യജമാനനേയും കുടുംബത്തേയും മൂര്ഖനില് നിന്ന് രക്ഷിച്ചതിനു ശേഷം മരണത്തിന് കീഴടങ്ങി വളര്‍ത്തു നായ
മെഡിക്കല്‍ റെപ്പായ കൊല്ലം ഇരവിപുരം സ്വദേശി സന്തോഷിനേയും കുടുംബത്തേയും ആക്രമിക്കാന്‍ ഒരു മൂര്‍ഖന്‍ പാമ്പ് എത്തിയത് കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ്. തന്റെ യജമാനനേയും കുടുംബത്തേയും ആക്രമിക്കാനെത്തിയ മൂര്‍ഖന്‍ പാമ്പിനെ വളര്‍ത്തുനായ ബ്ലാക്കിയാണ് നേരിട്ടത്.
പോരിനിടെ ബ്ലാക്കിക്ക് മൂര്‍ഖന്റെ കടിയേല്കുകയും ചെയ്തു,പക്ഷെ ബ്ലാക്കി വിട്ടില്ല. മൂര്‍ഖനെ അവന് ആക്രമിച്ചു കീഴ്പെടുത്തും വരെ കടി വിട്ടില്ല മൂര്‍ഖന്‍ ആഞ്ഞ് കൊത്തിയിട്ടും ബ്ലാക്കി തന്റെ കര്‍ത്തവ്യ ബോധത്തില്‍ നിന്ന് ഒരിഞ്ചുപോലും പുറകോട്ടു പോയില്ല. ഒരു മണിക്കൂറോളം പാമ്പുമായി നേരിട്ട് ഏറ്റുമുട്ടിയതിനു ശേഷമാണ് വിഷം തീണ്ടി ചത്തത്. സ്വന്തം ബോധം നശിക്കുമ്പോഴും ബ്ലാക്കി തന്റെ യജമാനന്റെ ആറംഗ കുടുംബത്തെ സംരക്ഷിച്ചതിന്റെ അഭിമാനത്തോടെയാണ് മരണത്തിന് കീഴടങിയത്.
മുമ്പും രണ്ടു മൂര്ഖന്മാരെ കൊന്നതിന്റെ അനുഭവ സമ്പത്തുള്ള ബ്ലാക്കി ഒടുവില്‍ ഹാട്രിക്ക് നേടിയെങ്കിലും പക്ഷെ സ്വന്തം ജീവന് അതിനു വിലയായി നല്‍കേണ്ടി വന്നു. എല്ലാ ആദരവും നല്‍കിയാണ് 9 വര്‍ഷമായി തങളുടെ ബോഡി ഗാര്‍ഡായി സേവനം അനുഷ്ഠിച്ച ബ്ലാക്കിയുടെ ശരീരം സംസ്കരിച്ചത്.
https://www.facebook.com/Malayalivartha