ഉപഭോക്താക്കള്‍ക്ക് പുതിയ ഓഫറുമായി ബിഎസ്എന്‍എല്‍...
ഉപഭോക്താക്കള്‍ക്ക് പുതിയ ഓഫറുമായി ബി എസ് എന്‍ എല്‍. നിലവില്‍ ബി എസ് എന്‍ എല്‍ ലാന്റ്ലൈന് കണക്ഷന് ഇന്റര്‍നെറ്റ് സേവനം ലഭ്യമക്കാനുള്ള മാര്‍ഗ്ഗം മാത്രമായാണ്. ടെലികൊം വിപണിയില്‍ പുതിയ കമ്പനികളുടെ വരവ് ബി എസ് എന്‍ എല്ലിനെ നേരത്തെ തന്നെ പ്രതിരോധത്തിലാക്കിയിരുന്നു. ലാന്റ്ലൈനില്‍ കോളുകള്‍ക്കായുള്ള ഉപയോഗം ഗണ്യമായി കുറഞ്ഞിരുന്നെങ്കിലും ഇന്റര്‍നെറ്റ് സേവനങ്ങളില്‍ മുന്നില്‍ നില്ക്കാന് അപ്പൊഴും കമ്പനിക്ക് സാധിച്ചിരുന്നു.
പക്ഷെ ജിയോയുടെ വരവോടുകൂടി അതും അവസാനിച്ചു. അതുകൊണ്ട് നിലനില്‍പ്പിനു വേണ്ടി ബി എസ് എന്‍ എല്‍ ലാന്റ്ലൈന് കൊളുകള്‍ തികച്ചും സൗജന്യമാക്കാന്‍ ഒരുങ്ങുകയാണ് ബി എസ് എന്‍ എല്‍.
ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്ക് തടയാനായി നേരത്തെ ബി എസ് എന്‍ എല്ലില്‍ നിന്നും ബി എസ് എല്ലിലേക്ക് കോളുകള്‍ സൗജന്യമാക്കിയിരുന്നു ഈ സേവനമാണ് എല്ലാ സര്‍വ്വിസ് പ്രൊവൈഡര്മാരിലേക്കും വ്യാപിപ്പിക്കാനായി ബി എസ് എന്‍ എല്‍ തീരുമാനിച്ചിരിക്കുന്നത്.
പുതിയ ഓഫര്‍ പ്രകാരം ലാന്റ്ലൈന് കണക്ഷന് കോളുകളുടെ പണം ഈടാക്കില്ല. മിനിമം മാസ വാടക മാത്രം നല്കിയാല് മതിയാകും നഗര പ്രദേശങ്ങളില്‍ ഇത് 240 രൂപയും ഗ്രാമ പ്രദേശങ്ങളില്‍ ഇത് 180 രൂപ മുതല്‍ 220 രൂപവരെ ആയിരിക്കും. സേവനങ്ങളെ കുറിച്ച് കമ്പനി പരസ്യം പുറത്തുവിട്ടുകഴിഞ്ഞു.
https://www.facebook.com/Malayalivartha