ഗാംഗുലിയുടെ ടീമിന്റെ വരവോടെയാണ് ഇന്ത്യ വിജയക്കുതിപ്പ് തുടങ്ങിയെന്ന ഇന്ത്യൻ ക്യാപ്റ്റന്റെ പരാമർശത്തെ വിമർശിച്ച് മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കര്‍

വിരാട് കോലിക്കെതിരെ മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കര്‍ രംഗത്ത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം വിജയക്കുതിപ്പ് തുടങ്ങിയത് സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലാണെന്ന് വിരാട് പറഞ്ഞിരുന്നു. നിലവില്‍ ബി.സി.സി.ഐ പ്രസിഡന്റായ ഗാംഗുലിയെ കുറിച്ച് നല്ല വാക്കുകള്‍ കോലിക്ക് പറയേണ്ടതുണ്ടാകുമെന്നും കോലി ജനിക്കുന്നതിന് മുമ്പേ ഇന്ത്യന്‍ ടീം വിജയിച്ചിട്ടുണ്ടെന്നും ഗാവസ്‌കര്‍ പറഞ്ഞു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടെസ്റ്റിന് ശേഷം സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച വിശകലന പരിപാടിക്കിടെയായിരുന്നു കോലിയെ ഗാവസ്‌കര്‍ പരിഹസിച്ചത്.
ഈ വിജയത്തിന്റെ കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ ഗാംഗുലിയുടെ ടീമിന്റെ വരവോടെയാണ് ഇന്ത്യ വിജയക്കുതിപ്പ് തുടങ്ങിയതെന്നായിരുന്നു കോലി പറഞ്ഞത്. ദാദ ബി.സി.സി.ഐ പ്രസിഡന്റ് ആണെന്ന് എനിക്കറിയാം. അതുകൊണ്ട് അദ്ദേഹത്തെ കുറിച്ച് നല്ലതു പറയാന്‍ താൽപര്യം കൂടുമെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ 1970കളിലും 80കളിലും ഇന്ത്യന്‍ ടീം വിജയം നേടിയിട്ടുണ്ട്. അന്ന് കോലി ജനിച്ചിട്ടുപോലുമില്ലല്ലെന്നും ഗാവസ്‌കര്‍ പറയുകയുണ്ടായി.
https://www.facebook.com/Malayalivartha