വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയില്‍ സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയില്‍ സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍. ശിഖര്‍ ധവാന് പകരക്കാരനായാണ് സഞ്ജു ടീമിലെത്തിയത്. ബംഗ്ലാദേശിനെതിരായ പരമ്ബരയില്‍ സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും മലയാളി താരത്തിന് ഒരു കളിയിലും അവസരം ലഭിച്ചിരുന്നില്ല. സയിദ് മുഷ്താഖ് അലി ടൂര്‍ണമന്റെിലെ ഡല്‍ഹി-മഹാരാഷ്ട്ര മല്‍സരത്തിനിടെയാണ് ശിഖര്‍ ധവാന് പരിക്കേറ്റത്. ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്ബരയില്‍ മോശം പ്രകടനമായിരുന്നു ധവാന്‍ നടത്തിയത്.
മൂന്ന് മല്‍സരങ്ങളില്‍ നിന്ന് 91 റണ്‍സ് മാത്രമാണ് ധവാന്‍ സ്‌കോര്‍ ചെയ്തത്. സയദ് മുഷ്താഖ് അലി ടൂര്‍ണമന്റെിലും ധവാന്റെ പ്രകടനം മികച്ചതായിരുന്നില്ല. 35 റണ്‍സാണ് ടൂര്‍ണമന്റെിലെ ധവാന്റെ ടോപ് സ്‌കോര്‍.
"
https://www.facebook.com/Malayalivartha