ഇനി കേരളത്തിന്റെ നരേന്ദ്രമോദി സാക്ഷാല്‍ പിണറായി
ഇനി മിന്നലാവും പിണറായി. മിന്നല്‍ പിണറായിയുടെ പ്രഭാവലയത്തില്‍ സര്‍വ ചരാചരങ്ങളും വാടിവീഴും.
പതിമൂന്ന് വര്‍ഷത്തെ വേദനകള്‍ക്കുള്ള മധുരപ്രതികാരമാണ് പിണറായി വിജയന് ഇപ്പോള്‍ അനുഭവിക്കുന്നത്. ലാവ്ലിന് കേസില്‍ തന്നെ പ്രതിസ്ഥാനത്ത് നിര്‍ത്തിയവരെ ഇനി പിണറായി സ്റ്റാന്റില്‍ പിടിക്കും.
അച്യുതാനന്ദനായിരിക്കും പിണറായിയുടെ ആദ്യ ഇര. തന്നെ വര്‍ഷങ്ങളോളം വേട്ടയാടിയ വി.എസിനെ പിണറായി വെറുതെ വിടില്ല.
മറ്റൊരു നരേന്ദ്രമോദിയായിരിക്കും പിണറായി വിജയന്. അച്യുതാനന്ദന് അദ്വാനിയാവും. നരേന്ദ്രമോദിയുടെ പ്രഭാവലയത്തില്‍ ഈയലുകള്‍ വാടിവീഴുന്നതുപോലെ എതിരാളികള്‍ വാടിവീഴും.
ഇനി യു.ഡി.എഫ് നേതാക്കള്‍ക്കെല്ലാം പീഡനപര്‍വമാണ്. ബാര്‍ക്കോഴയും സരിതയുമൊക്കെ നിയമവിചാരത്തെ നേരിടേണ്ടിവരുമെന്ന കാര്യം ഉറപ്പാണ്. ഉമ്മന്‍ചാണ്ടിയുടേത് പോലുള്ള ഒരു ഒത്തുതീര്‍പ്പ് ഭരണമായിരിക്കുകയില്ല കേരളത്തില്‍ നടക്കാന്‍ പോകുന്നത്. കുറ്റം ചെയ്തവരൊക്കെ വെള്ളം കുടിക്കേണ്ടി വരും. അവിടെ പിണറായി ആരെയും രക്ഷിക്കില്ല.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇനി കഷ്ടകാലം. വ്യാജവാര്ത്തയുണ്ടാക്കിയാല് വിവരമറിയും. പത്രക്കാരെ സുഖിപ്പിക്കുന്ന പിണറായിയെ ഒരിക്കലും നമുക്ക് കാണാനാവില്ല. കര്‍ശന നിലപാടുകളായിരിക്കും പിണറായി പിന്തുടരുക. യു.ഡി.എഫ് സര്‍ക്കാര്‍ അഴിമതിക്കാരെ പോറ്റി വളര്‍ത്തിയതുപോലെ പിണറായി ഒരിക്കലും അഴിമതിക്കാരെ വളര്‍ത്തില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha