ആറുവയസുകാരന് കിച്ചാട്യൂബ് എന്ന യുട്യൂബിന് ഫേസ്ബുക്ക് നല്‍കിയത് 1.3 ലക്ഷം രൂപ
കൊച്ചിക്കാരനായ് 6 വയസുകാരന് നിഹാലിന്റെ കിച്ചാട്യൂബ് എന്ന യുട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത ഒരു വിഡിയോ സോഷ്യല്‍ മീഡിയ കമ്ബനിയായ ഫെയ്സ്ബുക്ക് 2000 ഡോളര്‍ നല്‍കിയാണ് ഫേസ്ബുക്ക് സ്വന്തമാക്കിയത് . കുട്ടികള്‍ക്കു ചെയ്യാന്‍ പാകത്തിനുള്ള പാചക പരീക്ഷണങ്ങളാണു കിച്ചാട്യൂബ് എന്ന യുട്യൂബ് ചാനലിലുള്ളത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു ആരംഭം. കളിപ്പാട്ടങ്ങളും മറ്റും അണ്‍ബോക്സ് ചെയ്യുന്ന ഉപകരണങ്ങളുടെ വിശദാംശങ്ങള്‍ പറഞ്ഞുനല്‍കുന്ന ഏവന്‍ട്യൂബ് എന്ന യുട്യൂബ് ചാനലിന്റെ സ്ഥിരം കാഴ്ചക്കാരനായിരുന്നു നിഹാല്‍. യുഎസ് സ്വദേശിയായ 12 വയസ്സുകാരനാണ് ഇതിന്റെ പിന്നില്‍. ഇത്തരമൊരു ചാനല്‍ തുടങ്ങാന്‍ നിഹാലിനു പ്രേരണയയതും ഈ ചാനലാണ് .
അമ്മ റൂബി രാജഗോപാലിനൊപ്പം അടുക്കളയില്‍ സഹായിച്ചാണു നിഹാല്‍ രുചിയുടെ കുഞ്ഞുവിശേഷങ്ങള്‍ പഠിച്ചെടുക്കുന്നത്. അമ്മ പറഞ്ഞു നല്കുന്ന വിഭവങ്ങളില്‍ നിഹാലിന്റെ പൊടിക്കൈകള്‍ കൂടിയാകുമ്ബോള്‍ കിച്ചാട്യൂബിനുള്ള വിഭവമായി. മാസത്തില്‍ ഓരോ വീഡിയോ വീതം അപ്ലോഡ് ചെയ്തു . അങ്ങനെ അപ്ലോഡ് ചെയ്ത മിക്കി മൗസ് മാംഗോ ഐസ്ക്രീം എന്ന വിഡിയോയാണ് ഇപ്പോള്‍ ഫെയ്സ്ബുക് സ്വന്തമാക്കിയിരിക്കുന്നത്.
യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്ബനിയുടെ സന്ദേശം അപ്രതീക്ഷിതമായാണു നിഹാലിന്റെ പിതാവ് രാജഗോപാലിന് വരുന്നത് . പിന്നാലെ ഫേസ്ബുക്കില്‍ നിന്നും വീഡിയോയുടെ കോപ്പിറൈറ്റ് സ്വന്തമാക്കുന്നതായി സന്ദേശം എത്തി .ഫെയ്സ്ബുക്കിന്റെ 'സ്പേസ് ഫോര്‍ എവരിവണ്‍' എന്ന പുതിയ ക്യാംപയിനു വേണ്ടി വിഡിയോ ഉപയോഗിക്കുമെന്നാണു സന്ദേശം.വിഡിയോയുടെ കോപ്പിറൈറ്റിനു 1000 ഡോളറും നിഹാലിന്റെ ടാലന്റ് റൈറ്റായി 1000 ഡോളറുമാണു കമ്ബനി നല്‍കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha