ഋഷഭ് പന്തിനെ ആക്രമിച്ച് ട്രോളന്മാർ; സഞ്ജുവിനെ ഇറക്കാത്തതിൽ പ്രതിഷേധം

ഋഷഭ് പന്ത് കളിയിൽ കാഴ്ച്ച വച്ച മോശം പ്രകടനം കാരണം അദ്ദേഹത്തെ ആരാധകർ കൈ വിടുന്ന സാഹചര്യമാണ് ഉള്ളത്. നാഗ്പൂരില്‍ ബംഗ്ലാദേശിനെതിരെ നടന്ന അവസാന ടി20യില്‍ ഒമ്പത് പന്തില്‍ നിന്ന് ആറ് റണ്‍സെടുക്കാന്‍ മാത്രമേ പന്തിന് കഴിഞ്ഞുള്ളൂ.
മാത്രമല്ല വിക്കറ്റിന് പിന്നിലും മുന്നിലും മോശം പ്രകടനമായിരുന്നു പന്തിന്റേത്. ട്രോളര്‍മാര്‍ വീണ്ടും പന്തിനെ വളഞ്ഞിരിക്കുകയാണ്. ഇനിയും കളിയിൽ തുടരാൻ പന്തിനെ അനുവദിക്കണമോ എന്നാണ് ട്രോളര്‍മാർ ചോദിക്കുന്നത്. താരങ്ങള്‍ക്ക് നല്‍കുന്ന അവസരങ്ങള്‍ക്കൊപ്പം സഞ്ജു സാംസണും അവസരം നല്‍കികൂടെയെന്നായിരുന്നു പലരും ഉന്നയിക്കുന്ന ചോദ്യം . സഞ്ജുവിനെ കളിക്കാൻ ഇറക്കാത്തത് ആരാധകർക്ക് ഏറെ വിഷമം ഉണ്ടാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha