സഞ്ജു വരുന്നൂ; പരുക്കേറ്റ ധവാനു പകരം സഞ്ജു വീണ്ടും ഇന്ത്യൻ ടീമിൽ എത്തുന്നു

ദിവസങ്ങൾ നീണ്ട പ്രതിഷേധങ്ങൾക്കും കോലാഹലങ്ങൾക്കുമൊടുവിൽ മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ എത്തുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. സഞ്ജുവിനെ ടീമിൽ തിരിച്ചെടുത്ത കാര്യം ബിസിസിഐ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്. പരുക്കേറ്റ ഓപ്പണർ ശിഖർ ധവാനു പകരം വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലേക്കാണ് സഞ്ജുവിനെ തിരിച്ചുവിളിച്ചത് തന്നെ. വിരാട് കോലിയാണ് ടി-ട്വൻറി ടീമിന്റെ നായകൻ. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ വിൻഡീസിനെതിരെ കളിക്കാനായി ഒരുങ്ങുന്നത്. ഇതിൽ രണ്ടാം മത്സരം സഞ്ജുവിന്റെ സ്വന്തം നാടായ തിരുവനന്തപുരത്താണ് നടക്കാനിരിക്കുന്നത്.
അതോടൊപ്പം തന്നെ ഡിസംബർ ആറിന് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം. ഡിസംബർ എട്ടിനാണ് തിരുവനന്തപുരത്തെ മത്സരം നടക്കുന്നത്. 11ന് മുംബൈ വാംഖഡെയിൽ മൂന്നാം മത്സരം നടക്കുന്നതായിരിക്കും. ഡിസംബർ 15 മുതൽ ഏകദിന പരമ്പരയ്ക്കു തുടക്കമാകുന്നതാണ്. വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള 15 അംഗ ടീമിൽ അംഗമായിരുന്ന ഓപ്പണർ ശിഖർ ധവാന്, സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കിടെയാണ് സാരമായി പരുക്കേറ്റത്. ഡൽഹിയുടെ താരമായ ധവാന് മഹാരാഷ്ട്രയ്‌ക്കെതിരായ മത്സരത്തിനിടെ കാൽമുട്ടിനാണ് പരുക്കേറ്റത് തന്നെ.
അതിനിടെ, സഞ്ജുവിനെ ടീമിൽനിന്ന് തഴഞ്ഞതിനു പിന്നാലെ തിരുവനന്തപുരം ട്വന്റി20 ബഹിഷ്കരിക്കണമെന്ന ക്യാംപയിൻ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി തുടർന്നിരുന്നു. നീണ്ട നാലു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജു സാംസണിനെയും സിലക്ടർമാർ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ പരമ്പരയിലെ മൂന്നു മത്സരങ്ങളിലും പകരക്കാരുടെ ബെഞ്ചിലായിരുന്നു താരം നിന്നത്. ഇതിനു പിന്നാലെയാണ് വിൻഡീസിനെതിരായ ട്വന്റി20, ഏകദിന ടീമുകളെ പ്രഖ്യാപിച്ചപ്പോൾ സഞ്ജുവിനെ തഴഞ്ഞതായുള്ള റിപ്പോർട്ട് പുറത്തേക്ക് വന്നത്.
https://www.facebook.com/Malayalivartha