Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

സഖാക്കളുടെ ഗ്രൂപ്പുകളും , ചാറ്റുകളും കണ്ട് ഞെട്ടിയിരിക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം. പാര്‍ട്ടി രഹസ്യങ്ങളുടെ നിലവറയാണ് ഓരോ ഫോണില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.

24 NOVEMBER 2022 05:09 PM IST
മലയാളി വാര്‍ത്ത



കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനെ നേരിട്ടും, ആനാവൂര്‍ നാഗപ്പനോട് ഫോണിലുമാണ് ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തത്. പ്രതിയോട് ഫോണില്‍ മൊഴിയെടുക്കുന്ന ആദ്യ സംഘവും ഈ ക്രൈംബ്രാഞ്ച് സംഘം  തന്നെയാണ്. ആനാവൂരിനെ കണ്ടാല്‍ മുട്ടിടിയ്ക്കുന്ന കാക്കി കുപ്പായക്കാര്‍ ഇവരാണ്. ജില്ല ടീമായതു കൊണ്ട് ജില്ല സെക്രട്ടറിയാണ് ഇവരുടെ ഉടയോന്‍ എന്ന് എല്ലാവര്‍ക്കുമറിയാം. അന്വേഷിച്ച് എന്തെങ്കിലും കണ്ടെത്തിയില്ലെങ്കില്‍ പുലിവാലാകുമെന്ന് ക്രൈംബ്രാഞ്ച് സംഘത്തിനും ഉറപ്പായി. അഥവാ പോലീസിനെ വെട്ടി സിബി ഐയെ കോടതി കൊണ്ടു വന്നാല്‍ കേരള പോലീസ് നാളിതുവരെ നേടിയതെല്ലാം ഈ ഒറ്റ കേസോടു കൂടി ഇല്ലാതാകും.

 

ഈ പ്രത്യേക സാഹചര്യത്തിലാണ് നേതാക്കളുടെ വാട്‌സ് ആപ്പ് മെസേജുകള്‍ പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. സഖാക്കളുടെ ഗ്രൂപ്പുകളും , ചാറ്റുകളും കണ്ട് ഞെട്ടിയിരിക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം. പാര്‍ട്ടി രഹസ്യങ്ങളുടെ നിലവറയാണ് ഓരോ ഫോണില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. കത്ത് തയ്യാറാക്കിയവരെയല്ല പോലീസ് തിരയുന്നത് എന്ന് വ്യക്തം.മേയറും ജില്ല സെക്രട്ടറിയും നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയ്ക്ക് വേണ്ടിയുള്ള അന്വേഷണമാണ് നടക്കുന്നത്. കത്ത് എഴുതിയതും അത് ജില്ല സെക്രട്ടറിയ്ക്ക് എത്തിച്ചതും ആരാണെന്ന് അറിയാം. പാര്‍ലമെന്ററി സെക്രട്ടറി ഡി.ആര്‍.അനില്‍ കത്തെഴുതി കീറികളഞ്ഞ് കളിക്കുന്ന വ്യക്തിയാണെന്ന ധാരണ പൊതുവേ പരന്നിട്ടുണ്ട്. അങ്ങനെ കീറികളഞ്ഞ കത്ത് എങ്ങനെ പുറത്തായെന്നും വ്യക്തമല്ല. അതിന് പിന്നാലെ ആനാവൂരിന്റെ തന്നെ ഒന്നിലധികം കത്തുകള്‍ പുറത്തു വന്നിട്ടുണ്ട്. ഇതൊക്കെ പ്രത്യേക ലക്ഷ്യം വെച്ചു കൊണ്ട് ഒരു കേന്ദ്രത്തില്‍ നിന്നുമാണ് വന്നതെന്ന നിഗമനത്തിലാണ് പാര്‍ട്ടിയും ക്രൈംബ്രാഞ്ചും നില്ക്കുന്നത്.

 

പാര്‍ട്ടി പ്രത്യേകം അന്വേഷിക്കുന്നുണ്ടെന്നാണ് ആനാവൂര്‍ നാഗപ്പന്‍ പറയുന്നത്. അന്വേഷിക്കുന്ന കമ്മിഷന്റെ വിവരം വളരെ രഹസ്യമാക്കി വെച്ചിരിക്കുകയാണ്. ക്രൈംബ്രാഞ്ച് എസ്പിയും സംഘവും തന്നെയാണ് ആനാവൂരിന്റെ പാര്‍ട്ടി അന്വേഷണ കമ്മിഷനും. സോഷ്യല്‍ മീഡിയയില്‍ പോസറ്റ് ചെയ്യുന്ന ചിത്രമായാലും വിവരങ്ങളായാലും എവിടെ നിന്ന് എപ്പോള്‍ പോസ്റ്റ് ചെയ്‌തെന്ന് കണ്ടുപിടിക്കാനുള്ള ആധുനിക സംവിധാനങ്ങള്‍ കേരള പോലീസിന് ഉണ്ട്. എന്നിട്ടും പോലീസ് പൊട്ടന്‍ കളിച്ച് വീണ്ടും വീണ്ടും സിപിഎം ന് നാണക്കേടുണ്ടാക്കി കൊടുക്കുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകരാണ് കത്ത് പുറത്തു വിട്ടതെന്നും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കിയാല്‍ കത്തിനോടൊപ്പം തയ്യാറാക്കിയ 295 പേരുടെ പട്ടിക കൂടി പുറത്തു വിടുമെന്നതാണ് പ്രഖ്യാപനം. സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും ഇത്തരം ഭീഷണികള്‍ സിപി എം ല്‍ മുമ്പെങ്ങും ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

 

പോലീസ് സംവിധാനങ്ങളുടെ സഹായമില്ലാതെ സിപിഎം നും കത്ത് സോഷ്യല്‍ മീഡിയയില്‍ എത്തിച്ചവരെ കണ്ടെത്താനാവില്ല. എന്നാല്‍ കത്ത് പോസ്റ്റ് ചെയ്തവര്‍ തന്നെ ജില്ല കമ്മിറ്റിയില്‍ നേരിട്ടെത്തി കത്ത് പോസ്റ്റ് ചെയ്ത വിവരം അറിയിച്ചിട്ടുള്ളതായും വിവരങ്ങള്‍ പുറത്തു വരുന്നുണ്ട്. ഈ പ്രത്യക സാഹചര്യത്തില്‍ കത്ത് പുറത്തുവിട്ടവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയാത്ത സാഹചര്യമാണ് സിപിഎം ന് മുന്നിലുള്ളതും. നേതാക്കളുടെ വാടസ് ആപ്പ് ചാറ്റുകളില്‍ പ്രേമവും , സെക്‌സും ,അവിമതി, കൈക്കൂലി കഥകളും ധാരളമുണ്ടെന്നൊണ് വിവരം എന്തായാലും ചാറ്റുകള്‍ കണ്ട് അന്വേഷണ സംഘം അന്തംവിട്ട അവസ്ഥയാണ്.

 

സിപിഎം ന് വേണ്ടി നരവധി കേസുകള്‍ അന്വേഷിച്ച  എസ് പി മധുസൂദനനും, ഡി വൈ എസ് പി ജലീല്‍ തോട്ടത്തിലു മാണ് ആര്യരാജേന്ദ്രന്റെ കത്ത് വിവാദവും അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. മറ്റ് പോലീസുകാര്‍ എത്രകാലം അന്വേഷിച്ചാലും തെളിയാത്ത കേസുകള്‍ ഇവര്‍ അന്വേഷിച്ച് കണ്ടെത്തുമെന്നത് സിപിഎം ന് എന്നും ആശ്വാസം നല്കുന്നതാണ്. കേരളത്തില്‍ ഏറെ പ്രമാദമായ കേസുകളാണ് ഇവര്‍ അന്വഷിച്ചിട്ടുള്ളത്. സന്ദീപാനന്ദഗിരിയുടെ  സാളഗ്രാമം ആശ്രമം തീയിട്ട കേസ്, എ.കെ.ജി സെന്റര്‍ പടക്കമേറ് കേസ് ഇപ്പോഴിതാ മേയറുടെ കത്ത് വിവാദവും അന്വേഷിക്കുന്നത് എസ്.പി മധുസൂദനന്‍  നേതൃത്വം നല്കുന്ന സംഘമാണ്.ആശ്രമം കത്തിച്ച കേസില്‍ പരേതനെ പ്രതിയാക്കി കേസ് എടുത്ത വിരുതന്‍മാരാണീ സംഘത്തിലുള്ളത്.

 

 

 

പുറത്തായ കത്തിനൊപ്പം ജില്ല സെക്രട്ടറി നല്കിയ നിയമിക്കേണ്ടവരുടെ ലിസ്റ്റും ഉണ്ടെന്നാണ് സൂചന. ലിസ്റ്റിലെ ആനാവൂരിന്റെയും അദ്ദേഹത്തിന്റെ വേണ്ടപ്പെട്ടവരുടെയും തിരിമറികള്‍ മനസിലാക്കിയാണ് നിയമനം തടയുക എന്ന ലക്ഷ്യത്തോടെ കത്ത് പുറത്തുവിട്ടിരിക്കുന്നത്. ഇനി ആ ലിസ്റ്റും പുറത്തുവിടുമെന്ന് തന്നെയാണ് സൂചനകള്‍ വരുന്നതും  ആനാവൂര്‍ തയ്യാറാക്കിയ ലിസ്റ്റ് പുറത്തു വ്ന്നാല്‍ അത് വന്‍ വിവാദത്തിന് വഴി തുറക്കുമെന്നാണ് സിപിഎം ഭയക്കുന്നതും. തല്കാലത്തേയ്ക്ക് അണികളോട് സോഷ്യല്‍ മീഡിയ ഉപയോഗം നിറുത്താനാണ് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ കൈമാറരുതെന്ന് കര്‍ശനം നിര്‍ദ്ദേശവും നല്കിയിട്ടുണ്ടെന്നാണറിവ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (21 minutes ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (1 hour ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (2 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (2 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (3 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (3 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (3 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (3 hours ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (3 hours ago)

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...  (3 hours ago)

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം  (4 hours ago)

MAJOR RAVI നെടുമ്പാശ്ശേരി അപകടത്തില്‍ മേജര്‍ രവിയുടെ പ്രതികരണം  (4 hours ago)

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (4 hours ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (4 hours ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

Malayali Vartha Recommends