ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ചരിത്രനേട്ടം; വേഗത്തില്‍ 10,000 റണ്‍സ് എന്ന റിക്കാര്‍ഡ് ഇനി കോഹ്ലിക്ക് സ്വന്തം

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ പേരില്‍ മറ്റു റിക്കാര്‍ഡ് കൂടി. വേഗത്തില്‍ 10,000 റണ്‍സ് എന്ന റിക്കാര്‍ഡ് സച്ചിന് തെണ്ടുല്‍ക്കറുടെ പേരില്‍നിന്ന് മാറ്റി കോഹ്ലി സ്വന്തം പേരില്‍ കുറിച്ചു.
205 ഇന്നിംഗ്സില്‍നിന്ന് 36 സെഞ്ചുറി ഉള്‍പ്പെടെയാണ് കോഹ്ലി പതിനായിരം ക്ലബിലെത്തിയത്. പതിനായിരം ക്ലബിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരവും ലോകത്തിലെ പതിമൂന്നാമനുമാണ് കോഹ്ലി.
വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ 81 റണ്‍സ് തികച്ചതോടെയാണ് കോഹ്ലിയുടെ പുതിയ നേട്ടം. 2001ല്‍ 259 ഇന്നിംഗ്സില്‍നിന്നാണ് സച്ചിന് 10,000 റണ്‍സ് എന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കിയത്.
https://www.facebook.com/Malayalivartha