ക്ഷമയുടെ നെല്ലിപ്പലക കണ്ട് ആരാധകർ; സഞ്ജുവിനെ ടീമിലെടുക്കാത്തതിൽ പ്രതിഷേധത്തിൽ മലയാളികൾ; എല്ലാം ഒരു ചിരിയിലൊതുക്കി സഞ്ജു സാംസൺ

വിന്‍ഡീസിനെതിരായ ഇന്ത്യയുടെ ടി20 ടീം പ്രഖ്യാപിച്ചപ്പോഴും സഞ്ജു സാംസൺ ടീമിൽ ഇടം നേടിയിരുന്നില്ല. നിരാശയ്ക്കൊപ്പം കടുത്ത പ്രതിഷേധവും മലയാളി ക്രിക്കറ്റ് പ്രേമികൾ ഉയർത്തുന്നുണ്ട്. ബംഗ്ലാദേശിനെതിരായ ടി20 ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഒരു മത്സരത്തില്‍ പോലും സഞ്ജുവിനെ കളിപ്പിച്ചില്ല എന്നത് ആരാധകരുടെ ക്ഷമയെ പരീക്ഷിക്കുന്നതായിരുന്നു. ഇപ്പോൾ ഇതാ ക്ഷമയുടെ നെല്ലി പലക വരെ കണ്ടിരിക്കുകയാണ് ആരാധകർ.
വിന്‍ഡീസിനെതിരായ ഇന്ത്യയുടെ ടി20 ടീം പ്രഖ്യാപിച്ചപ്പോഴും സഞ്ജു സാംസൺ ടീമിൽ ഇടമില്ല. ഇതോടെ ആരാധകർ സഞ്ജുവിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലും വന്ന് പരിഭവങ്ങൾ അറിയിച്ചു. ഒപ്പം ബി സി സി ഐയെ തെറി വിളിക്കുകയും ചെയ്തു. ഇതിനൊക്കെ പിന്നാലെ സഞ്ജുവിന്റെ മറുപടി വന്നിരുന്നു. ഒരു സ്മൈലിയാണ് സഞ്ജു ഇട്ടത്. നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വന്നത്. സഞ്ജു തളരാതെ കാത്തിരിക്കാനാണ് ആരാധകർ പറയുന്നത്.
https://www.facebook.com/Malayalivartha