അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ കൗമാര സംഘം സെമിയിലേക്ക് ...

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ കൗമാര സംഘം സെമിയിലേക്ക്... ചിരവൈരികളായ പാകിസ്ഥാനെ 58 റണ്‍സിനു വീഴ്ത്തിയാണ് ഇന്ത്യ സെമിയിലേക്ക് ടിക്കറ്റെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 252 റണ്‍സിന് പുറത്തായി.
പാകിസ്ഥാന്റെ പോരാട്ടം 46.2 ഓവറില്‍ 194 റണ്‍സിനു അവസാനിപ്പിച്ചാണ് ഇന്ത്യ ത്രില്ലര്‍ ജയം സ്വന്തമാക്കി അവസാന നാലിലെത്തിയത്. വിജയ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത പാകിസ്ഥാന്റെ മുന്‍നിര ചെറുത്തു നില്‍ക്കാനായി ശ്രമിച്ചെങ്കിലും മധ്യനിരയേയും വാലറ്റത്തേയും നിലം തൊടിക്കാതെ പറത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞു.
മൂന്നാം വിക്കറ്റ് നഷ്ടമാകുമ്പോള്‍ പാകിസ്ഥാന്റെ സ്‌കോര്‍ 151 റണ്‍സായിരുന്നു. ശേഷിക്കുന്ന 7 വിക്കറ്റുകള്‍ വെറും 43 റണ്‍സില്‍ നിലംപൊത്തി.
ജയിക്കും മുന്‍പ് തന്നെ ഇന്ത്യ സെമി ഉറപ്പിച്ചിരുന്നു. ഇന്ത്യ ഉയര്‍ത്തിയ വിജയ ലക്ഷ്യം പാകിസ്ഥാന്‍ 33.3 ഓവറില്‍ മറികടന്നിരുന്നെങ്കില്‍ അവര്‍ക്കും സെമിയിലേക്ക് മുന്നേറാൻ കഴിയുമായിരുന്നു.
"
https://www.facebook.com/Malayalivartha

























