ഞങ്ങള്‍ ഇങ്ങനെയാണ് ഭായ്... നിങ്ങള്‍ അടിച്ച് മരിക്കുക; ഞങ്ങള്‍ക്കിടയില്‍ പിണക്കമില്ല അക്രമമില്ല; പൂച്ചെണ്ടുമായി രാജഗോപാല്‍, ഉമ്മന്‍ചാണ്ടിക്ക് ഷേക്കാന്ഡുമായി പിണറായിയും
അതെപ്പോഴും അങ്ങനെയാണ് പാവപ്പെട്ട അണികള്‍ തമ്മില്‍ തല്ലി മരിക്കും. നേതാക്കന്മാര്ക്കിടയില് ശത്രുതയില്ല. തരം കിട്ടുമ്പോഴൊക്കെ അവര്‍ പരസ്പരം സഹായിക്കുകയും ചെയ്യും. ബന്ധുക്കളുടെ കല്യാണത്തിനും മറ്റും അവരെത്തുകയും ചെയ്യും. അത് തെറ്റല്ല ശരി തന്നെ. പക്ഷെ പാവം അണികള്‍ ഇതൊന്നും കാണാതെ പരസ്പരം കൊല്ലുന്നു. അവരുടെ കുടുംബത്തിനാണ് ഇല്ലാതാകുന്നതെന്നാരും ഓര്‍ക്കുന്നില്ല. ആ ദു:ഖം ഒരിക്കലും തീരുകയില്ല. അവരെല്ലാം ഇന്നത്തെ കാഴ്ച കാണണം.
വി എസ് അച്യുതാനന്ദനുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന് ഉമ്മന്‍ ചാണ്ടിയുമായു കൂടിക്കാഴ്ച്ച നടത്തി. തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി വസതിയില്‍ എത്തിയാണ് പിണറായി ഉമ്മന്‍ ചാണ്ടിയെ കണ്ടത്. ഉപദേശങ്ങളും നിര്‍ദേശങ്ങളും എവിടെനിന്നും സ്വീകരിക്കുമെന്ന് കൂടിക്കാഴ്ച്ചക്ക് ശേഷം അദ്ദേഹം മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിണറായിയോടൊപ്പമുണ്ടായിരുന്നു.
അതേസമയം ഒരിക്കലും സംഭവിക്കാത്തതും ഇന്ന് സംഭവിച്ചു. ഒ രാജഗോപാല്‍ എകെജി സെന്ററിലെത്തി നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. എകെജി സെന്ററിലെത്തിയാണ് നേമത്തു നിന്നും തിരഞ്ഞെടുക്കപ്പെട്ട രാജഗോപാല്‍ പിണറായി വിജയനെ കണ്ടത്. പിണറായി വിജയന് പൂച്ചെണ്ടുമായി എത്തിയ രാജഗോപാലിനെ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സ്വീകരിച്ചു. തുടര്‍ന്ന് എകെജി സെന്ററിലെ ഹാളില്‍ വച്ച് പത്ത് മിനിറ്റോളം നേതാക്കള്‍ തമ്മില്‍ സംസാരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha