ഐപിഎല്‍ മത്സരങ്ങളില്‍ കാണികള്‍ക്ക് പ്രവേശനം അനുവദിച്ചു

യുഎഇ വേദിയാകുന്ന ഐപിഎല്‍ മത്സരങ്ങളില്‍ കാണികള്‍ക്കും പ്രവേശനമുണ്ടായിരിക്കും. ഐപിഎല്‍ സിഇഒ ഹോമംഗ് അമിന്‍ ഇക്കാര്യം ഫ്രാഞ്ചൈസികളെ അറിയിച്ചു. എന്നാല്‍ സ്റ്റേഡിയത്തിന്റെ ശേഷിക്ക് അനുസരിച്ച് കാണികള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. നിയന്ത്രിത എണ്ണം ആളുകള്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.
മേയില്‍ ഇന്ത്യയില്‍ തുടങ്ങിയ ഐപിഎല്‍ 2021 സീസണ് കോവിഡ് വ്യാപനം മൂലം പാതിവഴിയില്‍ നിര്‍ത്തിയിരുന്നു. പിന്നീടാണ് ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ നടത്താന്‍ ബിസിസിഐ തീരുമാനിച്ചത്.
സെപ്റ്റംബര്‍ 19-നാണ് രണ്ടാം ഭാഗം തുടങ്ങുന്നത്. ദുബായ്, അബുദാബി, ഷാര്‍ജ എന്നിവടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.
2019ന് ശേഷം ഐപിഎല്‍ മത്സരങ്ങളില്‍ കാണികളെ പ്രവേശിപ്പിച്ചിരുന്നില്ല. 2020 സീസണ് പൂര്‍ണമായും യുഎഇയില്‍ നടന്നത് കാണികള്‍ക്ക് പ്രവേശനം ഇല്ലാതെയാണ്.
https://www.facebook.com/Malayalivartha






















