മരണം സ്നേഹത്തെ തോല്‍പ്പിച്ചു...
ജിമ്മും സിന്‍ഡിയും 23 വര്‍ഷം മുന്‍പ് വിവാഹിതരായ ദമ്പതികളാണ്. ജീവന് രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ഇന്റന്‍സിവ് കെയര്‍ യൂണ്റ്റില് കൈകോര്‍ത്ത് കിടക്കുന്ന ഇവരുടെ കരളലിയിക്കുന്ന ചിത്രം മകന് ക്രിസ്സ് ആണ് പുറത്തുവിട്ടത്. ജിം മരിക്കുന്നതിന് തൊട്ട് മുന്‍പെടുത്ത ചിത്രമാണിത്. ജിം മരിക്കുമ്പോള്‍ സിന്‍ഡി മയക്കത്തിലായിരുന്നു. കണ്ണുതുറന്നപ്പോള്‍ ആദ്യം അന്വേഷിച്ചത് ജിമ്മിനെയായിരുന്നത്രേ.
58 കാരനായ ജിമ്മിനെ ശ്വാസകോശ അര്‍ബുദത്തെത്തുടര്‍ന്നാണ് കിംഗ്സ്റ്റണ്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ജിം ആശുപത്രിയിലായതിന്റെ പിറ്റേ ദിവസം തന്നെ സിന്‍ഡിക്ക് ഹൃദയാഘാദം ഉണ്ടാകുകയും അതേ ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിക്കുകയും ചെയ്തു. ഇരുവരും ഇന്റന്‍സിവ് കെയര്‍ യൂണിറ്റില്‍ അടുത്തടുത്ത കിടക്കകളിലായിരുന്നു. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ രണ്ട് രോഗികളെ ഇങ്ങനെ അടുത്തടുത്ത് കിടത്തുന്നത് ആദ്യമായാണത്രേ.
മാതാപിതാക്കള്‍ തമ്മിലുള്ള സ്നേഹത്തിന്റെ ആഴമാണ് ക്രിസ് ഈ ചിത്രം പോസ്റ്റ് ചെയ്ത്കൊണ്ട് പറയാതെ പറഞ്ഞത്. അമ്മയോടുള്ള സ്നേഹത്തിന്റെ പേരിലാവും അച്ഛന് ഓര്‍മ്മിക്കപ്പെടുകയെന്നും ക്രിസ് പറയുന്നു. നിങ്ങള്‍ക്കിത് സാധാരണ മാതാപിതാക്കളുടെ ചിത്രമായിരിക്കാം പക്ഷേ ഞങ്ങള്‍ക്കിത് യഥാര്‍ഥ സ്നേഹത്തിന്റെ പ്രതീകമാണ് ക്രിസ്സിന്റെ സുഹൃത്തുക്കള്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha