വെസ്റ്റിന്‍ഡീസിനെ നാല് വിക്കറ്റിന് തോല്‍പിച്ച് ഇന്ത്യ ലോകകപ്പ് ക്വാര്‍ട്ടറില്‍

വെസ്റ്റിന്‍ഡീസിനെ നാല് വിക്കറ്റിന് തോല്‍പിച്ച് ഇന്ത്യ ലോകകപ്പ് ക്വാര്‍ട്ടര്‍ ഉറപ്പാക്കി. ലോകകപ്പിലെ ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം ജയമാണ് ഇത്. വെസ്റ്റിന്‍ഡീസിനെ 182 റണ്‍സില്‍ ഒതുക്കിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 39.1 ഓവറില്‍ ലക്ഷ്യം കണ്ടു. സ്‌കോര്‍: വെസ്റ്റിന്‍ഡീസ്: 182/10 (44.2); ഇന്ത്യ: 185/6 (39.1).
മുന്‍നിര തകര്‍ന്ന മത്സരത്തില്‍ നായകന്റെ ഇന്നിങ്‌സ് കാഴ്ചവെച്ച ധോണിയുടെ അപരാജിതമായ 45 റണ്‍സാണ് ഇന്ത്യയെ വിജയതീരത്ത് എത്തിച്ചത്. വിജയറണ്‍ പിറന്നതും നായകന്റെ ബാറ്റില്‍ നിന്നുതന്നെ. അശ്വിന്‍ 16 റണ്‍സുമായി പുറത്താകാതെ നിന്നു. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന 51 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ഇന്നിങ്‌സിലെ ഉയര്‍ന്ന കൂട്ടുകെട്ടും ഇതുതന്നെ.
മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ക്കൊന്നും പിടിച്ചുനില്‍ക്കാനാകാത്തതാണ് ഇന്ത്യക്ക് വിനയായത്. ഓപ്പണര്‍മാരായ ശിഖര്‍ ധവാനും (7) രോഹിത് ശര്‍മയും (9) തുടക്കത്തിലേ പുറത്തായി. കോലിക്കും (33) രഹാനെക്കും (14) റെയ്‌നക്കും (22) തുടക്കം ലഭിച്ചെങ്കിലും കൂടുതല്‍ സമയം പിടിച്ചുനില്‍ക്കാനായില്ല.
ഒരു ഘട്ടത്തില്‍ ഇന്ത്യ നാലിന് 78 എന്ന നിലയില്‍ തകര്‍ന്നിരുന്നു. എന്നാല്‍ മധ്യനിരയുടെ ഉത്തരവാദിത്തത്തോടെയുള്ള ബാറ്റിങ് ഇന്ത്യയെ തുണയ്ക്കുകയായിരുന്നു. രവീന്ദ്ര ജഡേജ 13 റണ്‍സെടുത്തു. രണ്ട് വിക്കറ്റ് വീതമെടുത്ത ജെറോം ടെയ്‌ലറും ആന്ദ്രേ റസലുമാണ് വെസ്റ്റിന്ത്യന്‍ നിരയില്‍ മികച്ചുനിന്നത്. കെമര്‍ റോഷും ഡ്വെയ്ന്‍ സ്മിത്തും ഓരോ വിക്കറ്റ് പങ്കിട്ടു.
നേരത്തേ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് ഇന്ത്യന്‍ ബൗളിങ്ങിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ വീഴുകയായിരുന്നു. മുന്‍നിരയില്‍ ആരും തിളങ്ങാനാവാതെ പോയ മത്സരത്തില്‍ 57 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജേസണ്‍ മഹാള്‍ഡറിന്റെ തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ച്വറിയാണ് അവരെ തുണച്ചത്. സമ്മി (26), ഗെയ്ല്‍ (21), കാര്‍ട്ടര്‍ (21), ടെയ്‌ലര്‍ (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് വെസ്റ്റിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാര്‍.
എട്ടോവറില്‍ 35 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വെസ്റ്റിന്‍ഡീസ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് കളിയിലെ കേമന്‍. ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അശ്വിനും മോഹിത് ശര്‍മയ്ക്കും ഓരോ വിക്കറ്റ് പങ്കിട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha