ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്ക് മുന്‍പ് പുതിയ പരിശീലകനെ ബി.സി.സി.ഐ തിരഞ്ഞെടുക്കും; ട്വന്റി ട്വന്റി ലോകകപ്പിന് ശേഷം രവി ശാസ്ത്രി ഇന്ത്യന്‍ പരിശീലക സ്ഥാനം ഒഴിഞ്ഞേക്കും

ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി ആസന്നമായ ട്വന്റി ട്വന്റി ലോകകപ്പിന് ശേഷം ടീമിന്റെ പരിശീലക സ്ഥാനം ഒഴിയുമെന്ന് റിപ്പോര്‍ട്ടുകള്‍, രവി ശാസ്ത്രിയെ കൂടാതെ ടീമിന്റെ സഹ പരിശീലകരായ ബൗളിംഗ് പരിശീലകന്‍ ഭരത് അരുണും ഫീല്‍ഡിങ് പരിശീലകന്‍ ആര്‍ ശ്രീധറും കരാര്‍ പുതുക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ഡിസംബര്‍ 16ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്ബരക്ക് മുന്‍പ് പുതിയ പരിശീലകനെ ബി.സി.സി.ഐ തിരഞ്ഞെടുക്കുമെന്നാണ് കരുതപ്പെടുന്നത്. നിലവിലെ കരാര്‍ പ്രകാരം രവി ശാസ്ത്രിയുടെ കാലാവധി ടി20 ലോകകപ്പ് വരെയാണ്. നേരത്തെ 2017 മുതല്‍ 2019 വരെയായിരുന്നു രവി ശാസ്ത്രിയുടെ കാലാവധി. തുടര്‍ന്ന് രവി ശാസ്ത്രിക്ക് ബി.സി.സി.ഐ കരാര്‍ പുതുക്കി നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha






















