താരങ്ങൾക്ക് സുരക്ഷാ ഭീഷണി; പാകിസ്താന്‍ പര്യടനം റദ്ദാക്കി ന്യൂസിലന്‍ഡ്; പര്യടനം റദ്ദാക്കിയത് ടോസിടുന്നതിന് മിനിട്ടുകള്‍ക്ക് മുന്‍പ്; താരങ്ങള്‍ എത്രയും വേഗം പാകിസ്താന്‍ വിട്ട് തിരിച്ചെത്തണമെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ്

പാകിസ്താന്‍ പര്യടനം പൂര്‍ണമായും റദ്ദാക്കി ന്യൂസിലന്‍ഡ്. ന്യൂസിലന്‍ഡ് സര്‍ക്കാര്‍ നല്‍കിയ സുരക്ഷാ മുന്നറിയിപ്പ് അനുസരിച്ചാണ് പര്യടനം റദ്ദാക്കിയതെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.
പര്യടനത്തിലെ ആദ്യ ഏകദിന മത്സരത്തിനായുള്ള ടോസിടുന്നതിന് മിനിട്ടുകള്‍ക്ക് മുന്‍പാണ് പര്യടനം റദ്ദാക്കിയതായി ന്യൂസിലന്‍ഡ് അറിയിച്ചത്. മൂന്ന് ഏകദിനവും അഞ്ച് ടിട്വന്റി മത്സരങ്ങളുമാണ് പര്യടനത്തില്‍ നിശ്ചയിച്ചിരുന്നത്.
റാവല്‍പിണ്ടിയിലും ലാഹോറിലുമായി ഒക്ടോബര്‍ മൂന്ന് വരെയാണ് പരമ്ബര നിശ്ചയിച്ചിരുന്നത്. സെപ്റ്റംബര്‍ 11നാണ് ന്യൂസിലന്‍ഡ് ടീമംഗങ്ങള്‍ പാകിസ്താനിലെത്തിയത്.
"പര്യടനം ഉപേക്ഷിക്കുന്നത് പാക് ക്രിക്കറ്റ് ബോര്‍ഡിന് കനത്ത തിരിച്ചടിയാണെന്ന് മനസിലാക്കുന്നു. മികച്ച രീതിയിലാണ് പാകിസ്താന്‍ ഞങ്ങളെ ഇവിടെ സ്വീകരിച്ചത്. പക്ഷേ താരങ്ങളുടെ സുരക്ഷ അവഗണിക്കാനാകാത്തതിനാല്‍ പരമ്ബരയില്‍ നിന്ന് പിന്‍മാറുക മാത്രമാണ് ഏകവഴി" എന്നാണ് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് വൈറ്റ് പ്രസ്താവനയില്‍ പറഞ്ഞത്. ന്യൂസിലന്‍ഡ് താരങ്ങള്‍ എത്രയും വേഗം പാകിസ്താന്‍ വിടുമെന്നും ബോര്‍ഡ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















