പോലീസ് മുറ ഏതെന്നുകൂടി തത്തമ്മ ചുണ്ടന് പറഞ്ഞുതാ... കലാഭവന്‍ മണിയുടെ അനുജനെ കളിയാക്കി തരികിട സാബു
കലാഭവന്‍ മണിയുടെ അനുജന്റെ ചങ്കില് തട്ടുമാറ് കളിയാക്കി തരികിട സാബു. കലാഭവന്‍ മണിയുടേത് ആസൂത്രിത കൊലപാതകമെന്ന് സഹോദരന് ആര്‍എല്‍വി രാമകൃഷ്ണന് പറഞ്ഞിരുന്നു. ഒപ്പം ഉണ്ടായിരുന്ന ഡോക്ടറുടേയും മാനേജര്‍ ജോബിയുടേയും ഒത്താശയോടെയാണ് കൊലപാകം നടന്നത്. സംഭവ സമയത്ത് പാഡിയില്‍ ഉണ്ടായിരുന്ന ജാഫര്‍ ഇടുക്കിയേയും സാബുവിനേയും പൊലീസ് മുറയില്‍ ചോദ്യം ചെയ്യണമെന്നും രാസപരിശോധന വീണ്ടും നടത്തണമെന്ന ആര്‍എല്‍വി രാമകൃഷ്ണന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ഇതിന് മറുപടിയായാണ് തരികിട സാബു കളിയാക്കലുമായി രംഗത്തെത്തിയത്. തന്റെ ഫേസ് ബുക്കിലൂടെയാണ് സാബു കളിയാക്കിയത്. നര്‍ത്തകനായ രാമകൃഷ്ണനെ പെണ്ണാളനായി ചിത്രീകരിക്കുന്നതാണ് സാബുവിന്റെ പോസ്റ്റ്. ഇതിനെതിരെ മണിയുടെ ആരാധകര്‍ ശക്തമായാണ് പ്രതികരിക്കുന്നത്.
അതേസമയം മരണപ്പെടുമ്പോള്‍ നടന് കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശമുണ്ടായിരുന്നതായി സ്ഥിരീകരിച്ചു. ഹൈദരാബാദിലെ കേന്ദ്ര ഫോറന്‍സിക് ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് മണിയുടെ ശരീരത്തില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തിയത്. മണിയുടെ മരണത്തിന് മുമ്പും ശേഷവും ശരീരത്തില്‍നിന്ന് ശേഖരിച്ച രക്തത്തിന്റെയും മൂത്രത്തിന്റെയും ആന്തരികാവയവങ്ങളുടെയും സാമ്പിളുകളാണ് ഹൈദരാബാദിലെ കേന്ദ്രലാബില്‍ തുടര്‍പരിശോധനക്ക് വിധേയമാക്കിയത്. മരണത്തില്‍ ദുരുഹതയുണ്ടെന്ന് തങ്ങളുയര്‍ത്തിയ വാദം ശരിവെക്കുന്നതാണ് ലാബ് റിപ്പോര്‍ട്ടെന്ന് മണിയുടെ സഹോദരന് ആര്‍എല്‍വി രാമകൃഷ്ണന് പറഞ്ഞു
മാര്‍ച്ച് ആറിന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വെച്ച് മരണപ്പെട്ട കലാഭവന്‍ മണിയുടെ ആന്തരികാവയവങ്ങളുടെ പരിശോധനയില്‍ ശരീരത്തില്‍ മെഥനോളിന്റെ അംശം കണ്ടത്തെിയതാണ് സംശയമുയര്‍ത്തിയത്. കീടനാശിനിയുടെ അംശമുണ്ടെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നു. കീടനാശിനിയുടെ അംശം എങ്ങനെ, എത്ര അളവില്‍ എത്തി എന്ന് കണ്ടത്തൊനുള്ള സംവിധാനവും കാക്കനാട്ടെ റീജനല്‍ പരിശോധന ലാബില്‍ ഉണ്ടായിരുന്നില്ല. മണിയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് കാട്ടി സഹോദരന് രംഗത്തത്തെിയതോടെയാണ് സംശയങ്ങള്‍ക്ക് ശക്തിയേറിയത്. മണിയുടെ സുഹൃത്തുക്കളെ സംശയമുണ്ടെന്നും വീട്ടുകാരുമായി മണിയെ അകറ്റിയത് ഇവരാണെന്നും രാമകൃഷ്ണന് ആരോപിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha