'ഞാന്‍ നാളെ പാകിസ്താനിലേക്ക് പോകുകയാണ്. ആരൊക്കെ കൂടെയുണ്ട്....' ക്രിസ്‌ഗെയ്‌ലിന്റെ ആ ചോദ്യം; മത്സരം ആരംഭിക്കാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ പാക് അമ്പരപ്പിച്ച് പര്യടനത്തില്‍ ന്യൂസിലന്‍ഡ് ക്രികെറ്റ് ടീമിന്റെ പിന്മാറ്റം; നാടകീയ രംഗങ്ങൾക്ക് വേദിയായി ക്രിക്കറ്റ് മേഖല, പിന്നാലെ പാകിസ്താന് പിന്തുണയുമായി വെസ്റ്റിന്‍ഡീസ് താരങ്ങള്‍!

മത്സരം ആരംഭിക്കാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ ന്യൂസിലന്‍ഡ് ക്രികെറ്റ് ടീം പാക് പര്യടനത്തില്‍ നിന്ന് പിന്മാറിയത് വലിയ ചർച്ചകൾക്കാണ് ഇടയാക്കിയത്. പിന്നാലെ പാകിസ്താന് പിന്തുണയുമായി വെസ്റ്റിന്‍ഡീസ് താരങ്ങള്‍ രംഗത്ത് എത്തി. ക്രിസ് ഗെയില്‍, മുന്‍ വെസ്റ്റിന്‍ഡീസ് നായകന്‍ ഡാരന്‍ സമ്മി അടക്കമുള്ളവര്‍ ന്യൂസിലന്‍ഡിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.
'ഞാന്‍ നാളെ പാകിസ്താനിലേക്ക് പോകുകയാണ്. ആരൊക്കെ കൂടെയുണ്ട്' -എന്നാണ് ക്രിസ് ഗെയ്ല്‍ ട്വീറ്റ് ചെയ്തുകൊണ്ടാണ് തന്റെ പ്രതിഷേധം അറിയിച്ചത്. സുരക്ഷ പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ന്യൂസിലന്‍ഡ് പാക് പര്യടനത്തില്‍ നിന്ന് അവസാന നിമിഷം പിന്മാറിയത്. എന്നാൽ ന്യൂസിലന്‍ഡിന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി സമ്മിയും രംഗത്തെത്തി. 6 വര്‍ഷമായി പാകിസ്താനില്‍ വളരെ സന്തോഷത്തോടെയാണ് ക്രികെറ്റ് കളിച്ചതെന്നും എപ്പോഴും താന്‍ സുരക്ഷിതമായിരുന്നെന്നും സമ്മി വ്യക്തമാക്കി.
3 ഏകദിനങ്ങളും 5 ട്വന്റി20 മത്സരങ്ങളും അടങ്ങുന്ന ലിമിറ്റഡ് ഓവെര്‍ പരമ്പരക്കായാണ് ന്യൂസിലന്‍ഡ് ടീം പാകിസ്താനിലെത്തിയത്. റാവല്‍പിണ്ടിയിലെ ആദ്യ ഏകദിന മത്സരം ആരംഭിക്കുന്നതിന് തൊട്ട് മുമ്പായിരുന്നു സുരക്ഷ കാരണങ്ങള്‍ പറഞ്ഞ് ന്യൂസിലന്‍ഡ് ടീം പരമ്പരയില്‍നിന്നും അവസാന നിമിഷം പിന്മാറിയത്.
അതേസമയം ന്യൂസിലന്‍ഡ് സര്‍കാര്‍ നല്‍കിയ മുന്നറിയിപ്പനുസരിച്ചാണ് പിന്മാറുന്നതെന്നും എത്രയും വേഗം തങ്ങളുടെ ടീം പാകിസ്താന്‍ വിടുമെന്നുമാണ് ന്യൂസിലന്‍ഡ് ക്രികെറ്റ് ബോര്‍ഡ് വിശദീകരിക്കുന്നത്. ന്യൂസിലന്‍ഡിന്റെ തീരുമാനത്തിനെതിരെ ശുഐബ് അക്തര്‍, ഇന്‍സമാമുല്‍ ഹഖ്, റമീസ് രാജ അടക്കമുള്ള താരങ്ങള്‍ രംഗത്തെത്തിയിരുന്നു.
കൂടാതെ 18 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ന്യൂസിലന്‍ഡ് ക്രികെറ്റ് ടീം പാകിസ്താനിൽ എത്തിച്ചേർന്നത്. 3 ഏകദിനങ്ങളും 5 ട്വന്റി 20 യും അടക്കമുള്ള 8 മത്സരങ്ങള്‍ സെപ്റ്റംബര്‍ 17 മുതല്‍ ഒക്‌ടോബര്‍ 3വരെ റാവല്‍പിണ്ടിയിലും ലാഹോറിലുമായി നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. കളി നടത്താന്‍ വേണ്ട എല്ലാ സൗകര്യങ്ങളും സുരക്ഷയും ഒരുക്കുകയും ഇരുടീമുകളും പരിശീലനം നടത്തുകയും ചെയ്തതുമാണ്. ഇതിനിടെയാണ് നാടകീയമായുള്ള പിന്‍മാറ്റത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നത്.
'
https://www.facebook.com/Malayalivartha






















