Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

18 വര്‍ഷം മുമ്ബ് കരിയര്‍ മാറ്റിമറിച്ച ആ ഉപദേശം; അവസാനം സച്ചിൻ ആ ഹോട്ടൽ ജീവനക്കാരനെ കണ്ടെത്തി,ആ അപ്രതീക്ഷിത കണ്ടുമുട്ടൽ ഇങ്ങനെ

16 DECEMBER 2019 05:38 PM IST
മലയാളി വാര്‍ത്ത

നമ്മുടെ ജീവിതത്തിൽ ഒത്തിരിയേറെപേര് ചില സാഹചര്യങ്ങളിൽ വാക്കുകൾ കൊണ്ട് തന്നെ വഴിത്തിരിവായി മാറാറുണ്ട്. അവരെ നമ്മൾ വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയാൽ എങ്ങനെയായിരിക്കും നാം അതിനെ കാണുക. കഴിഞ്ഞ ദിവസം ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ തന്റെ കരിയറിലെ മറക്കാനാകാത്ത ഒരു സംഭവം ആരാധകരുമായി പങ്കുവെക്കുകയുണ്ടായി. ആ സംഭവത്തിന് പിന്നിലെ വ്യക്തിയെ കണ്ടെത്തി തരണമെന്നും ട്വീറ്റ് ചെയ്ത വീഡിയോയില്‍ സച്ചിന്‍ ആവശ്യപ്പെടുകയായിരുന്നു. 18 വര്‍ഷം മുമ്ബ് വിലപ്പെട്ട ഉപദേശത്തിലൂടെ തന്റെ കരിയറില്‍ സ്വാധീനിച്ച ഒരു ഹോട്ടല്‍ ജീവനക്കാരനെ ആയിരുന്നു സച്ചിന് കാണേണ്ടിയിരുന്നത് എന്നായിരുന്നു ട്വീറ്റ് ചെയ്തത്.

അങ്ങനെ സച്ചിന്‍ പറയുന്ന കഥ ഇങ്ങനെയാണ്. 2001-ല്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിനിടെ നടന്ന സംഭവം ആയിരുന്നു അത്. ചെന്നൈയിലായിരുന്നു പരമ്ബരയിലെ ഒരു ടെസ്റ്റ് നടന്നിരുന്നത്. ഇതിനായി ചെന്നൈയിലെ താജ് ഹോട്ടലില്‍ റൂമെടുക്കുകയുണ്ടായി. അതോടൊപ്പം തന്നെ സഹതാരങ്ങളെല്ലാം ഒപ്പമുണ്ടായിരുന്നു. റൂമിലെത്തിയ ശേഷം വെയ്റ്ററോട് ഒരു ചായ ആവശ്യപ്പെടുകയുണ്ടായി. അദ്ദേഹം ചായയുമായി എന്റെ റൂമിലെത്തിയിരുന്നു. ഇതിനിടയില്‍ ക്രിക്കറ്റിനെ കുറിച്ച്‌ ഒരു കാര്യം സൂചിപ്പിക്കാനുണ്ടെന്ന് പറയുകയുണ്ടായി. പേടിയോടെ ശബ്ദം കുറച്ചായിരുന്നു സംസാരം നടത്തിയത്. അങ്ങനെ ഞാന്‍ അനുമതി നല്‍കി.

'എല്‍ബോ ഗാര്‍ഡ് കെട്ടി കളിക്കുമ്ബോള്‍ ബാറ്റിന്റെ ചലനത്തില്‍ ചെറിയ മാറ്റം വരുന്നുണ്ട് എന്നതായിരുന്നു അദ്ദേഹം പറഞ്ഞത്. താങ്കളുടെ വലിയ ആരാധകന്‍ ആയതുകൊണ്ട് ഞാന്‍ എല്ലാ ഷോട്ടും ആവര്‍ത്തിച്ചു കാണാറുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അങ്ങനെയാണ് ഇതു മനസ്സിലാക്കിയത് തന്നെ.' അദ്ദേഹം പറയുന്നത് കേട്ട് ഞാന്‍ അദ്ഭുതപ്പെടുകയുണ്ടായി. ഇങ്ങനെ ഒരു നിരീക്ഷണം ആദ്യമായാണ് ഞാന്‍ കാണുന്നതും കേള്‍ക്കുന്നതും തന്നെ. പിന്നീട് അദ്ദേഹം പറഞ്ഞത് അനുസരിച്ച്‌ ഞാന്‍ എല്‍ബോ ഗാര്‍ഡിന്റെ ഡിസൈനില്‍ മാറ്റം വരുത്തിയിരുന്നു. അത് എന്റെ പ്രകടനത്തേയും മെച്ചപ്പെടുത്തുകയുണ്ടായി. അതിന് കാരണക്കാരന്‍ ആ ഹോട്ടല്‍ തൊഴിലാളിയാണ് എന്നതാണ്. അദ്ദേഹത്തെ കാണണമെന്നും പരിചയപ്പെടണമെന്നുമുണ്ട് എന്നും പ്രിയപ്പെട്ട ആരാധകരേ...നിങ്ങള്‍ അതിന് സഹായിക്കില്ലേ... എന്നും സച്ചിന്‍ പറഞ്ഞുനിര്‍ത്തി.

ഇതേതുടർന്ന് പിന്നീട്ഈ ഹോട്ടല്‍ ജീവനക്കാരന്‌ പിന്നാലെയായി ക്രിക്കറ്റ് ആരാധകര്‍. ഒടുവില്‍ അയാളെ കണ്ടെതുകയുണ്ടായി. ചെന്നൈ സ്വദേശിയായ ഗുരുപ്രസാദ് സുബ്രഹ്മണ്യന്‍ ആയിരുന്നു ആ ഹോട്ടല്‍ ജീവനക്കാരന്‍ എന്നത്. സച്ചിന്‍ അന്വേഷിക്കുന്നത് എന്റെ അമ്മാവനെയാണ് എന്ന് വ്യക്തമാക്കി ഒരു ആരാധകന്‍ രംഗത്തെത്തിയതോടെയാണ് ഗുരുപ്രസാദിനെ വേഗത്തില്‍ കണ്ടെത്താനായത് തന്നെ. അന്ന് സച്ചിന്‍ നല്‍കിയ ഓട്ടോഗ്രാഫും ഈ ആരാധകന്‍ തെളിവിനായി ട്വീറ്റ് ചെയ്യുകയുണ്ടായി. ഇതോടെ ഗുരുപ്രസാദ് വാര്‍ത്തകളിലെ താരമായി മാറി. ഇനി സച്ചിനെ കാണാനുള്ള കാത്തിരിപ്പാണ് ഉള്ളത്. അതിനായി ദിവസങ്ങള്‍ എണ്ണിക്കഴിയുകയാണെന്ന് ഗുരുപ്രസാദ് എന്നും പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (21 minutes ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (28 minutes ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (42 minutes ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (1 hour ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (1 hour ago)

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (1 hour ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (2 hours ago)

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച ​ഗൃഹനാഥൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (2 hours ago)

  പൈതൃക നെല്ലിനങ്ങളുടെ രക്ഷിതാവും പരമ്പരാഗത കൃഷിയുടെ പ്രയോക്താവുമായ പദ്മശ്രീ ചെറുവയൽ രാമന് വിട...  (2 hours ago)

തുലാവർഷം എത്തുന്നു... ഇന്ന് വൈകുന്നേരത്തോടെ തുലാവർഷമെത്തും.... ഞായറാഴ്ചവരെ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ  (3 hours ago)

ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക...  (3 hours ago)

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (10 hours ago)

Malayali Vartha Recommends