അല്ല സുരേഷ് ഏട്ടാ; ഈ അവിശ്വാസികൾ എല്ലാം നശിച്ചു പോകണം എന്ന് പ്രാർത്ഥിക്കുന്നതിനു പകരം അവിശ്വാസികളെല്ലാം വിശ്വാസികളാകണമേ എന്ന് പ്രാർത്ഥിച്ചാൽ പോരെ; ഒന്നുമില്ലേലും വോട്ട് ചെയ്യാൻ കുറെ വിശ്വാസികളെ കിട്ടില്ല ചേട്ടാ?
അവിശ്വാസികൾ നശിച്ചു പോകണേ...... വിശ്വാസികൾ രക്ഷപ്പെടണേ... ഞങ്ങളെ തകർക്കാൻ വരുന്ന ഒറ്റ എണ്ണത്തിന് മനസ്സമാധാനം കൊടുക്കല്ലേ............ കണ്ണുമിഴിച്ചു നോക്കിയിരിക്കാതെ എല്ലാവരും പ്രാർത്ഥിക്ക്.... എന്ത് പ്രാർത്ഥിക്കാനെന്നോ? അപ്പോ സുരേഷേട്ടൻ പറഞ്ഞതൊന്നും നിങ്ങൾ കേട്ടില്ലേ? സുരേഷേട്ടാ ഇവർക്ക് ഒന്ന് കൂടി പറഞ്ഞുകൊടുക്ക് എന്താ പ്രാർത്ഥിക്കേണ്ടത് എങ്ങനെയാ പ്രാർത്ഥിക്കേണ്ടത്? ആരൊക്കെ നശിക്കണം ആരൊക്കെ രക്ഷപ്പെടണമെന്ന് പറഞ്ഞു കൊടുക്ക് ഇവർക്ക്....
ദേ കേട്ടല്ലോ ഇങ്ങനെയാണ് പ്രാർഥിക്കേണ്ടത്... അവിശ്വാസികൾ എല്ലാം നശിച്ചു പോകണേ...( കണ്ണ് തുറന്ന് ) ഇങ്ങനെ പ്രാർത്ഥിക്കാൻ നിങ്ങളുടെ മനസ്സാക്ഷി നിങ്ങളെ സമ്മതിക്കുന്നില്ലെന്നോ? എന്നാൽ വേണ്ട..... നിങ്ങൾ പ്രാർത്ഥിക്കേണ്ട.... എല്ലാരും ഇങ്ങനെ പ്രാർത്ഥിക്കണമെന്ന് സുരേഷേട്ടൻ പറഞ്ഞത് കേട്ടില്ലേ?ആാാാ
അല്ല ഈ അവിശ്വാസികൾ എല്ലാം നശിച്ചു പോകണം എന്ന് പ്രാർത്ഥിക്കണം എന്നാണെങ്കിൽ ഈ ലോക സമസ്ത സുഖിനോ ഭവന്തു.... ആ അതെ സുരേഷേട്ടൻ നശിച്ചു പോകണം എന്ന് പറഞ്ഞത് അവിശ്വാസികളെ മാത്രം ഉദ്ദേശിച്ച് പറഞ്ഞതാണ്...... അപ്പോൾ വിശ്വാസികളായവർ പേടിക്കയൊന്നും വേണ്ട കേട്ടോ.... ഇത് കേട്ട് നമ്മുടെ മുഖ്യൻ മനസ്സിൽ വിചാരിക്കുകയാണ്
സുരേഷേ നിങ്ങൾ ഇത് പറഞ്ഞത് എന്നെ ഉദേശിച്ചാണ് എന്നെ തന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശച്ചാണ്....എന്ന് വിചാരിക്കുന്നത് തെറ്റല്ലേ.... ഇത് മുഖ്യനെ ഉദ്ദേശിച്ച് പറഞ്ഞതൊന്നും അല്ലന്നേ... അവരുടെ പ്രസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുന്ന അവിശ്വാസികൾ മാത്രമാണ് നശിക്കേണ്ടത്....
എന്തായാലും സുരേഷേട്ടൻ ഇത് പറഞ്ഞതിനുശേഷം നാല് വശത്ത് നിന്നും വിമർശനങ്ങൾ ഉയരുകയാണ് കേട്ടോ..... നിങ്ങൾ എത്ര വേണമെങ്കിലും വിമർശിച്ചോ പക്ഷേ ഈ വിമർശകരുടെ എല്ലാം വായടക്കാൻ ഞങ്ങൾക്ക് മുന്നിൽ വലിയ ഒരു വഴിയുണ്ട്... എന്താന്നല്ലേ അടുത്ത തെരഞ്ഞെടുപ്പിന് അവിശ്വാസികളുടെ ഒരൊറ്റ വോട്ട് ഞങ്ങൾക്ക് വേണ്ടെന്ന് ഞങ്ങൾ അങ്ങോട്ട് പ്രഖ്യാപിക്കും... അല്ല പിന്നെ... അപ്പോ പിന്നെ ഇവിടെയുള്ള ഒരൊറ്റെയെണം വിമർശിക്കാൻ വാ തുറക്കത്തില്ല .... അവിശ്വാസികൾ എല്ലാം നശിച്ചുപോകണം അവിശ്വാസികളുടെ ഒരൊറ്റ വോട്ട് ഞങ്ങൾക്ക് വേണ്ട...... ഹാ....... ഇനി ഞങ്ങളെ വിമർശിക്കുന്നതെന്ന് കാണണം ഞങ്ങൾക്ക്.....
അല്ല സുരേഷ് ഏട്ടാ എനിക്കൊരു സംശയം ഉണ്ട് കേട്ടോ.... ഈ അവിശ്വാസികൾ എല്ലാം നശിച്ചു പോകണം എന്ന് പ്രാർത്ഥിക്കുന്നതിനു പകരം അവിശ്വാസികളെല്ലാം വിശ്വാസികളാകണമേ എന്ന് പ്രാർത്ഥിച്ചാൽ പോരെ... ഒന്നുമില്ലേലും വോട്ട് ചെയ്യാൻ കുറെ വിശ്വാസികളെ കിട്ടില്ല ചേട്ടാ....
https://www.facebook.com/Malayalivartha