഹരമായ ഒരു വികാരം വേറെയില്ല...അതിനു പ്രായമോ ദേശമോ ഭാഷയോ ഒന്നും ഒരിക്കലും തടസ്സമായിട്ടില്ല... ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിക്കാത്തവരുണ്ടാവില്ല. അതു പോലെ കൊതി തീരെ പ്രണയിച്ചവരും ഉണ്ടാകില്ല... കാരണം പ്രണയം ഒരിക്കലും അവസാനിക്കുന്നില്ല എന്നത് തന്നെ.....
ഏകാധിപതിയും, ക്രൂരനും,എന്ന് ചരിത്രം അടയാളപ്പെടുത്തിയ ഹിറ്റ്ലർ കീഴടങ്ങിയതുപോലും പ്രണയമെന്ന വികാരത്തിന് മുൻപിൽ മാത്രമാണെന്നറിയുമ്പോൾ പ്രണയത്തിന്റെ ശക്ക്തി മനസ്സിലാക്കാവുന്നതേ ഉള്ളു
വാലന്റൈൻസ് ഡേ എന്ന് ഈ ദിവസത്തിനു പേര് വന്നതിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട് ..അതിതാണ് ..സെന്‍റ് വാലന്‍റൈൻ എന്ന പുരോഹിതന്‍റെ ഓർമ ദിനമാണ് ഫെബ്രുവരി 14ന് വാലന്‍റൈൻസ് ദിനമായി ആചരിച്ചുതുടങ്ങിയതെന്ന് വിശ്വസിക്കപ്പെടുന്നു.
ക്ലോഡിയസ് രണ്ടാമൻ റോമിന്റെ ഭരണാധികാരി ആയിരുന്ന കാലം . യുവാക്കളുടെ യുദ്ധവീര്യം ചോരാതിരിക്കാൻ ചക്രവർത്തി വിവാഹം നിരോധിച്ചു ..യുവാക്കൾ എല്ലാം പട്ടാളത്തിൽ ചേരണമെന്നായിരുന്നു നിയമം ..ബിഷപ്പ് വാലന്റൈൻ സ്നേഹിക്കുന്നവരെ പിരിയ്ക്കുന്നത് പാപമാണെന്നു വിശ്വസിച്ചു... അതുകൊണ്ട് രാജാവറിയാതെ വാലന്റൈൻ സ്നേഹിക്കുന്നവരെ ഒരുമിപ്പിക്കാനായി രഹസ്യമായി വിവാഹങ്ങൾ നടത്തിക്കൊടുത്തു.
ഇതറിഞ്ഞ രാജാവ് വാലന്റൈനെ ജയിലിലടച്ചു..അവിടെവെച്ചു ബിഷപ്പ് വാലൻന്റൈൻ ജയിലറുടെ അന്ധയായ മകളുമായി സ്നേഹത്തിൽ ആയി. ബിഷപ്പിന്റെ സ്നേഹവും വിശ്വാസവും കാരണം ആ പെൺകുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു.
ഇതറിഞ്ഞ ചക്രവർത്തി വാലന്റൈന്റെ തല വെട്ടാൻ ആജ്ഞ നൽകി. അന്ന് ഫെബ്രുവരി 14 ആയിരുന്നു... തലവെട്ടാൻ കൊണ്ടുപോകുന്നതിന് മുൻപ് വാലൻന്റൈൻ ആ പെൺകുട്ടിക്ക് “ഫ്രം യുവർ വാലൻന്റൈൻ” എന്നെഴുതിയ ഒരു കുറിപ്പ് വെച്ചു. അതിനു ശേഷമാണ് ബിഷപ്പ് വാലൻന്റൈന്റെ ഓർമ്മയ്ക്കായി ഫെബ്രുവരി 14 ന് വാലൻന്റൈൻ ദിനം ആഘോഷിക്കാൻ തുടങ്ങിയത്.
ഫെബ്രുവരി 7 മുതൽ 14 വരെയുള്ള ഓരോ ദിനത്തിനും ഓരോ പ്രത്യേകതയുണ്ട്. ബിഗ് ഡേ ആയ ഫെബ്രുവരി 14ന് മുമ്പ് റോസ് ഡേ, പ്രൊപോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡ്ഡി ഡേ, പ്രോമിസ് ഡേ, കിസ് ഡേ, ഹഗ് ഡേ എന്നിങ്ങനെയാണ് ആഘോഷദിനങ്ങളുടെ ക്രമം. ഫെബ്രുവരി ഏഴിനാണ് റോസ് ഡേ. ഫെബ്രുവരി എട്ടിനാണ് പ്രൊപ്പോസ് ഡേ ആഘോഷിക്കാറുള്ളത്.
ഫെബ്രുവരി 9-നാണ് ചോക്ലേറ്റ് ഡേ. ഫെബ്രുവരി 10ന് ആഘോഷിക്കുന്ന ടെഡ്ഡി ഡേയിൽ സ്ത്രീകൾ അവരുടെ ഇഷ്ട ടോയ്‌സിനോടൊപ്പം സമയം ചെലവഴിക്കുന്നു. ഫെബ്രുവരി 11-നാണ് പ്രോമിസ് ഡേ ആഘോഷിക്കാറുള്ളത്. ഫെബ്രുവരി 12-നാണ് പ്രണയിനികൾ കാത്തിരിക്കുന്ന കിസ് ഡേ. നിങ്ങളുടെ സ്‌നേഹം പ്രതിഫലിക്കുന്ന തരത്തിൽ പങ്കാളിയെ കെട്ടിപ്പിടിക്കാനുള്ള ദിനമാണ് ഫെബ്രുവരി 13. ബിഗ് ഡേ ആയ ഫെബ്രുവരി 14 വാലൻന്റൈൻ ദിനം.
പ്രണയത്തിന്‍റെ മാധുര്യം നുകര്‍ന്നവര്‍ക്കും,നുകരാന്‍ കൊതിക്കുന്നവര്‍ക്കും,നുകര്‍ന്നു കൊണ്ടിരിക്കുന്നവര്‍ക്കും, പ്രണയാർദ്രമായ പ്രണയദിന ആശംസകൾ
https://www.facebook.com/Malayalivartha























