മൃതദേഹങ്ങള്‍ക്കായി ഒരു ഫാം!
മൃതദേഹങ്ങള്‍ മറവു ചെയ്യാതെ കാറ്റത്തും വെയിലത്തും വെള്ളത്തിലും ഒക്കെ ഇട്ടു വയ്ക്കുന്നു എന്നു പറഞ്ഞാല്‍ ആരും ഞെട്ടിപ്പോകും. എവിടെയാണ് ഇത്തരം വിചിത്രമായ ആചാരങ്ങളുള്ളതെന്ന് ചോദിച്ചറിയാന്‍ ശ്രമിച്ചെന്നുമിരിക്കും.എന്നാല്‍ വലിയൊരു ലക്ഷ്യമുണ്ട് ഈ ഉദ്ദ്യമത്തിന്. തുറസ്സായ സ്ഥലത്ത് വ്യത്യസ്ത സാഹചര്യങ്ങളില്‍ മൃതദേഹങ്ങള്‍ സൂക്ഷിച്ച് അവക്കുണ്ടാകുന്ന മാറ്റം ശാസ്ത്രീയമായി പഠിക്കുകയാണ് ഈ ബോഡി ഫാമിന്റെ ലക്ഷ്യം. മൃതദേഹങ്ങളെക്കുറിച്ചുള്ള ഈ ശാസ്ത്രീയ പഠനത്തിന് ഹ്യൂമന്‍ ടാഫോനമി എന്നാണ് പേര്.
1981ല്‍ അമേരിക്കയിലെ ക്നോക്സ് വില്ലയിലെ യൂണിവേഴ്സിറ്റി ഓഫ് ടെന്നസിയിലാണ് ലോകത്ത് ആദ്യമായി ഇത്തരമൊരു ബോഡി ഫാം ആരംഭിക്കുന്നത്. നിലവില്‍ മൃതദേഹങ്ങളെക്കുറിച്ചുള്ള ഇത്തരത്തിലുള്ള ഗവേഷണം വിപുലമായി നടക്കുന്നതും അമേരിക്കയില്‍ തന്നെ. അമേരിക്കയിലെ ആറിടങ്ങളില്‍ ബോഡി ഫാമിനുള്ള സൗകര്യമുണ്ട്. ഫ്രീമാന്‍ റാഞ്ചിലുള്ള ടെക്സാസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയാണ് ഇവയില്‍ ഏറ്റവും വലുത്. ഏഴ് ഏക്കറിലാണ് ഇവിടത്തെ ബോഡി ഫാം. പ്രതിവര്‍ഷം 100 ഓളം മൃതദേഹങ്ങള്‍ ഇവിടെ ഗവേഷണത്തിനായി ഉപയോഗിക്കുന്നത്്്.
തീര്‍ത്തും വ്യത്യസ്ഥമായ ഭൗതിക സാഹചര്യങ്ങളിലാണ് ബോഡി ഫാമില്‍ ഓരാ മൃതദേഹങ്ങളും സൂക്ഷിക്കുന്നത്. കാറിനുള്ളിലാണ് ഒരു മൃതദേഹം സൂക്ഷിക്കുന്നതെങ്കില്‍ മറ്റൊന്ന് വെള്ളത്തിലായിരിക്കും. പുതപ്പുകൊണ്ട് മൂടിയ നിലയിലായിരിക്കും മറ്റൊരു മൃതദേഹം. മൃഗങ്ങള്‍ നശിപ്പിക്കാതിരിക്കാന്‍ തുറസ്സായ സ്ഥലത്ത് ഇരുമ്പ് മറക്കുള്ളിലാണ് മൃതദേഹങ്ങള്‍ ഫാമില്‍ സൂക്ഷിക്കുക. ഒരേ ഭൗതിക സാഹചര്യത്തില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കുമ്പോള്‍ അവക്കുണ്ടാകുന്ന മാറ്റങ്ങള്‍ ദിവസങ്ങളുടേയും ആഴ്ച്ചകളുടേയും മാസങ്ങളുടേയും ഇടവേളകളില്‍ ഗവേഷകര്‍ പഠനവിധേയമാക്കും.
അഴുകുന്ന മൃതദേഹങ്ങള്ക്കുണ്ടാകുന്ന രാസജൈവ മാറ്റങ്ങള്‍ ഗവേഷകര്‍ ഇടവേളകളില്‍ രേഖപ്പെടുത്തും. തെളിയാത്ത കേസുകളില്‍ ഫോറന്‍സിക് പൊലീസ് അന്വേഷണത്തിന് സഹായകരമാകുന്നതായിരിക്കും പഠനവിവരങ്ങളെന്ന് ഗവേഷകര്‍ പറയുന്നു. മരണസാഹചര്യവും സമയവും അടക്കമുള്ള കാര്യങ്ങളിലേക്ക് വെളിച്ചം പകരാന്‍ ഈ ഗവേഷണത്തിനാകും.
അമേരിക്കയില്‍ മാത്രമല്ല ബ്രിട്ടണിലും ഓസ്ട്രേലിയയിലും ഇത്തരത്തിലുളള ബോഡി ഫാമുകള്‍ ഒരുങ്ങുന്നുണ്ടെന്നാണ് വിവരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha