ബോധമില്ലാതെയാണെങ്കിലും ഇതൊരല്പം കടന്നു പോയി; ഇറ്റലി കാണാനെത്തിയ സഞ്ചാരിയ്ക്ക് കിട്ടിയ എട്ടിന്റെ പണി ഇങ്ങനെ...
മദ്യം തലയ്ക്കു പിടിച്ചാൽ പിന്നെ എന്താണ് കാട്ടിക്കൂട്ടുകയെന്ന് മിക്കവർക്കും ബോധം ഉണ്ടാകില്ല. ഇതോടെ പല അബദ്ധങ്ങളിലും ചെന്ന് ചാടും. അത്തരത്തിലൊരു സംഭവമാണ് ഇറ്റലി സന്ദര്‍ശിക്കാനെത്തിയ യുവാവിനും പറ്റിയത്. സംഭവം എന്താണെന്നല്ലേ ?....
ഇറ്റലി കാണാൻ എത്തിയ സഞ്ചാരി മദ്യപിച്ചു ലക്കുകെട്ടതോടെ ഇയാൾ താമസിക്കുന്ന ഹോട്ടലിലാണെന്നു കരുതി ആല്‍പ്സ് പർവ്വതത്തിൽ കയറി അവിടെക്കിടന്നുറങ്ങി. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കൂട്ടുകാര്‍ക്കൊപ്പമാണ് കക്ഷി ഇറ്റലിയില്‍ എത്തിയത്. ആല്പ്സിനടുത്ത് ഒരു ഹോട്ടലില്‍ മുറിയെടുത്തു. പകല്‍ നഗരക്കാഴ്ചകള്‍ കാണാനിറങ്ങി. തിരിച്ചുമടങ്ങാന്‍ നേരം വഴിയരികില്‍ കണ്ട ബാറില്‍ കയറി നന്നായി ഫിറ്റായി. നേരെ താമസസ്ഥലത്തേക്കാണ് തിരിച്ചതെങ്കിലും ഇടയ്ക്കുവച്ച് വഴിതെറ്റി.
പക്ഷേ, അയാള്‍ ഇതൊന്നും അറിഞ്ഞതേയില്ല. ഒടുവില്‍ ചെന്നെത്തിയത് ആല്‍പ്സ് പര്‍വ്വത നിരകളിലും. മലനിരകള്‍ കണ്ട് ഹോട്ടലാണെന്ന് തെറ്റിദ്ധരിച്ച് വലിഞ്ഞുകയറി. ഏറെ കഷ്ടപ്പെട്ട് കുറെയേറെ മുകളിലെത്തി. ഹോട്ടല്‍ മുറിയാണെന്നു കരുതി ഒരിടത്ത് കിടന്നുറങ്ങുകയും ചെയ്തു.
കൂട്ടുകാരും സംഭവം അറിഞ്ഞില്ല. സംഘത്തിലൊരാളെ കാണാനില്ലെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാരാണ് കണ്ടുപിടിച്ചത്. ഹോട്ടലിനു പരിസരത്തും നഗരത്തിലുമൊക്കെ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ പൊലീസിന്റെ സഹായം തേടി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പര്‍വ്വതനിരകളില്‍ കിടന്നുറങ്ങുന്ന യുവാവിനെ കണ്ടെത്തിയത്.
പൊലീസ് വിളിച്ചുണര്‍ത്തിയപ്പോഴേക്കും എന്താണ് സംഭവിച്ചതെന്നറിയാത്ത അവസ്ഥയിലായിരുന്നു അയാള്‍. നന്നായൊന്ന് ഉപദേശിച്ച ശേഷം അനുവാദമില്ലാതെ ആല്‍പ്സില്‍ കയറിയതിന് പിഴയും ഈടാക്കിയാണ് പൊലീസ് മടങ്ങിയത്.യുവാവിന് ജീവന് നഷ്ടമാകാത്തത് ഭാഗ്യംകൊണ്ടാണെന്നാണ് ഇവർ പറയുന്നത്.
https://www.facebook.com/Malayalivartha