സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ അഭിനയ രംഗത്തേക്കും
കോട്ടയം സബ്കളക്ടര്‍ ദിവ്യ എസ് അയ്യര്‍ ലഘു ചിത്രത്തില്‍ അഭിനയിക്കുന്നു. വാര്‍ധക്യം വൃദ്ധസദനത്തിലുള്ളിലെ ചുവരുകള്‍ക്കുള്ളിലേക്ക് തളച്ചിടപ്പെടുന്നവരെ ഓര്മിച്ചെടുക്കുന്ന ചെറുചിത്രത്തില്‍ കെപിഎസി ലളിതയ്ക്കൊപ്പമാണ് ദിവ്യ മുഖ്യ വേഷത്തിലെത്തുന്നത്. സാമൂഹിക പ്രതിബന്ധതയുള്ള വിഷയമെന്നതിലുപരി ഇതു വഴി സമൂഹത്തിന് നല്ലൊരു സന്ദേശം പകരാനാകുമെന്നതും കൂടിയാണ് ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കാമെന്ന തീരുമാനത്തിലെത്തിച്ചതെന്ന് ദിവ്യ പറയുന്നു.
സിവില്‍ സര്‍വീസില്‍ വന്ന ശേഷം തന്നെ കുറേ ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍, കഥാപാത്രങ്ങള്‍ നല്ലതായി തോന്നാത്തതിനാല്‍ അഭിനയിച്ചില്ല. നല്ല ഓഫറുകള്‍ വന്നാല്‍ സിനിമ ചെയ്യാനിഷ്ടമാണ്. ദിവ്യ പറഞ്ഞു. ബെന്നി ആശംസയാണ് ഏലിയാമ്മ ചേട്ടത്തിയുടെ ആദ്യ ക്രിസ്മസ് എന്ന ചെറുചിത്രം എഴുതി സംവിധാനം ചെയ്യുന്നത്. ജൂണില്‍ ചിത്രീകരണം ആരംഭിക്കും.
വെല്ലൂര്‍ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളെജില്‍ നിന്ന് എംബിബിഎസ് ബിരുദം പൂര്‍ത്തിയാക്കിയ ദിവ്യ 48ാം റാങ്കോടെയാണ് 2013ല്‍ സിവില്‍ സര്‍വീസ് നേടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha