പുതിയ കോഴ്‌സുകളും കോളെജുകളുമില്ലാതെ നാശത്തിന്റെ വക്കില്‍ നില്‍ക്കുന്ന കാര്‍ഷിക സര്‍വ്വകലാശാലയാണിപ്പോള്‍ മൊത്തത്തില്‍ സിപിഎം അടച്ചു പൂട്ടാന്‍ ശ്രമിക്കുന്നത്

കാര്‍ഷിക രംഗത്ത് വലിയ നേട്ടങ്ങളൊന്നും ഉണ്ടാക്കാന്‍ കഴിയാത്ത സംസ്ഥാനമാണ് കേരളം. കേരളത്തില്‍ കാര്‍ഷിക രംഗത്ത് കുതിപ്പുണ്ടാക്കേണ്ട പ്രധാനപ്പെട്ട സ്ഥാപനമാണ് കേരള കാര്‍ഷിക സര്‍വ്വകലാശാല. സര്‍വ്വകലാശാലയെന്ന പേരും തിന്നു മുടിക്കാനായി കുറെ ജീവനക്കാരുമുണ്ടെന്നൊഴിച്ചാല്‍ പ്രവര്‍ത്തനം ശുഷ്‌കമാണ്. മാറിമാറി സര്‍ക്കാരുകള്‍ വന്നിട്ടും പഴയ ചാക്ക് കട്ടിലില്‍ തന്നെയാണ് കാര്‍ഷിക സര്‍വ്വകലാശാലയുടെയും അനുബന്ധ കോളെജുകളുടെ സ്ഥിത്.കാര്‍ഷിക സര്‍വ്വകലാശാലയ്ക്കായി വര്‍ഷം നാന്നൂറ്റി അന്‍പത് കോടി രൂപയാണ് സര്‍ക്കാര്‍ ചിലവഴിക്കുന്നത്. ശമ്പളം പെന്‍ഷന്‍ ഇനത്തില്‍ ചിലവഴിക്കുന്നുണ്ട്. സര്‍വ്വകലാശായ്ക്ക് കീഴില്‍ മൂവായിരം വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. ഫിഷറീസ് സര്‍വ്വകലാശാലയും കൂടി കണക്ക് കൂട്ടിയാല്‍ നാലായിരത്തി ഇരുന്നൂറ് പേരാണ് ആകെയുള്ളത്. പുതിയ കോഴ്‌സുകളും കോളെജുകളുമില്ലാതെ നാശത്തിന്റെ വക്കില്‍ നില്‍ക്കുന്ന കാര്‍ഷിക സര്‍വ്വകലാശാലയാണിപ്പോള്‍ മൊത്തത്തില്‍ സിപിഎം അടച്ചു പൂട്ടാന്‍ ശ്രമിക്കുന്നത്. സിപിഎം ന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരങ്ങള്‍ കലാലയത്തിന്റെ എല്ലാ വികസനത്തേയും ദോഷകരമായി ബാധിയ്ക്കുകയാണ്. 2011 മുതലുള്ള അഞ്ച് വര്‍ഷമാണ് സര്‍വ്വകലാശാലയുടെ സുവര്‍ണ്ണ കാലഘട്ടം എന്നു പറയുന്നത്. ഇക്കാലയളവില്‍ ദേശീയ റാങ്കില്‍ ആറാം സ്ഥാനത്തെത്തിയിരുന്നു. ഇപ്പോള്‍ സര്‍വ്വകലാശാല മുപ്പത്തിനാലാം സ്ഥാനത്താണ്. പുതിയ റാങ്കിംഗില്‍ അപേക്ഷ നല്കിയെങ്കിലും സ്ഥിതി അത്ര ആശാവകമല്ല. അഫിലിയേറ്റഡ് കോളെജുകള്‍ ഇല്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ ധാരളമായി ഇവിടം വിട്ടുപോകുന്നുവെന്ന തിരിച്ചറിവുണ്ടായിട്ടും കഴിഞ്ഞ സര്‍ക്കാരുകെളൊന്നും .ാതൊരു നടപടിയുമെടുത്തിട്ടില്ല. കൃഷി മന്ത്രിയുടെ അഭിമാന പദ്ധതിയായ കൃഷിദര്‍ശന്റെ ഉത്ഘാടനം സര്‍വ്വകലാശാലിയില്‍ നടക്കുമ്പോള്‍ പങ്കാളിത്ത പെന്‍ഷനെതിരെ സമരത്തിന് പോയവരാണ് ഇവിടത്തെ ജീവനക്കാര്‍. പല പ്രധാന പോസ്റ്റുകളിലും സിപി ഐ ക്കാരെ തിരുകി കയറ്റിയിരിക്കുന്നതായാണ് ആരോപണം. യോഗ്യരായ പ്രൊഫസര്‍മാരെ നിയമിക്കാതെ എല്ലായിടത്തും ഇന്‍ചാര്‍ജ്ജ് ഭരണമാണ് നടക്കുന്നത് . ഇത്തരം രാഷ്ട്രീയ വടം വലിയില്‍ സര്‍വ്വകലാശാലയുടെ റാങ്കിംഗിനോ പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കോ യാതൊരു പ്രാധാന്യവും നല്കുന്നില്ലെന്നാണ് ആരോപണം. സിപി ഐയുടെ കയ്യിലുള്ള കൃഷി വകുപ്പിന്റെ അധികാര പരിധിയിലാണ് സര്‍വ്വകലാശാല അതുകൊണ്ട് സിപിഎം എല്ലാ കാര്യത്തിലും ജീവനക്കാരുമായും കടുത്ത ശത്രുതയിലാണ് കാര്യങ്ങള്‍ നടത്തുന്നത്. അഴിമതിക്കാരനായ സംഘടനാ നേതാവിനെ തരംതാഴ്ത്തിയതിനെതിരെ സിപിഎം നടത്തുന്ന സമരം ഒന്നരമാസം പിന്നിട്ടിരിക്കുന്നു. കഴിഞ്ഞ ദിവസം സമര സമതി നടത്തിയ യോഗത്തിലെ യൂണിയന്‍ നേതാവിന്റെ പ്രസംഗം വളരെ വിവാദമായി മാറിയിരിക്കുകയാണ്. കാര്‍ഷിക സര്‍വ്വകലാശാലയിലെ സമരം അവസാനിപ്പിക്കാന്‍ മുന്‍ കൈ എടുത്തില്ലെങ്കില്‍ രജിസ്ട്രാറെ തെരുവില്‍ നേരിടുമെന്ന ഭീഷണിയാണ് ഡി വൈ എഫ് ഐ യുടെ ഭാഗത്ത് നിന്നും ഇപ്പോള്‍ ഉയരുന്നത്. ജോലി കഴിഞ്ഞ് വീ'ട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ വഴിയില്‍ ഡി വൈ എഫ് ഐ യും , എസ് എഫ് ഐയും ഉള്ളതായി ഓര്‍ത്താല്‍ ജീവനോടെയിരിക്കാം എന്ന മുന്നറിയാപ്പാണ് നല്കിയിരിക്കുന്നത്. സിപി എം സംഘടനകള്‍ നടത്തുന്ന സമരത്തില്‍ ഡിഫി മണ്ണുത്തി മേഖല സെക്രട്ടറിയും കോര്‍പ്പറേഷന്‍ കൗസിലറുമായ അനീസ് അഹമ്മദാണ് രജിസ്ട്രാറെ ഭീഷണിപ്പെടുത്തുന്ന തരത്തില്‍ പ്രസംഗിച്ചത്. സിപിഎം സംഘടന നേതാവ് അഴിമതി നടത്തിയതിന് സര്‍വ്വീസില്‍ നിന്നും തരംതാഴ്ത്തിയിരുന്നു. ഈ നോതാവിനെ തിരിച്ചെടുത്ത് തരംതാഴ്ത്തല്‍ നടപടി പിന്‍വലിക്കണമൊവശ്യപ്പെട്ടാണ് ഇടതു സംഘടനകള്‍ കാര്‍ഷിക സര്‍വ്വകലാശാല സ്തംഭിപ്പിച്ച് സമരം നടത്തുന്നത്. ഒരു മാസമായി കാര്‍ഷിക സര്‍വ്വകലാശാല പ്രവര്‍ത്തിക്കാന്‍ സിപിഎം അനുവദിക്കുില്ല. കാര്‍ഷിക സര്‍വ്വകലാശാലയില്‍ സിപിഎം സംഘടനയെ ദുര്‍ബലാമാക്കാനാണ് രജിസ്ട്രാര്‍ ശ്രമിക്കുതെന്ന് കൗസിലര്‍ അനീസ് അഹമ്മദ് പറയുന്നു.എംപ്ലോയീസ് അസോസിയേഷന്‍ നേതാവിനെ തരം താഴ്ത്തിയ നടപടി ഭരണസമിതി മരവിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ രജിസ്ട്രാര്‍ തയ്യാറാകുന്നില്ല. സര്‍വ്വകലാശാലയില്‍ സിപി ഐ സംഘടന വളര്‍ത്തുതിനായാണ് രജിസ്ട്രാര്‍ സിപിഎം നേതാക്കള്‍ക്കെതിരെ പ്രതിഷേധ നടപടികള്‍ എടുക്കുതെന്നും ആരോപിക്കുന്നുണ്ട്. സിപി ഐ ക്കാരനായ കൃഷി മന്ത്രി കെ.രാജന്റെ വ്യക്തമായ നിര്‍ദ്ദേശ പ്രകാരമാണ് നേതാവിനെതിരെ വിസി നടപടിയെടുത്തതെന്നും സിപിഎം ആരോപണം ഉയിക്കുന്നുണ്ട്. കേരളത്തിലെ മറ്റ് സര്‍വ്വകലാസാലകളുടെ പേരില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നടക്കുന്ന പോര് ഭരണഘടനാ പരമാണെങ്കില്‍ കാര്‍ഷിക സര്‍വ്വകലാശാലയില്‍ പിന്‍വാതില്‍ നിയമനത്തിനു വേണ്ടിയും അഴിമതി നടത്തുന്നതിന് വേണ്ടിയുമാണെന്ന കാര്യം വ്യക്തമാണ്.
https://www.facebook.com/Malayalivartha