ലൈംഗികത നിഷേധിച്ചു... സഹിക്കാതെ ഭര്ത്താവതുചെയ്തു
ആഗ്രയിലാണ് ലോകത്തെ നടുക്കുന്ന സംഭവമുണ്ടായത്. ലൈംഗികത നിഷേധിച്ചതിന് ഭര്‍ത്താവ് ഭാര്യയെ കൊന്നു. ഞായറാഴ്ച മതുരയില്‍ നടന്ന സംഭവത്തില്‍ ബിര്‍ജു എന്നയാള്‍ ഭാര്യ ഹീരാദേവിയെയാണ് കൊലപ്പെടുത്തിയത് ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആദ്യഭാര്യ രണ്ടു വര്‍ഷം മുമ്പ് മരിച്ചതിനെ തുടര്‍ന്നാണ് ബിര്‍ജു ഹീരാദേവിയെ വിവാഹം കഴിച്ചത്. കുട്ടികള്‍ വേണമെന്ന് താല്‍പ്പര്യമുള്ള ബിര്‍ജുവിനെ ഭാര്യ തൊടാന്‍ പോലും അനുവദിച്ചിരുന്നില്ല. തുടര്‍ച്ചയായി നിരാശപ്പെടേണ്ട സാഹചര്യം വന്നതോടെ ബിര്‍ജു ഒടുവില്‍ ഭാര്യയെ കൊന്ന് പൊട്ടക്കിണറ്റില്‍ ഇടുകയായിരുന്നു.
ഹീരയെ കാണാതായതോടെ സഹോദരി പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം വെളിയില്‍ വന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ബിര്‍ജു പോലീസിനോട് എല്ലാം തുറന്നു പറഞ്ഞു. പോലീസ് പിന്നീട് ഹീരാദേവിയുടെ ശരീരം കണ്ടെടുക്കുകയും പോസ്റ്റുമാര്‍ട്ടത്തിനായി അയയ്ക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha