Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK

ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത..

ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ വ്യാപക മഴയ്ക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത..ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അതിർത്തികൾ ഭേദിച്ച്, ഏകദേശം 1,000 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചു കിടക്കുന്ന ഒരു കൂറ്റൻ മേഘപാളി...

ഗുജറാത്ത് തീരം ലക്ഷ്യമാക്കി നീങ്ങിയിരുന്ന 'പിങ് ഷുൻ' എന്ന കപ്പൽ..അവസാന നിമിഷം ചൈനയിലേക്ക് തിരിച്ചു.. ആറ് ലക്ഷം ബാരൽ അസംസ്‌കൃത എണ്ണയുമായി വന്ന ആ കപ്പലിന് എന്ത് സംഭവിച്ചു..?

സ്വന്തം രാജ്യത്തുള്ളവരെ നിഷ്കരുണം തൂക്കിലേറ്റുന്നു.. കൂട്ടക്കുരുതിക്ക്' സാക്ഷ്യം വഹിക്കാൻ ഇറാൻ..ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ..നാല് പേരുടെ വധശിക്ഷ ഉടന്‍ നടപ്പിലാക്കിയേക്കും..

ആർട്ടെമിസ് 2 സംഘം പകർത്തിയ ഭൂമിയുടെ അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ....ഭൂമിയുടെ അന്തരീക്ഷത്തിൽ പച്ച നിറത്തിൽ പ്രകാശം പരത്തുന്ന ധ്രുവദീപ്തിയും ഈ ചിത്രങ്ങളിൽ തെളിഞ്ഞുകാണാം..

ട്രംപ് ലക്ഷ്യമിട്ടത് ഗൾഫ് രാജ്യങ്ങളെ ? സൗദിയിലെ നാശനഷ്ടം ഭീകരം യുദ്ധത്തിൽ പിഴച്ചു .....!

04 APRIL 2026 05:10 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോര്‍മുസ് കടലിടുക്കിനെച്ചൊല്ലിയുള്ള ആഗോള ആശങ്കകള്‍ക്കിടെ, ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം ലോക ഇന്ധന വിപണിയെ മുനമുനയില്‍ നിര്‍ത്തുന്ന സാഹചര്യത്തില്‍ തന്ത്രപ്രധാന കടലിടുക്കിന് പകരമായി മറ്റൊരു അന്താരാഷ്ട്ര ജലപാത വഴിതുറക്കുന്നോ

ഇറാനിലെ ആണവ കേന്ദ്രത്തെ ലക്ഷ്യമിട്ട് യുഎസ്- ഇസ്രായേല്‍ മിസൈല്‍ ആക്രമണം

ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നൽകി ഇറാൻ. യുഎസിന്റെ എംക്യു–1 ഡ്രോൺ ഇറാനിയൻ റെവലൂഷണറി ഗാർഡ്സ് വെടിവച്ചിട്ടു

സ്വന്തം രാജ്യത്തുള്ളവരെ നിഷ്കരുണം തൂക്കിലേറ്റുന്നു.. കൂട്ടക്കുരുതിക്ക്' സാക്ഷ്യം വഹിക്കാൻ ഇറാൻ..ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ..നാല് പേരുടെ വധശിക്ഷ ഉടന്‍ നടപ്പിലാക്കിയേക്കും..

ആർട്ടെമിസ് 2 സംഘം പകർത്തിയ ഭൂമിയുടെ അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ....ഭൂമിയുടെ അന്തരീക്ഷത്തിൽ പച്ച നിറത്തിൽ പ്രകാശം പരത്തുന്ന ധ്രുവദീപ്തിയും ഈ ചിത്രങ്ങളിൽ തെളിഞ്ഞുകാണാം..

ഇറാൻ യുദ്ധവും  ഇന്ധന വില വർധനവും അമേരിക്കൻ ജനതയ്ക്ക് ട്രംപ് ഭരണകൂടത്തോടുള്ള സ്വീകാര്യത നഷ്ടപ്പെടുത്തിയിട്ടുണ്ടെന്നാണ് സർവേകൾ പറയുന്നത്. ഇറാൻ യുദ്ധം ഇപ്പോൾ പുതിയതും കൂടുതൽ സങ്കീർണ്ണവുമായ ഒരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.  ഇറാനിൽ യുഎസ് യുദ്ധവിമാനം വെടിവെച്ചിട്ടുവെന്ന റിപ്പോർട്ടുകൾ ആണ്  പുറത്ത് വരുന്നത്. അതും ഏകദേശം 870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധവിമാനമായ എഫ് 15ഇ. ഇതോടൊപ്പം ജീവന്‍ രക്ഷിക്കാന‍് വിമാനത്തിൽ നിന്ന് സ്വയം ഇജക്‌ട് ചെയ്ത് ചാടിയ അമേരിക്കന്‍ പൈലറ്റിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നും പറയപ്പെടുന്നു. യുദ്ധം ആരംഭിച്ചതിനുശേഷം രാജ്യത്തിനുള്ളിൽ ഒരു യുഎസ് ജെറ്റ് നഷ്ടപ്പെടുന്നത് ഇതാദ്യമായാണ്.വിമാനത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാരിൽ ഒരാളെ യുഎസ് പ്രത്യേക സേന ഇതിനകം രക്ഷപ്പെടുത്തിയിരുന്നു.രണ്ടാമത്തെ ക്രൂ അംഗത്തിനായുള്ള തിരച്ചിൽ തുടരുകയാണെന്ന് റിപ്പോർട്ട്.പൈലറ്റുമാരെ പിടികൂടി പോലീസിനും സൈനിക സേനയ്ക്കും കൈമാറുകയാണെങ്കിൽ സാധാരണക്കാർക്ക് ഒരു പാരിതോഷികം നൽകുമെന്ന് ഒരു ഇറാനിയൻ ചാനൽ പ്രഖ്യാപിച്ചു.      
കൂടാതെ  യുഎസ്, ഇസ്രായേലി ബോംബുകൾ തകർത്ത ഭൂഗർഭ മിസൈൽ ബങ്കറുകളും സിലോകളും ഇറാൻ നഃസ്ഥാപിച്ചുവരികയാണ്, ആക്രമണങ്ങൾക്ക് മണിക്കൂറുകൾക്ക് ശേഷം അവ പ്രവർത്തനത്തിലേക്ക് തിരികെ കൊണ്ടുവന്നതായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ടുകൾ പറയുന്നു. ഇറാൻ തങ്ങളുടെ മിസൈലുകളുടെയും മൊബൈൽ ലോഞ്ചറുകളുടെയും ഒരു പ്രധാന ഭാഗം കൈവശം വച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇറാന്റെ പ്രധാന യുദ്ധ ലക്ഷ്യമായ മിസൈൽ ശേഷി ഇല്ലാതാക്കുന്നതിന് അമേരിക്ക എത്രത്തോളം അടുത്താണെന്ന് യുഎസ് ഇന്റലിജൻസിൽ  ഇപ്പോൾ ചോദ്യം ഉയരുകയാണ്.  ഇസ്രായേലിനെയും മറ്റ് പ്രാദേശിക ലക്ഷ്യങ്ങളെയും ആക്രമിക്കാൻ ആവശ്യമായ ബാലിസ്റ്റിക് മിസൈലുകളും ലോഞ്ചറുകളും ഇറാന്റെ കൈവശം ഇപ്പോഴും ഉണ്ടെന്ന് ഇന്റലിജൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. യുഎസും ഇസ്രായേലും നടത്തിയ ആക്രമണങ്ങൾ കാര്യമായ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും, ആക്രമണങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിനായി ഇറാൻ തങ്ങളുടെ പല ലോഞ്ചറുകളും ബങ്കറുകളിലും ഗുഹകളിലും സൂക്ഷിച്ചിട്ടുണ്ടെന്ന് ഇന്റലിജൻസ് സൂചിപ്പിക്കുന്നു. സംഘർഷം തുടരുകയാണെങ്കിൽ അല്ലെങ്കിൽ അത് അവസാനിച്ചതിനുശേഷം ഭീഷണി ഉയർത്തുകയാണെങ്കിൽ പ്രാദേശിക സമ്മർദ്ദം ചെലുത്താനുള്ള മിസൈൽ ശേഷി നിലനിർത്താനാണ് ഇറാൻ ലക്ഷ്യമിടുന്നതെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ പറയുന്നു. ഇറാനിയൻ സർക്കാരിലെ ആഭ്യന്തര പ്രശ്നങ്ങൾ കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനത്തെ തടസ്സപ്പെടുത്തിയിട്ടുണ്ടെന്നും, ഒരേസമയം വൻതോതിലുള്ള ആക്രമണങ്ങൾ നടത്താനുള്ള ഇറാന്റെ കഴിവിനെ പരിമിതപ്പെടുത്തുന്നുണ്ടെന്നും പറയുന്നു. ഇറാന്റെ കഴിവിനെക്കുറിച്ചുള്ള കൃത്യമായ വിലയിരുത്തലുകൾ വ്യക്തമല്ല.കൂടാതെ എത്ര നശിച്ച ലോഞ്ചറുകൾ യഥാർത്ഥമായിരുന്നുവെന്ന് യുഎസിന് ഉറപ്പില്ല. ഭൂഗർഭ ബങ്കറുകളോ സൈലോകളോ തകർന്നതായി കാണപ്പെടുമ്പോൾ പോലും, ഇറാന് അവ വേഗത്തിൽ പുനഃസ്ഥാപിക്കാൻ കഴിഞ്ഞു. ഇറാൻ തങ്ങളുടെ മിസൈൽ ലോഞ്ചറുകളിൽ പകുതിയും കൈവശം വച്ചിട്ടുണ്ടെന്ന് സിഎൻഎൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഭൂഗർഭ ബങ്കറുകളിൽ നിന്ന് "കോർക്ക്" മിസൈൽ ലോഞ്ചറുകൾ കുഴിച്ചെടുക്കാൻ ഇറാൻ ബുൾഡോസറുകൾ ഉപയോഗിച്ചതായി ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തു.

അതിന്ടെ കഴിഞ്ഞ മാസം സൗദി അറേബ്യയിലെ യുഎസ് എംബസിയിൽ ഇറാന്റെ ഡ്രോൺ ആക്രമണത്തിന് ശേഷം, നേരത്തെ വെളിപ്പെടുത്തിയതിനേക്കാൾ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായതായി ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഒരു ഇറാനിയൻ ഡ്രോൺ റിയാദിന്റെ വ്യോമ പ്രതിരോധം മറികടന്ന് അമേരിക്കൻ നയതന്ത്ര കോമ്പൗണ്ടിൽ ഇടിച്ചുകയറിയപ്പോഴാണ് ആക്രമണം നടന്നത്.       ഒരു മിനിറ്റിനുശേഷം, രണ്ടാമത്തെ ഡ്രോൺ അതേ സ്ഥലത്ത് ഇടിച്ച് പൊട്ടിത്തെറിച്ചു.പകൽ സമയത്ത് നൂറുകണക്കിന് ആളുകൾ ജോലി ചെയ്യുന്ന എംബസിയുടെ സുരക്ഷിതമായ ഭാഗത്തേക്ക് രാത്രിയിലെ ആക്രമണം കടന്നുകയറിയതായും മൂന്ന് നിലകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ട്  സൂചിപ്പിക്കുന്നു.  ഡ്രോൺ ആക്രമണത്തിൽ തകർന്ന പ്രദേശങ്ങളിൽ സെൻട്രൽ ഇന്റലിജൻസ് ഏജൻസി സ്റ്റേഷനും ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട് കൂട്ടിച്ചേർത്തു. ആക്രമണത്തെത്തുടർന്ന്, സൗദി പ്രതിരോധ മന്ത്രാലയം പറഞ്ഞത്, ആക്രമണത്തിൽ തീപിടുത്തം പരിമിതമായ തോതിലും ചെറിയ നാശനഷ്ടങ്ങളുമാണ് ഉണ്ടായത് എന്നാണ്. എന്നിരുന്നാലും, നാശനഷ്ടങ്ങൾ കൂടുതൽ വഷളായതായും തീപിടുത്തം നിയന്ത്രണവിധേയമാക്കാൻ അര ദിവസമെടുത്തുവെന്നും പറയപ്പെടുന്നു.

ഇരു വിഭാഗങ്ങളും പുറത്ത് പറയാതെ നാശനഷ്ടങ്ങളുടെ കണക്ക് മൂടി വയ്ക്കുമ്പോൾ ഈ യുദ്ധത്തിൽ ഇരുപക്ഷവും ഒട്ടും നിഷ്‌ക്കളങ്കരല്ല എന്നും  ഉയരുന്ന സംശയങ്ങൾ നിരവധി ആണെന്നും സൂചിപ്പിക്കുന്ന രഞ്ജിത്ത് ഗോപാലകൃഷ്ണൻ എന്ന  ഫേസ്ബുക് പ്രൊഫൈലിലെ പോസ്റ്റ് ശ്രദ്ധ നേടുന്നു.

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:

യു എസ്സും, ഇസ്രായേലും കൂടി ഇറാന് മേൽ നടത്തുന്ന ആക്രമണങ്ങളിലൂടെ വാസ്തവത്തിൽ ലക്ഷ്യമിടുന്നത് ഗൾഫ് രാജ്യങ്ങളുടെ തകർച്ച കൂടിയാണോ?
വർഷങ്ങളായുള്ള ഉപരോധങ്ങളും മാസങ്ങൾ നീണ്ട ചർച്ചകളും, അതേ സമയം തന്നെ ആക്രമണത്തിനുള്ള തയ്യാറെടുപ്പും നടത്തിയ ശേഷമാണ് ഇറാന് മേൽ അമേരിക്കൻ സഖ്യം കടന്നു കയറിയത്.
ഇസ്രായേലിലും, ജോർദാനിലും കൂടാതെ ഇറാനെ ചുറ്റി വളഞ്ഞ് ഏതാണ്ട് എല്ലാ രാജ്യങ്ങളിലും യു എസ്സിന് സൈനിക താവളങ്ങളുണ്ട്. അതിൽ തന്നെ ഗൾഫ് രാജ്യങ്ങളിലെ എല്ലായിടത്തും അവരുണ്ട്. ഏഴാം വ്യോമസേനയുടെ ആസ്ഥാനം ഖത്തറിലും, അഞ്ചാം കപ്പൽപ്പടയുടെ പ്രധാന താവളം ബഹറിനിലുമാണ്. ഈ താവളങ്ങൾക്ക് ഒക്കെ അമേരിക്കക്ക്  ഈ നാടുകൾ ആസ്ഥാനം നൽകിയത് തങ്ങളുടെ സംരക്ഷണം അമേരിക്ക നോക്കുമെന്ന കരാറിന്മേലാണ്.
1974 ൽ അതിന് പകരമായിട്ടാണ് തങ്ങളുടെ എണ്ണയും പ്രകൃതി വാതകവും ഡോളറിൽ മാത്രം വിൽക്കാമെന്ന് സൗദി മുതലുള്ള ഗൾഫ് രാജ്യങ്ങൾ സമ്മതിച്ചത്. ഇങ്ങനെയാണ് പെട്രോ ഡോളർ പിറവിയെടുത്തത്. അങ്ങനെ ലോകത്തിലാര് ഗൾഫിൽ നിന്ന് എണ്ണയും ഗ്യാസും വാങ്ങിയാലും ലാഭം കൊയ്താണ് ഡോളർ ഇത്ര ശക്തി നേടിയതും അമേരിക്ക ഇന്ന് കാണുന്നയത്ര സമ്പന്നമായതും.
ആ സമ്പത്ത് അവർ കൂടുതൽ വലിയ സൈനിക ശക്തിയാകാനും ആയുധങ്ങൾ കുന്നു കൂട്ടാനും ലോക പോലീസായി സ്വയം ചമയാനും കൂടുതൽ ലോകാധീശത്വം നേടാനും ഉപയോഗിച്ചു. യു എസ്സ് എസ്സാറിനെ ഛിന്നഭിന്നമാക്കാനും, കുവൈത്തിനെ ആക്രമിക്കാൻ സദ്ദാമിന് ധൈര്യം പകർന്ന സൗഹൃദവും ഒരൊറ്റ രാത്രി കൊണ്ട് ഇല്ലാന്ന് ഭാവിച്ച് ഇറാക്കിനെ ആക്രമിച്ച് സദ്ദാമിനെ ഇല്ലാതാക്കാൻ യാങ്കികൾക്ക് കൂസലില്ലായ്മ നൽകിയതും സൈനികമായും സാമ്പത്തികമായും അവരുണ്ടാക്കിയ ഈ മേൽക്കോയ്മ ഉള്ളതു കൊണ്ടാണ്. എന്നാൽ ഇപ്പോൾ ലോകം കാണുന്നത് അതിൻ്റെ മറുവശമാണ്. ഇറാന് മേൽ മൃഗീയമായ ആക്രമണം നടത്തുമ്പോൾ തന്നെ കിട്ടുന്ന തിരിച്ചടികൾ ഉയർത്തുന്ന സംശയങ്ങൾ അനേകമാണ്. ഇറാൻ യുദ്ധം 33 ദിനങ്ങൾ പിന്നിടുകയാണ്.
ഒരു വശത്ത് അമേരിക്കയും, ഇസ്രായേലും. മറുഭാഗത്ത് ഇറാൻ ഒറ്റയ്ക്ക് ! എന്നിട്ടും ഇതിനോടകം അമേരിക്കയുടെ മധ്യേഷ്യയിലെ ഏതാണ്ട് എല്ലാ താവളങ്ങളും ഇറാനടിച്ച് തകർത്തു കളഞ്ഞു. ഒറ്റയ്ക്ക് നിന്ന് ഏതാണ്ട് പതിനൊന്ന് രാജ്യങ്ങളെ അവർ തിരിച്ചടിച്ചു കഴിഞ്ഞു.
അതിൽ നേരിട്ട് ഇസ്രായേലുമായി മാത്രമാണ് ഇറാന് യുദ്ധം. ബാക്കി വരുന്ന രാജ്യങ്ങളിൽ യുഎസ് ആസ്ഥാനങ്ങൾ ഉണ്ടെന്ന സാങ്കേതികത്വം മാത്രമാണ് അവരെ ലക്ഷ്യം വയ്ക്കാൻ കാരണം. തങ്ങളുടെ ഒരൊറ്റ സഖ്യ രാജ്യങ്ങളേയോ എന്തിന് അവിടുത്തെ സ്വന്തം താവളങ്ങളേയോ പോലും സംരക്ഷിക്കാൻ വൻ ശക്തിയായ അമേരിക്കക്ക് ആയില്ല. മറിച്ചു സ്വന്തം ആളുകളെ യുദ്ധം തുടങ്ങിയ ശേഷം പിൻവലിക്കുകയാണ്  മിക്കയിടങ്ങളിൽ നിന്നും.
അതായത് പെട്രോ ഡോളർ കരാറിന് പകരം എന്താണോ അവർ വാഗ്‌ദാനം ചെയ്തിരുന്നത് അതിൽ ഒന്നുകിൽ അവർ പരാജയപ്പെട്ടു, അഥവാ വാഗ്‌ദാനം പാലിക്കാൻ മാത്രമുള്ള ജാഗ്രത ഇങ്ങനെയൊരു യുദ്ധത്തിലേക്ക് ഇറങ്ങും മുൻപ് കാണിച്ചില്ല എന്ന് വേണം കരുതാൻ. ഇതു മനഃപ്പൂർവ്വമായി വരുത്തിയ പിഴവാണോ എന്ന ചിന്ത ഉയരുന്നത് ഇവിടെയാണ്.
എണ്ണ സമൃദ്ധി കൊണ്ട് അതിമ്പന്നമായ  ഗൾഫ് രാജ്യങ്ങൾ എല്ലാം സുന്നി മുസ്ളീം നാടുകളാണ്. ഷിയാ രാജ്യമായ ഇറാൻ നടത്തുന്ന ആക്രമണങ്ങളിൽ കനത്ത നാശമാണ് ഈ രാജ്യങ്ങളിൽ ഉണ്ടായത്. സമ്പന്നമായ ഗൾഫ് നാടുകൾ ഒന്ന് ഇടിവ് നേരിടുന്നത് ഭാവിയിൽ അവരുടെ മേൽ തങ്ങളുടെ അധീശത്വം കൂടുതൽ ശക്തമാക്കാൻ ഉപകരിക്കും. പ്രത്യേകിച്ചു പെട്രോ ഡോളർ കരാർ പുതുക്കാൻ തയ്യാറാകാത്ത സൗദിയുടെ മേൽ. സൗദി രാജകുമാരനെ കുറിച്ച് അധിഷേപപരമായ പരാമർശം ട്രംപ് നടത്തിയത് ചുമ്മാതെയല്ല എന്ന് സാരം.
മറുവശത്ത് ഇറാൻ ഒട്ടും നിഷ്‌ക്കളങ്കരല്ല. മതപരമായ അന്ധവിശ്വാസങ്ങൾ കാരണം മാത്രം ഇസ്രായേൽ ജനതയെ ഉന്മൂലനം ചെയ്യാനായി കഴിഞ്ഞ കാൽ നൂറ്റാണ്ടിലേയൊയി തയ്യാറാവുക ആയിരുന്നു അവർ. ഒരു കാലത്ത് ഗൾഫ് വെറും മരുഭൂമിയായി കിടന്ന കാലത്ത് അതി സമ്പന്നവും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് തൊഴിൽ അന്വേഷകർ ഭാഗ്യം തേടിയ നാടായിരുന്നു "പേർഷ്യ".  ആ രാജ്യത്തെ ഇക്കാണുന്ന അവസ്ഥയിൽ എത്തിച്ചത് മത ഭരണമാണ്. ജനങ്ങൾ പട്ടിണിയായാലും  ആയുധങ്ങൾ കുന്നു കുട്ടിയാൽ മതിയെന്ന ചിന്തയിൽ ആയിരുന്നു അവർ !
അമേരിക്കയുമായി നടന്ന ചർച്ചകളിൽ കടുപിടുത്തം തുടർന്നതിന് വളരെ പ്രധാനമായ ഒരു കാരണം ഉണ്ടായിരുന്നു. ആണവായുധം ഉണ്ടാക്കുന്നതിന് വളരെ അടുത്തത്തിയിരുന്നു അവർ. മൂന്നാം ചർച്ച നടക്കവേ ഇറാൻ്റെ പ്രതിനിധിയിൽ നിന്നും അമിത ആത്‌മ വിശ്വാസം കാരണം ഉണ്ടായ ഒരു പ്രതികരണമാണത്രേ പൊടുന്നവേ ആക്രമണം തുടങ്ങാൻ ഇസ്രായേലിനെ പ്രേരിപ്പിച്ചത്. “നിങ്ങൾ വയ്ക്കുന്ന നിർദ്ദേശങ്ങൾ സ്വീകരിക്കേണ്ട ആവശ്യമില്ല, കാരണം വരുന്ന ഒരാഴ്ച്ചക്കുള്ളിൽ പതിനാറ് ആണവ പോർമുനകൾ ഞങ്ങൾക്കുണ്ടാകും, എന്നിട്ട് കാണിച്ചു തരാമെന്ന” ഇറാൻ്റെ പ്രതിനിധിയുടെ അഹന്ത കലർന്ന നിലപാടിൽ അമേരിക്കയും ഇസ്രായേലും ഭയന്നു പോയി. അന്ന് രാത്രി തന്നെ ഇസ്രായേൽ ആക്രമണവും തുടങ്ങിയത്രേ. ബാക്കി നടന്നത് നമ്മുടെ മുന്നിലുണ്ട് !
വളരെ സങ്കീർണ്ണമാണ് അവസ്ഥ ! ഇരു കൂട്ടർക്കും അവരുടേതായ ന്യായം ഈ യുദ്ധത്തിലുണ്ട്. അതിനാൽ തന്നെ ഇത് നന്മയും തിന്മയും തമ്മിലുള്ള യുദ്ധമല്ല, മറിച്ച് തിന്മയും, തിന്മയും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. അതിൻ്റെ തിക്തഫലം അനുഭവിക്കുന്നത് ഗൾഫ് നാടുകളും, പിന്നെ എണ്ണക്ഷാമം കാരണം കഷ്ടപ്പെടുന്ന മറ്റു രാജ്യങ്ങളും ആണെന്ന് മാത്രം ! ഈ വിനാശകരമായ യുദ്ധത്തിന് കാരണക്കാർ ആയ ഇരുപക്ഷവും ഈ കള്ളക്കളിയിൽ ഒട്ടും നിഷ്‌ക്കളങ്കരുമല്ല.
(ഞാനിതിൽ മനപ്പൂർവ്വം പറയാതെ വിട്ട ഒരു കാര്യമുണ്ട്; ചിന്തിച്ചാൽ മനസ്സിലാകും !   ഇറാൻ യുദ്ധവും  ഇന്ധന വില വർധനവും അമേരിക്കൻ ജനതയ്ക്ക് ട്രംപ് ഭരണകൂടത്തോടുള്ള സ്വീകാര്യത നഷ്ടപ്പെടുത്തിയിട്ടുണ്ടെന്നാണ് സർവേകൾ പറയുന്നത്. ഇറാൻ യുദ്ധം ഇപ്പോൾ പുതിയതും കൂടുതൽ സങ്കീർണ്ണവുമായ ഒരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.  ഇറാനിൽ യുഎസ് യുദ്ധവിമാനം വെടിവെച്ചിട്ടുവെന്ന റിപ്പോർട്ടുകൾ ആണ്  പുറത്ത് വരുന്നത്. അതും ഏകദേശം 870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധവിമാനമായ എഫ് 15ഇ. ഇതോടൊപ്പം ജീവന്‍ രക്ഷിക്കാന‍് വിമാനത്തിൽ നിന്ന് സ്വയം ഇജക്‌ട് ചെയ്ത് ചാടിയ അമേരിക്കന്‍ പൈലറ്റിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നും പറയപ്പെടുന്നു. യുദ്ധം ആരംഭിച്ചതിനുശേഷം രാജ്യത്തിനുള്ളിൽ ഒരു യുഎസ് ജെറ്റ് നഷ്ടപ്പെടുന്നത് ഇതാദ്യമായാണ്.വിമാനത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാരിൽ ഒരാളെ യുഎസ് പ്രത്യേക സേന ഇതിനകം രക്ഷപ്പെടുത്തിയിരുന്നു.രണ്ടാമത്തെ ക്രൂ അംഗത്തിനായുള്ള തിരച്ചിൽ തുടരുകയാണെന്ന് റിപ്പോർട്ട്.പൈലറ്റുമാരെ പിടികൂടി പോലീസിനും സൈനിക സേനയ്ക്കും കൈമാറുകയാണെങ്കിൽ സാധാരണക്കാർക്ക് ഒരു പാരിതോഷികം നൽകുമെന്ന് ഒരു ഇറാനിയൻ ചാനൽ പ്രഖ്യാപിച്ചു.

കൂടാതെ  യുഎസ്, ഇസ്രായേലി ബോംബുകൾ തകർത്ത ഭൂഗർഭ മിസൈൽ ബങ്കറുകളും സിലോകളും ഇറാൻ നഃസ്ഥാപിച്ചുവരികയാണ്, ആക്രമണങ്ങൾക്ക് മണിക്കൂറുകൾക്ക് ശേഷം അവ പ്രവർത്തനത്തിലേക്ക് തിരികെ കൊണ്ടുവന്നതായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ടുകൾ പറയുന്നു. ഇറാൻ തങ്ങളുടെ മിസൈലുകളുടെയും മൊബൈൽ ലോഞ്ചറുകളുടെയും ഒരു പ്രധാന ഭാഗം കൈവശം വച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇറാന്റെ പ്രധാന യുദ്ധ ലക്ഷ്യമായ മിസൈൽ ശേഷി ഇല്ലാതാക്കുന്നതിന് അമേരിക്ക എത്രത്തോളം അടുത്താണെന്ന് യുഎസ് ഇന്റലിജൻസിൽ  ഇപ്പോൾ ചോദ്യം ഉയരുകയാണ്.  ഇസ്രായേലിനെയും മറ്റ് പ്രാദേശിക ലക്ഷ്യങ്ങളെയും ആക്രമിക്കാൻ ആവശ്യമായ ബാലിസ്റ്റിക് മിസൈലുകളും ലോഞ്ചറുകളും ഇറാന്റെ കൈവശം ഇപ്പോഴും ഉണ്ടെന്ന് ഇന്റലിജൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. യുഎസും ഇസ്രായേലും നടത്തിയ ആക്രമണങ്ങൾ കാര്യമായ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും, ആക്രമണങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിനായി ഇറാൻ തങ്ങളുടെ പല ലോഞ്ചറുകളും ബങ്കറുകളിലും ഗുഹകളിലും സൂക്ഷിച്ചിട്ടുണ്ടെന്ന് ഇന്റലിജൻസ് സൂചിപ്പിക്കുന്നു. സംഘർഷം തുടരുകയാണെങ്കിൽ അല്ലെങ്കിൽ അത് അവസാനിച്ചതിനുശേഷം ഭീഷണി ഉയർത്തുകയാണെങ്കിൽ പ്രാദേശിക സമ്മർദ്ദം ചെലുത്താനുള്ള മിസൈൽ ശേഷി നിലനിർത്താനാണ് ഇറാൻ ലക്ഷ്യമിടുന്നതെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ പറയുന്നു. ഇറാനിയൻ സർക്കാരിലെ ആഭ്യന്തര പ്രശ്നങ്ങൾ കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനത്തെ തടസ്സപ്പെടുത്തിയിട്ടുണ്ടെന്നും, ഒരേസമയം വൻതോതിലുള്ള ആക്രമണങ്ങൾ നടത്താനുള്ള ഇറാന്റെ കഴിവിനെ പരിമിതപ്പെടുത്തുന്നുണ്ടെന്നും പറയുന്നു. ഇറാന്റെ കഴിവിനെക്കുറിച്ചുള്ള കൃത്യമായ വിലയിരുത്തലുകൾ വ്യക്തമല്ല.കൂടാതെ എത്ര നശിച്ച ലോഞ്ചറുകൾ യഥാർത്ഥമായിരുന്നുവെന്ന് യുഎസിന് ഉറപ്പില്ല. ഭൂഗർഭ ബങ്കറുകളോ സൈലോകളോ തകർന്നതായി കാണപ്പെടുമ്പോൾ പോലും, ഇറാന് അവ വേഗത്തിൽ പുനഃസ്ഥാപിക്കാൻ കഴിഞ്ഞു. ഇറാൻ തങ്ങളുടെ മിസൈൽ ലോഞ്ചറുകളിൽ പകുതിയും കൈവശം വച്ചിട്ടുണ്ടെന്ന് സിഎൻഎൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഭൂഗർഭ ബങ്കറുകളിൽ നിന്ന് "കോർക്ക്" മിസൈൽ ലോഞ്ചറുകൾ കുഴിച്ചെടുക്കാൻ ഇറാൻ ബുൾഡോസറുകൾ ഉപയോഗിച്ചതായി ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തു.

അതിന്ടെ കഴിഞ്ഞ മാസം സൗദി അറേബ്യയിലെ യുഎസ് എംബസിയിൽ ഇറാന്റെ ഡ്രോൺ ആക്രമണത്തിന് ശേഷം, നേരത്തെ വെളിപ്പെടുത്തിയതിനേക്കാൾ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായതായി ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഒരു ഇറാനിയൻ ഡ്രോൺ റിയാദിന്റെ വ്യോമ പ്രതിരോധം മറികടന്ന് അമേരിക്കൻ നയതന്ത്ര കോമ്പൗണ്ടിൽ ഇടിച്ചുകയറിയപ്പോഴാണ് ആക്രമണം നടന്നത്. ഒരു മിനിറ്റിനുശേഷം, രണ്ടാമത്തെ ഡ്രോൺ അതേ സ്ഥലത്ത് ഇടിച്ച് പൊട്ടിത്തെറിച്ചു.പകൽ സമയത്ത് നൂറുകണക്കിന് ആളുകൾ ജോലി ചെയ്യുന്ന എംബസിയുടെ സുരക്ഷിതമായ ഭാഗത്തേക്ക് രാത്രിയിലെ ആക്രമണം കടന്നുകയറിയതായും മൂന്ന് നിലകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ട്  സൂചിപ്പിക്കുന്നു.  ഡ്രോൺ ആക്രമണത്തിൽ തകർന്ന പ്രദേശങ്ങളിൽ സെൻട്രൽ ഇന്റലിജൻസ് ഏജൻസി സ്റ്റേഷനും ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട് കൂട്ടിച്ചേർത്തു. ആക്രമണത്തെത്തുടർന്ന്, സൗദി പ്രതിരോധ മന്ത്രാലയം പറഞ്ഞത്, ആക്രമണത്തിൽ തീപിടുത്തം പരിമിതമായ തോതിലും ചെറിയ നാശനഷ്ടങ്ങളുമാണ് ഉണ്ടായത് എന്നാണ്. എന്നിരുന്നാലും, നാശനഷ്ടങ്ങൾ കൂടുതൽ വഷളായതായും തീപിടുത്തം നിയന്ത്രണവിധേയമാക്കാൻ അര ദിവസമെടുത്തുവെന്നും പറയപ്പെടുന്നു.

ഇരു വിഭാഗങ്ങളും പുറത്ത് പറയാതെ നാശനഷ്ടങ്ങളുടെ കണക്ക് മൂടി വയ്ക്കുമ്പോൾ ഈ യുദ്ധത്തിൽ ഇരുപക്ഷവും ഒട്ടും നിഷ്‌ക്കളങ്കരല്ല എന്നും  ഉയരുന്ന സംശയങ്ങൾ നിരവധി ആണെന്നും സൂചിപ്പിക്കുന്ന രഞ്ജിത്ത് ഗോപാലകൃഷ്ണൻ എന്ന  ഫേസ്ബുക് പ്രൊഫൈലിലെ പോസ്റ്റ് ശ്രദ്ധ നേടുന്നു.

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:

യു എസ്സും, ഇസ്രായേലും കൂടി ഇറാന് മേൽ നടത്തുന്ന ആക്രമണങ്ങളിലൂടെ വാസ്തവത്തിൽ ലക്ഷ്യമിടുന്നത് ഗൾഫ് രാജ്യങ്ങളുടെ തകർച്ച കൂടിയാണോ?
വർഷങ്ങളായുള്ള ഉപരോധങ്ങളും മാസങ്ങൾ നീണ്ട ചർച്ചകളും, അതേ സമയം തന്നെ ആക്രമണത്തിനുള്ള തയ്യാറെടുപ്പും നടത്തിയ ശേഷമാണ് ഇറാന് മേൽ അമേരിക്കൻ സഖ്യം കടന്നു കയറിയത്.
ഇസ്രായേലിലും, ജോർദാനിലും കൂടാതെ ഇറാനെ ചുറ്റി വളഞ്ഞ് ഏതാണ്ട് എല്ലാ രാജ്യങ്ങളിലും യു എസ്സിന് സൈനിക താവളങ്ങളുണ്ട്. അതിൽ തന്നെ ഗൾഫ് രാജ്യങ്ങളിലെ എല്ലായിടത്തും അവരുണ്ട്. ഏഴാം വ്യോമസേനയുടെ ആസ്ഥാനം ഖത്തറിലും, അഞ്ചാം കപ്പൽപ്പടയുടെ പ്രധാന താവളം ബഹറിനിലുമാണ്. ഈ താവളങ്ങൾക്ക് ഒക്കെ അമേരിക്കക്ക്  ഈ നാടുകൾ ആസ്ഥാനം നൽകിയത് തങ്ങളുടെ സംരക്ഷണം അമേരിക്ക നോക്കുമെന്ന കരാറിന്മേലാണ്.
1974 ൽ അതിന് പകരമായിട്ടാണ് തങ്ങളുടെ എണ്ണയും പ്രകൃതി വാതകവും ഡോളറിൽ മാത്രം വിൽക്കാമെന്ന് സൗദി മുതലുള്ള ഗൾഫ് രാജ്യങ്ങൾ സമ്മതിച്ചത്. ഇങ്ങനെയാണ് പെട്രോ ഡോളർ പിറവിയെടുത്തത്. അങ്ങനെ ലോകത്തിലാര് ഗൾഫിൽ നിന്ന് എണ്ണയും ഗ്യാസും വാങ്ങിയാലും ലാഭം കൊയ്താണ് ഡോളർ ഇത്ര ശക്തി നേടിയതും അമേരിക്ക ഇന്ന് കാണുന്നയത്ര സമ്പന്നമായതും.
ആ സമ്പത്ത് അവർ കൂടുതൽ വലിയ സൈനിക ശക്തിയാകാനും ആയുധങ്ങൾ കുന്നു കൂട്ടാനും ലോക പോലീസായി സ്വയം ചമയാനും കൂടുതൽ ലോകാധീശത്വം നേടാനും ഉപയോഗിച്ചു. യു എസ്സ് എസ്സാറിനെ ഛിന്നഭിന്നമാക്കാനും, കുവൈത്തിനെ ആക്രമിക്കാൻ സദ്ദാമിന് ധൈര്യം പകർന്ന സൗഹൃദവും ഒരൊറ്റ രാത്രി കൊണ്ട് ഇല്ലാന്ന് ഭാവിച്ച് ഇറാക്കിനെ ആക്രമിച്ച് സദ്ദാമിനെ ഇല്ലാതാക്കാൻ യാങ്കികൾക്ക് കൂസലില്ലായ്മ നൽകിയതും സൈനികമായും സാമ്പത്തികമായും അവരുണ്ടാക്കിയ ഈ മേൽക്കോയ്മ ഉള്ളതു കൊണ്ടാണ്. എന്നാൽ ഇപ്പോൾ ലോകം കാണുന്നത് അതിൻ്റെ മറുവശമാണ്. ഇറാന് മേൽ മൃഗീയമായ ആക്രമണം നടത്തുമ്പോൾ തന്നെ കിട്ടുന്ന തിരിച്ചടികൾ ഉയർത്തുന്ന സംശയങ്ങൾ അനേകമാണ്. ഇറാൻ യുദ്ധം 33 ദിനങ്ങൾ പിന്നിടുകയാണ്.
ഒരു വശത്ത് അമേരിക്കയും, ഇസ്രായേലും. മറുഭാഗത്ത് ഇറാൻ ഒറ്റയ്ക്ക് ! എന്നിട്ടും ഇതിനോടകം അമേരിക്കയുടെ മധ്യേഷ്യയിലെ ഏതാണ്ട് എല്ലാ താവളങ്ങളും ഇറാനടിച്ച് തകർത്തു കളഞ്ഞു. ഒറ്റയ്ക്ക് നിന്ന് ഏതാണ്ട് പതിനൊന്ന് രാജ്യങ്ങളെ അവർ തിരിച്ചടിച്ചു കഴിഞ്ഞു.
അതിൽ നേരിട്ട് ഇസ്രായേലുമായി മാത്രമാണ് ഇറാന് യുദ്ധം. ബാക്കി വരുന്ന രാജ്യങ്ങളിൽ യുഎസ് ആസ്ഥാനങ്ങൾ ഉണ്ടെന്ന സാങ്കേതികത്വം മാത്രമാണ് അവരെ ലക്ഷ്യം വയ്ക്കാൻ കാരണം. തങ്ങളുടെ ഒരൊറ്റ സഖ്യ രാജ്യങ്ങളേയോ എന്തിന് അവിടുത്തെ സ്വന്തം താവളങ്ങളേയോ പോലും സംരക്ഷിക്കാൻ വൻ ശക്തിയായ അമേരിക്കക്ക് ആയില്ല. മറിച്ചു സ്വന്തം ആളുകളെ യുദ്ധം തുടങ്ങിയ ശേഷം പിൻവലിക്കുകയാണ്  മിക്കയിടങ്ങളിൽ നിന്നും.
അതായത് പെട്രോ ഡോളർ കരാറിന് പകരം എന്താണോ അവർ വാഗ്‌ദാനം ചെയ്തിരുന്നത് അതിൽ ഒന്നുകിൽ അവർ പരാജയപ്പെട്ടു, അഥവാ വാഗ്‌ദാനം പാലിക്കാൻ മാത്രമുള്ള ജാഗ്രത ഇങ്ങനെയൊരു യുദ്ധത്തിലേക്ക് ഇറങ്ങും മുൻപ് കാണിച്ചില്ല എന്ന് വേണം കരുതാൻ. ഇതു മനഃപ്പൂർവ്വമായി വരുത്തിയ പിഴവാണോ എന്ന ചിന്ത ഉയരുന്നത് ഇവിടെയാണ്.
എണ്ണ സമൃദ്ധി കൊണ്ട് അതിമ്പന്നമായ  ഗൾഫ് രാജ്യങ്ങൾ എല്ലാം സുന്നി മുസ്ളീം നാടുകളാണ്. ഷിയാ രാജ്യമായ ഇറാൻ നടത്തുന്ന ആക്രമണങ്ങളിൽ കനത്ത നാശമാണ് ഈ രാജ്യങ്ങളിൽ ഉണ്ടായത്. സമ്പന്നമായ ഗൾഫ് നാടുകൾ ഒന്ന് ഇടിവ് നേരിടുന്നത് ഭാവിയിൽ അവരുടെ മേൽ തങ്ങളുടെ അധീശത്വം കൂടുതൽ ശക്തമാക്കാൻ ഉപകരിക്കും. പ്രത്യേകിച്ചു പെട്രോ ഡോളർ കരാർ പുതുക്കാൻ തയ്യാറാകാത്ത സൗദിയുടെ മേൽ. സൗദി രാജകുമാരനെ കുറിച്ച് അധിഷേപപരമായ പരാമർശം ട്രംപ് നടത്തിയത് ചുമ്മാതെയല്ല എന്ന് സാരം.
മറുവശത്ത് ഇറാൻ ഒട്ടും നിഷ്‌ക്കളങ്കരല്ല. മതപരമായ അന്ധവിശ്വാസങ്ങൾ കാരണം മാത്രം ഇസ്രായേൽ ജനതയെ ഉന്മൂലനം ചെയ്യാനായി കഴിഞ്ഞ കാൽ നൂറ്റാണ്ടിലേയൊയി തയ്യാറാവുക ആയിരുന്നു അവർ. ഒരു കാലത്ത് ഗൾഫ് വെറും മരുഭൂമിയായി കിടന്ന കാലത്ത് അതി സമ്പന്നവും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് തൊഴിൽ അന്വേഷകർ ഭാഗ്യം തേടിയ നാടായിരുന്നു "പേർഷ്യ".  ആ രാജ്യത്തെ ഇക്കാണുന്ന അവസ്ഥയിൽ എത്തിച്ചത് മത ഭരണമാണ്. ജനങ്ങൾ പട്ടിണിയായാലും  ആയുധങ്ങൾ കുന്നു കുട്ടിയാൽ മതിയെന്ന ചിന്തയിൽ ആയിരുന്നു അവർ !
അമേരിക്കയുമായി നടന്ന ചർച്ചകളിൽ കടുപിടുത്തം തുടർന്നതിന് വളരെ പ്രധാനമായ ഒരു കാരണം ഉണ്ടായിരുന്നു. ആണവായുധം ഉണ്ടാക്കുന്നതിന് വളരെ അടുത്തത്തിയിരുന്നു അവർ. മൂന്നാം ചർച്ച നടക്കവേ ഇറാൻ്റെ പ്രതിനിധിയിൽ നിന്നും അമിത ആത്‌മ വിശ്വാസം കാരണം ഉണ്ടായ ഒരു പ്രതികരണമാണത്രേ പൊടുന്നവേ ആക്രമണം തുടങ്ങാൻ ഇസ്രായേലിനെ പ്രേരിപ്പിച്ചത്. “നിങ്ങൾ വയ്ക്കുന്ന നിർദ്ദേശങ്ങൾ സ്വീകരിക്കേണ്ട ആവശ്യമില്ല, കാരണം വരുന്ന ഒരാഴ്ച്ചക്കുള്ളിൽ പതിനാറ് ആണവ പോർമുനകൾ ഞങ്ങൾക്കുണ്ടാകും, എന്നിട്ട് കാണിച്ചു തരാമെന്ന” ഇറാൻ്റെ പ്രതിനിധിയുടെ അഹന്ത കലർന്ന നിലപാടിൽ അമേരിക്കയും ഇസ്രായേലും ഭയന്നു പോയി. അന്ന് രാത്രി തന്നെ ഇസ്രായേൽ ആക്രമണവും തുടങ്ങിയത്രേ. ബാക്കി നടന്നത് നമ്മുടെ മുന്നിലുണ്ട് !
വളരെ സങ്കീർണ്ണമാണ് അവസ്ഥ ! ഇരു കൂട്ടർക്കും അവരുടേതായ ന്യായം ഈ യുദ്ധത്തിലുണ്ട്. അതിനാൽ തന്നെ ഇത് നന്മയും തിന്മയും തമ്മിലുള്ള യുദ്ധമല്ല, മറിച്ച് തിന്മയും, തിന്മയും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. അതിൻ്റെ തിക്തഫലം അനുഭവിക്കുന്നത് ഗൾഫ് നാടുകളും, പിന്നെ എണ്ണക്ഷാമം കാരണം കഷ്ടപ്പെടുന്ന മറ്റു രാജ്യങ്ങളും ആണെന്ന് മാത്രം ! ഈ വിനാശകരമായ യുദ്ധത്തിന് കാരണക്കാർ ആയ ഇരുപക്ഷവും ഈ കള്ളക്കളിയിൽ ഒട്ടും നിഷ്‌ക്കളങ്കരുമല്ല.
(ഞാനിതിൽ മനപ്പൂർവ്വം പറയാതെ വിട്ട ഒരു കാര്യമുണ്ട്; ചിന്തിച്ചാൽ മനസ്സിലാകും !)
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരാണ് റിഥപ്പനെ കാണാന്‍ അനുവദിക്കാത്തത്; കിച്ചുവിന്റെ വിവാദത്തില്‍ എനിക്ക് പറയാനുള്ളത്  (17 minutes ago)

അധികാരത്തിന്റെ പ്രൗഢിയേക്കാൾ വലിയത് സ്നേഹത്തിന്റെ ലളിതമായ തലോടലാണെന്ന് ഒരിക്കൽ കൂടി തെളിയിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം  (20 minutes ago)

ഹോര്‍മുസ് കടലിടുക്കിനെച്ചൊല്ലിയുള്ള ആഗോള ആശങ്കകള്‍ക്കിടെ, ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം ലോക ഇന്ധന വിപണിയെ മുനമുനയില്‍ നിര്‍ത്തുന്ന സാഹചര്യത്തില്‍ തന്ത്രപ്രധാന കടലിടുക്കിന് പകരമായി മറ്റൊരു അന്താരാഷ്ട്ര ജല  (33 minutes ago)

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന മഹിളാ മോര്‍ച്ചയുടെ പരാതിയിൽ പ്രതികരിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടി  (37 minutes ago)

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിന് പിന്നാലെ പ്രതികരണവുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ  (40 minutes ago)

ഇറാനിലെ ആണവ കേന്ദ്രത്തെ ലക്ഷ്യമിട്ട് യുഎസ്- ഇസ്രായേല്‍ മിസൈല്‍ ആക്രമണം  (49 minutes ago)

അഞ്ച് മാസം ഗര്‍ഭിണിയായ യുവതി തീ കൊളുത്തി മരിച്ചു; ഭര്‍തൃപിതാവും മാതാവും ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍  (53 minutes ago)

മാർക്കോക്ക് ശേഷം ക്യൂബ്‌സ് എൻ്റെർടൈൻമെൻ്റുമായി വീണ്ടും കൈകോർക്കുന്നു; സംഗീത മാന്ത്രികൻ രവിബ്രസൂറിന്റെ കടന്നുവരവ്!!!  (1 hour ago)

സ്വര്‍ണക്കൊള്ള ഉന്നയിച്ച് പ്രധാനമന്ത്രി; 'ശബരിമലയുടെ പവിത്രത കളങ്കപ്പെടുത്താൻ ശ്രമിച്ചു, സ്വര്‍ണക്കൊള്ളയുടെ ചരട് കോണ്‍ഗ്രസ് നേതത്വത്തിന്‍റെ കയ്യിൽ'  (1 hour ago)

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്...." ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി!!!  (1 hour ago)

ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നൽകി ഇറാൻ. യുഎസിന്റെ എംക്യു–1 ഡ്രോൺ ഇറാനിയൻ റെവലൂഷണറി ഗാർഡ്സ് വെടിവച്ചിട്ടു  (1 hour ago)

ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ എന്തൊക്കെ ചെയ്യണമെന്ന നിര്‍ദ്ദേശങ്ങളും ഗവേഷണതുല്യമായ പ്രവര്‍ത്തനങ്ങളും നടത്തി നല്ല തയാറെടുപ്പോടെയാണ് യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരി  (1 hour ago)

ട്രംപ് ലക്ഷ്യമിട്ടത് ഗൾഫ് രാജ്യങ്ങളെ ? സൗദിയിലെ നാശനഷ്ടം ഭീകരം യുദ്ധത്തിൽ പിഴച്ചു .....!  (1 hour ago)

ഇന്ത്യയെ സ്വാശ്രയമാക്കാനുള്ള സർക്കാരിന്റെ ദൃഢനിശ്ചയം ദേശീയ സുരക്ഷാ സംവിധാനവുമായി അന്തർലീനമായി ബന്ധപ്പെട്ടിരിക്കുന്നു; വെല്ലു വിളികൾ ക്കിടയിലും, ആഭ്യന്തര വ്യവസായം, അക്കാദമിക്, എംഎസ്എംഇകൾ, യുവാക്കൾ, ഗവേ  (1 hour ago)

തരൂരിനെ തീർത്തേയ്ക്ക്.. AKG സെന്ററിൽ നിന്ന് ക്വട്ടേഷൻ ..? തടയാനെത്തിയ ഗൺമാനെ ചെയ്തത് പ്രതി ഉമ്മറിനെ ഉരുട്ടി പോലീസ്  (1 hour ago)

Malayali Vartha Recommends