Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മഴക്കളിയിലും ഇന്ത്യ പതറിയില്ല, ചാമ്പ്യന്‍സ്‌ട്രോഫി ഇന്ത്യക്ക്‌, ഒരു കളിയിലും തോല്‍ക്കാതെയുള്ള ഉജ്ജ്വല വിജയം, ശിഖര്‍ ധവാന്‍ മാന്‍ ഓഫ്‌ ദ സീരീസ്‌

24 JUNE 2013 12:58 AM IST
മലയാളി വാര്‍ത്ത.
ഇടക്കിടക്ക്‌ വന്ന്‌ കളി മുടക്കാന്‍ ശ്രമിച്ച മഴക്കും ഇന്ത്യന്‍ യുവ നിരയെ തളര്‍ത്താന്‍ സാധിച്ചില്ല. ആതിഥേയരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ ചാമ്പ്യന്‍സ്‌ട്രോഫിയില്‍ മുത്തമിട്ടു. ഇതുകൂടാതെ ഇന്ത്യയുടെ രവീന്ദ്ര ജഡേജയെ മാന്‍ ഓഫ്‌ ദി മാച്ചായും. ശിഖര്‍ ധവാനെ മാന്‍ ഓഫ്‌ ദി സീരീസായും തെരെഞ്ഞെടുത്തു. ഇത്‌ രണ്ടാം തവണയാണ്‌ ഇന്ത്യ ചാമ്പ്യന്‍സ്‌ ട്രോഫി സ്വന്തമാക്കുന്നത്‌. അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിലാണ് ഇന്ത്യയുടെ വിജയം. അവസാന പന്തില്‍ സിക്‌സര്‍ നേടിയാല്‍ ഇംഗ്ലണ്ടിന് മത്സരം വിജയിക്കാനാവുമായിരുന്നു. മഴയെ തുടര്‍ന്ന്‌ മത്സരം 20 ഓവറിലേക്കു വെട്ടിച്ചുരുക്കിയിരുന്നു. ആറാം ഓവറിന്റെ അഞ്ചു ബോള്‍ ആയപ്പോഴേക്കും വീണ്‌ടും മഴയെത്തി. ഒരു വിക്കറ്റ്‌ നഷ്ടത്തില്‍ 28 റണ്‍സ്‌ എന്ന നിലയിലായിരുന്നു ഇന്ത്യ അപ്പോള്‍. 6.2 ഓവറില്‍ 38 റണ്‍സ്‌ എന്ന നിലയില്‍ ഇന്ത്യ പതറിയപ്പോള്‍ ഒരിക്കല്‍ക്കൂടി മഴയെത്തി. പിന്നീട്‌ മത്സരം ആരംഭിച്ചപ്പോള്‍ ഇംഗ്ലണ്‌ട്‌ പിടിമുറുക്കി. നേരത്തേ ട്വന്റി-20 പോരാട്ടത്തെ അനുസ്‌മരിപ്പിക്കുന്ന തുടക്കവുമായി ധവാനും രോഹിതും ഇന്ത്യന്‍ ബാറ്റിംഗിന്‌ തുടക്കം കുറിച്ചു. എന്നാല്‍, നാലാം ഓവറില്‍ രോഹിത്‌ ശര്‍മയുടെ വിക്കറ്റ്‌ സ്റ്റൂവര്‍ട്ട്‌ ബ്രോഡ്‌ പിഴുതു. ബ്രോഡിന്റെ ഇന്‍സ്വിംഗര്‍ രോഹിതിന്റെ വിക്കറ്റ്‌ തെറിപ്പിച്ചു. മഴയ്‌ക്കുശേഷം ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരുടെ ഘോഷയാത്രയ്‌ക്കാണ്‌ എഡ്‌ഗ്‌ബാസ്റ്റണ്‍ സാക്ഷ്യംവഹിച്ചത്‌. അലക്ഷ്യമായ ഷോട്ടുകളിലൂടെ ഇന്ത്യന്‍ മുന്‍നിര ബാറ്റ്‌സ്‌മാന്മാര്‍ വിക്കറ്റ്‌ വലിച്ചെറിഞ്ഞു. 24 പന്തില്‍ 31 റണ്‍സെടുത്ത ശിഖര്‍ ധവാനെ രവി ബൊപ്പാര ട്രെഡ്‌വെല്ലിന്റെ കൈകളിലെത്തിച്ചു. പിന്നാലെയെത്തിയ കാര്‍ത്തികും (6) സുരേഷ്‌ റെയ്‌നയും (1) ക്യാപ്‌റ്റന്‍ ധോണിയും (0) ലക്ഷ്യംമറന്നപ്പോള്‍ ഇന്ത്യ 13 ഓവറില്‍ 66 എന്ന ദയനീയ നിലയിലേക്കു നിലംപൊത്തി. ഒടുവില്‍ വിരാട്‌ കോഹ്‌ലിയും രവീന്ദ്ര ജഡേജയും നടത്തിയ പോരാട്ടമാണ്‌ ഇന്ത്യക്ക്‌ പൊരുതാനുള്ള സ്‌കോര്‍ സമ്മാനിച്ചത്‌. വിരാട്‌ 34 പന്തില്‍ 43 റണ്‍സെടുത്ത്‌ ഇന്ത്യയുടെ ടോപ്‌ സ്‌കോററായി. ഒരു സിക്‌സും നാലു ഫോറും അടങ്ങുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നിംഗ്‌സ്‌. ആന്‍ഡേഴ്‌സനാണ്‌ കോഹ്‌ലിയെ മടക്കിയയച്ചത്‌. 25 പന്തില്‍ നിന്ന്‌ രണ്ടു വീതം സിക്‌സും ഫോറും അടിച്ച രവീന്ദ്ര ജഡേജ 33 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ കുക്കിനെ (2) തുടക്കത്തിലേ മടക്കി ഉമേഷ് യാദവ് ഇന്ത്യയെ മത്സരത്തിലേക്ക് കൊണ്ടുവന്നു. മികവോടെ ബാറ്റ് ചെയ്ത ജോനാഥന്‍ ട്രോട്ടിനെയും (20) ജോ റൂട്ടിനെയും (7) ഇയാന്‍ ബെല്ലിനെയും (13) തുടരെ നഷ്ടപ്പെടുകയും ചെയ്തതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. മോര്‍ഗനും(33) രവി ബൊപ്പാരയും (30) ചേര്‍ന്ന 64 റണ്‍സിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് മത്സരം ഇംഗ്ലണ്ടിന്റെ വഴിയിലേക്ക് കൊണ്ടുവന്നെങ്കിലും അടുത്തടുത്ത പന്തുകളില്‍ ഇരുവരെയും മടക്കി ഇഷാന്ത് ശര്‍മ നിര്‍ണായകമായ ബ്രേക്ക് ത്രൂ സമ്മാനിച്ചു. അവസാനത്തെ പതിനാറു പന്തില്‍ ഇംഗ്ലണ്ടിന്‌ ജയിക്കാന്‍ 20 റണ്‍സ്‌ മതിയായിരുന്നു. അവസാന പന്തില്‍ ആറു റണ്‍സും. എന്നാല്‍ അവസാന ഓവര്‍ എറിയാന്‍ വന്ന അശ്വിന്‍ കരുതലോടെ ബോള്‍ ചെയ്‌ത്‌ വിജയം ഇംഗ്ലണ്ടില്‍ നിന്നും തട്ടിയെടുക്കുകയായിരുന്നു. സ്‌കോര്‍ബോര്‍ഡ്‌ ഇന്ത്യ:രോഹിത്‌ ശര്‍മ ബി ബ്രോഡ്‌ 9, ശിഖര്‍ ധവാന്‍ സി ട്രെഡ്‌വെല്‍ ബി ബൊപ്പാര 31, കോഹ്‌ലി സി ബൊപാര ബി ആന്‍ഡേഴ്‌സണ്‍ 43, കാര്‍ത്തിക്‌ സി മോര്‍ഗന്‍ ബി ട്രെഡ്‌വെല്‍ 6, റെയ്‌ന സി കുക്ക്‌ ബി ബൊപ്പാര 1, ധോണി സി ട്രെഡ്‌വെല്‍ ബി ബൊപ്പാര 0, ജഡേജ നോട്ടൗട്ട്‌ 33, അശ്വിന്‍ റണ്ണൗട്ട്‌ 1, ഭുവനേശ്വര്‍ കുമാര്‍ നോട്ടൗട്ട്‌ 1, എക്‌സ്‌ട്രാസ്‌ 4, ആകെ 20 ഓവറില്‍ ഏഴു വിക്കറ്റ്‌ നഷ്ടത്തില്‍ 129. ഇംഗ്ലണ്ട്‌: അലിസ്റ്റര്‍ കുക്ക്‌ സി അശ്വിന്‍ ബി ഉമേഷ്‌ യാദവ്‌ 2, ബെല്‍ സ്റ്റംപ്‌ഡ്‌ ധോണി ബി ജഡേജ 13, ട്രോട്ട്‌ സ്‌റ്റംപ്‌ഡ്‌ ധോണി ബി അശ്വിന്‍ 20, റൂട്ട്‌ സി ഇഷാന്ത്‌ ബി അശ്വിന്‍ 7, മോര്‍ഗന്‍ സി അശ്വിന്‍ ബി ഇഷാന്ത്‌ 33, ബൊപ്പാര സി അശ്വിന്‍ ബി ഇഷാന്ത്‌ 30, ബട്ട്‌ലര്‍ ബി ജഡേജ 0, ബ്രസ്‌നന്‍ റണ്ണൗട്ട്‌ 2, ബ്രോഡ്‌ നോട്ടൗട്ട്‌ 7, ട്രെഡ്‌വെല്‍ 1, എക്‌സ്‌ട്രാസ്‌ 5, ആകെ 20 ഓവറില്‍ എട്ടു വിക്കറ്റിന്‌ 124.          
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (18 hours ago)

Malayali Vartha Recommends