അഞ്ച് മാസം ഗര്‍ഭിണിയായ യുവതി തീ കൊളുത്തി മരിച്ചു; ഭര്‍തൃപിതാവും മാതാവും ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍

ഭതൃവീട്ടില്‍ അഞ്ച് മാസം ഗര്‍ഭിണിയായ യുവതി പെട്രോളൊഴിച്ച് തീയിട്ട് ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ സോറബ താലൂക്കിലെ ഹൊഡബട്ടെ ഗ്രാമത്തിലെ നവീന്റെ ഭാര്യയും സ്റ്റാഫ് നഴ്‌സുമായിരുന്ന ശ്വേത (30) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍തൃപിതാവ് സണ്ണപ്പ, ഭര്‍തൃമാതാവ് ജാനകി, ഭര്‍ത്താവ് നവീന്റെ സഹോദരന്‍ ഹേമന്ത്, ഹേമന്തിന്റെ ഭാര്യ ദിവ്യ എന്നിവര്‍ ആണ് അറസ്റ്റിലായത്.
കര്‍ണാടകയിലെ സോറബ താലൂക്കിലെ ഉളവി ഹോബ്ലിയിലുള്ള ഹൊഡബട്ടെയിലാണ് സംഭവം നടക്കുന്നത്. ശ്വേതാ ഉളവി ഡയഗ്‌നോസ്റ്റിക് സെന്ററില്‍ നഴ്‌സായിരുന്നു. 2020 ആയിരുന്നു ശ്വേതയും ഹൊഡബട്ടെ സ്വദേശിയായ നവീനും വിവാഹിതരായത്. ഇവര്‍ക്ക് നാല് വയസ്സുള്ള മകളും ഉണ്ട്. കുറച്ചു മാസങ്ങള്‍ക്ക് മുമ്പാണ് ഭര്‍ത്താവും ശ്വേതയും ഭര്‍തൃ വീടിന്റെ അടുത്ത് താമസിക്കാന്‍ വന്നത്. രണ്ടാമത് അഞ്ചു മാസം ഗര്‍ഭിണിയായിരുന്നു ശ്വേത.
ഭര്‍ത്താവിന്റെ വീടിന്റെ അടുത്ത് താമസത്തിന് വന്ന അന്ന് മുതല്‍ ആയിരുന്നു പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. ശ്വേത സ്ത്രീധനം തരാന്‍ ഉള്ളത് ബാക്കി നല്‍കണം എന്നും അല്ലകില്‍ ആ വീട് ഇട്ട് പോകണം എന്നും പറഞു നിരന്തരം ശാരീരികവും മാനസികവും ആയി ഭര്‍തൃ വീട്ടുകാര്‍ ഉപദ്രവിക്കാറുണ്ടായിരുന്നു. അവസാനം മാര്‍ച്ച് 30ന് ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ച് തന്നെ ശ്വേത ദേഹത്ത് തീ കൊളുത്തുകയായിരുന്നു.
സംഭവ ദിവസം പ്രതികള്‍ ശ്വേതയുടെ വീട്ടില്‍ എത്തി, വാക്കിലൂടെയും ശാരീരികവുമായും ആക്രമിച്ചു. ശേഷം ശ്വാസം മുട്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പീഡനവും അപമാനവും സഹിക്കാന്‍ കഴിയാതെയാണ് ശ്വേത തീകൊളുത്തി ആത്മഹത്യ ചെയ്തത്. ഗുരുതരമായി പൊള്ളലേറ്റ ശ്വേതയെ ഉടന്‍തന്നെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെക്കിലും ചികിത്സയിലിരിക്കെ ഏപ്രില്‍ ഒന്നിന് ശ്വേത മരണത്തിന് കീഴടങ്ങി.
ശ്വേതയുടെ മരണത്തിന് പിന്നാലെയാണ് സ്ത്രീധന പീഡനത്തിന്റെ പേരില്‍ കേസ് എടുത്തത്. സോറബ പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം തുടരുകയാണ്.
https://www.facebook.com/Malayalivartha























