ദൈവമേ..അത് സംഭവിക്കുമോ? മുൻകൂട്ടിയുള്ള പ്രവചനങ്ങൾ ഫലിക്കുന്നു....ഞെട്ടിവിറച്ച് ഇന്ത്യ
വരാനിരിക്കുന്ന ദുരന്തങ്ങളെ മുൻകൂട്ടി പ്രവചിക്കാനുള്ള കഴിവുകൊണ്ട് ലോകത്തെ ഞെട്ടിച്ച വ്യക്തിയാണ് ബാബാ വാംഗ എന്ന വാംഗ മുത്തശ്ശി. മരണത്തിന് മുൻപ് വാംഗ നടത്തിയ പ്രവചനങ്ങളെല്ലാം സത്യമാകുന്നതിന് ലോകം സാക്ഷ്യസാക്ഷ്യം വഹിച്ചിട്ടുണ്ട്.
കുട്ടിക്കാലത്ത് തന്റെ 12 മത്തെ വയസ്സിൽ ഒരു ചുഴലിക്കാറ്റ് മൂലം കാഴ്ച നഷ്‌ടപ്പെട്ട വാംഗ തന്റെ ജീവിതത്തിൽ ആയിരക്കണക്കിന് പ്രവചനങ്ങൾ നടത്തിയിരുന്നു. 1999 ഓഗസ്റ്റിൽ റഷ്യൻ ആണവ അന്തർവാഹിനി വെള്ളപ്പൊക്കത്തിൽ മുങ്ങുമെന്നും ലോകം മുഴുവൻ വിലപിക്കുമെന്നും അവർ പ്രവചിച്ചു.
2000 ഓഗസ്റ്റിൽ ബാരന്റ്സ് കടലിൽ അന്തർവാഹിനി മുങ്ങി, എല്ലാ ജീവനക്കാരും മരിച്ചു. ഡൊണാൾഡ് ട്രംപ് യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമെന്നും 'അമേരിക്കയുടെ 45-ാമത് പ്രസിഡന്റ്' എന്ന നിലയിൽ അദ്ദേഹം 'രാജ്യത്തെ' വീഴ്ത്തുന്ന ഒരു ദുരന്തത്തെ അഭിമുഖീകരിക്കുമെന്നും വാംഗ പ്രവചിച്ചതായി പറയപ്പെടുന്നു.
ഈ വർഷം പകുതിയാകുമ്പോൾ വാംഗ മുത്തശ്ശിയുടെ പ്രവചനം പോലെ ഇരു ദുരന്തങ്ങൾക്കും ലോകം സാക്ഷിയായി. വാംഗയുടെ വാക്കുകൾ ഓരോന്നായി ഫലിക്കുമ്പോൾ നെഞ്ചിടിപ്പുയരുന്നത് ഇന്ത്യൻ ജനതയുടേത് ആണ്. ഒരു ചെറു പ്രാണിയാൽ രാജ്യവും ജനങ്ങളും അനുഭവിക്കാൻ പോകുന്ന ദുരിതം ഓർത്ത് ആശങ്കയിലാണ് ഇന്ത്യ.
ഈ വർഷം ആദ്യമാസങ്ങളിൽ ഓസ്‌ട്രേലിയയിലെ വിവിധ ഭാഗങ്ങളിൽ പ്രളയം ഉണ്ടാകുമെന്നായിരുന്നു വാംഗ മുത്തശ്ശിയുടെ ആദ്യ പ്രവചനം. ഈ പ്രവചനം സത്യമാക്കികൊണ്ട് ശക്തമായ പ്രളയത്തിന് ഓസ്‌ട്രേലിയയിലെ കിഴക്കൻ മേഖല സാക്ഷിയായി. ഫെബ്രുവരിക്കും ഏപ്രിലിനുമിടയിൽ, ഓസ്‌ട്രേലിയയിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തങ്ങളിലൊന്നാണ് ഉണ്ടായത്. ദുരന്തത്തിൽ സൗത്ത് ഈസ്റ്റ് ക്വീൻസ്‌ലാന്റിന്റെ ചില ഭാഗങ്ങൾ, വൈഡ് ബേ-ബർനെറ്റ്, ന്യൂ സൗത്ത് വെയിൽസ്, ബ്രിസ്‌ബേൻ എന്നിവിടങ്ങൾ പ്രളയത്തിൽ മുങ്ങി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വരൾച്ചയും കുടിവെള്ള ക്ഷാമവും അനുഭവിക്കുമെന്നായിരുന്നു വാംഗയുടെ രണ്ടാമത്തെ പ്രവചനം. ഇതും സത്യമായതോടെയാണ് ഇന്ത്യയിലെ ജനങ്ങളിലും ആശങ്കയാരംഭിച്ചത്. ബ്രിട്ടൺ, ഇറ്റലി, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ വരൾച്ചയായിരുന്നു ഈ വർഷം അനുഭവപ്പെട്ടിരുന്നത്. 1950 കൾക്ക് ശേഷമുള്ള ഏറ്റവും മോശം വരൾച്ചയ്ക്ക് സാക്ഷ്യം വഹിച്ച ഇറ്റലിയുടെ സ്ഥിതി ഏറെ മോശമായി. റിപ്പോർട്ടുകൾ പ്രകാരം പോർച്ചുഗലിന്റെ 97 ശതമാനവും കടുത്ത വരൾച്ചയാണ്.
ഇതെല്ലം സത്യമായി വന്നതോടെയാണ് ഇന്ത്യയെക്കുറിച്ച് വാഗാ മുത്തശ്ശി നടത്തിയ പ്രവചനങ്ങൾ നമ്മെ ഭീതിയിലാഴ്ത്തുന്നത്.
ഈ വർഷം വെട്ടുകിളി ശല്യം രൂക്ഷമാകുമെന്നാണ് ഇന്ത്യയെക്കുറിച്ച് വാംഗ മുത്തശ്ശി നടത്തിയ പ്രവചനം. ഈ വർഷം ലോകത്ത് ഊഷ്മാവ് താഴും. ഇത് വെട്ടുകിളികൾ വർദ്ധിക്കാൻ കാരണമാകും. ഇത് രാജ്യത്തെ കാർഷിക മേഖലയെയും, സമ്പദ് വ്യവസ്ഥയുടെയും തകർച്ചയ്‌ക്ക് കാരണമാകും. ഇതുവഴി രാജ്യം കടുത്ത ഭക്ഷ്യക്ഷാമത്തിലേക്ക് കൂപ്പുകുത്തുമെന്നും വാംഗ പ്രവചിച്ചിരുന്നു.
ഈ വർഷം നടത്തിയ രണ്ട് പ്രവചനങ്ങളും സത്യമായ സാഹചര്യത്തിൽ ഈ പ്രവചനവും യാഥാർത്ഥ്യമാകുമോയെന്നാണ് ജനങ്ങൾ ആശങ്കപ്പെടുന്നത്. 2022-ൽ ഒരു പുതിയ മഹാമാരിയും, 2028-ൽ മനുഷ്യർ ശുക്രനിലേക്ക് യാത്ര ചെയ്യുമെന്നും, 2046-ആകുമ്പോൾ അവയവം മാറ്റിവയ്ക്കൽ സാങ്കേതികവിദ്യയിലൂടെ മനുഷ്യരുടെ പ്രായം 100 വയസ്സിനപ്പുറം വർദ്ധിപ്പിക്കുമെന്നും അവർ പ്രവചിച്ചിട്ടുണ്ട്
ലോകത്തെ നിരീക്ഷിക്കാൻ അന്യഗ്രഹജീവികളെത്തുമെന്നും അവർ ഓമൂആമുവാ എന്ന വാഹനത്തിലാണ് ഭൂമിയെ നിരീക്ഷിക്കുകയെന്നും വാംഗയുടെ പ്രവചന രേഖയിലുണ്ട്. ഇതെല്ലാം 2022 ൽ നടക്കുമെന്നാണ് മുത്തശ്ശി പറഞ്ഞത്. ഇതെല്ലാം ഈ വർഷത്തിൽ തന്നെ സംഭവിക്കുമോ എന്ന ആശങ്കയിലാണ് ലോകം.
https://www.facebook.com/Malayalivartha