ശരീരത്തിലെ മദ്യത്തിന്റെ അളവ് കണ്ടുപിടിക്കാന്‍ ഇനി റിസ്റ്റ് ബാന്‍ഡുകളും
മദ്യപിച്ച് വാഹനമോടിച്ച് പോലീസിനെയും ഡോക്ടറെയും പറ്റിക്കുന്നവരും കരുതിയിരുന്നോളൂ,കാരണം ശരീരത്തിലെ മദ്യത്തിന്റെ അളവ് കണ്ടുപിടിക്കാവുന്ന പുതിയ ഉപകരണം വികസിപ്പിച്ചെടുത്തിട്ടുണ്ട്. റിസ്റ്റ് ബാന്‍ഡുകളുടെ രൂപത്തിലുള്ള ഇവ പോര്‍ട്ടബിള്‍ ബ്രീത്ത് ആല്‍ക്കഹോള്‍ ടെസ്റ്ററുകളേക്കാള് ശരീരത്തിലെ ആല്‍ക്കഹോളിന്റെ അളവ് കണ്ടുപിടിക്കാന്‍ സഹായിക്കും.
സാന്‍ഫ്രാന്‍സിസ്ക്കോ കേന്ദ്രമായുള്ള ബി.എ.സി.ട്രാക്ക് എന്ന െ്രെപവറ്റ് യന്ത്രോപകരണ നിര്‍മ്മാതാക്കളാണ് ഇത്തരമൊരു റിസ്റ്റ് ബാന്‍ഡ് കണ്ടുപിടിച്ചത്. യു.എസ് ഗവണ്മെന്റും നാഷ്ണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്തും സംയുക്തമായി സംഘടിപ്പിച്ച വെയറബിള്‍ ബയോസെന്‍സര്‍ ചലഞ്ചിലാണ് ശരീരത്തിനകത്ത്ചെന്ന ആല്‍ക്കഹോളിന്റെ അളവ് കണ്ടുപിടിക്കാന്‍ കഴിയുന്ന ഡിവൈസ് ആദ്യമായി അവതരിപ്പിച്ചത്. ഈ മത്സരത്തില്‍ വിജയികളായ ഇവര്‍ക്ക് 200000 ഡോളറാണ് സമ്മാനമായി ലഭിക്കുന്നത്.
വിയര്‍പ്പില്‍ നിന്നാണ് രക്തത്തിലെ ആല്‍ക്കഹോളിന്റെ അളവ് ഈ ഡിവൈസ് കണക്കുകൂട്ടുന്നത്. ഈ ഉപകരണത്തിന്റെ കണ്ടുപിടിത്തം ആല്‍ക്കഹോള്‍ റിസര്‍ച്ച് കമ്മ്യൂണിറ്റിക്ക് മുതല്‍ക്കൂട്ടാകും എന്നാണ് നാഷ്ണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്തിന്റെ മേധാവിയായ ഡോ.ജോര്‍ജ്ജ് കോബ് അഭിപ്രായപ്പെടുന്നത്.
ഡോക്ടര്‍മാര്‍ക്കും രോഗിയുടെ ശരീരത്തിലെ ആല്‍ക്കഹോളിന്റെ അളവ് കൃത്യമായി കണക്കാക്കാന്‍ ഈ ഉപകരണം വഴി സാധിക്കും ഗതാഗത വകുപ്പിനും ആരോഗ്യരംഗത്തും വളരെ ഉപകാരപ്പെടുന്ന കണ്ടുപിടിത്തമാണിത്. സാധരണയായി പോര്‍ട്ടബിള്‍ ബ്രീത്ത് ആല്‍ക്കഹോള്‍ ടെസ്റ്ററുകള്‍ വഴിയാണ് ആല്‍ക്കഹോള്‍ ഉപയോഗം കണ്ടെത്താറുളളത്. ഇതിന് ഏകദേശം 1000 ഡോളറെങ്കിലും വിലവരാറുമുണ്ട്. തുടര്‍ച്ചയായി ആല്‍ക്കഹോളിന്റെ അളവ് രേഖപ്പെടുത്താനും ബ്രീത്ത് ടെസ്റ്റര്‍ വഴി സാധിക്കാറില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha