പാകിസ്ഥാനിൽ നിന്നും നാടുവിട്ട ന്യൂസിലാന്റ് ടീം സുരക്ഷിതമായി ഇറങ്ങിയത് മറ്റൊരിടത്ത്; ടി20 ലോകകപ്പില്‍ പങ്കെടുക്കാൻ ടീം അംഗങ്ങളായ 34 പേരും സപ്പോര്‍ട്ടിംഗ് സ്‌റ്റാഫും ദുബായില്‍

പാകിസ്ഥാനുമായുളള പരമ്പര സുരക്ഷാ കാരണങ്ങളാല്‍ റദ്ദാക്കിയിരിക്കുകയാണ് ന്യൂസിലാന്റ് ക്രിക്കറ്ര് ടീം. പിന്നാലെ മടങ്ങിയ ന്യൂസിലാന്റ് ക്രിക്കറ്ര് ടീം ഇതുവരെ ജന്മനാട്ടിലെത്തിയിട്ടില്ല. പകരം അവരെത്തിയത് വളരെ സുരക്ഷയുളള മറ്റൊരിടത്താണ് എന്നതാണ്. യുഎഇയില്‍. ടി20 ലോകകപ്പില്‍ പങ്കെടുക്കാനാണ് ടീം അംഗങ്ങളായ 34 പേരും സപ്പോര്‍ട്ടിംഗ് സ്‌റ്റാഫും ദുബായില്‍ എത്തിച്ചേർന്നത്.
ഇവരില്‍ 24 പേര്‍ വൈകാതെ അടുത്തയാഴ്‌ച തന്നെ ജന്മനാട്ടിലേക്ക് മടങ്ങുന്നതായിരിക്കും. മറ്റുളളവര്‍ ദുബായില്‍ എത്തുന്ന ലോകകപ്പ് ടീമിനൊപ്പം ചേരുന്നതാണ്. ഒക്‌ടോബര്‍ 17നാണ് യുഎഇയില്‍ ടി20 ലോകകപ്പ് തുടങ്ങുക.
അതോടൊപ്പം തന്നെ ആശങ്കകള്‍ക്കിടയിലും സുരക്ഷിതമായി ന്യൂസിലാന്റ് ടീമിനെ തിരികെ അയക്കാന്‍ സഹായിച്ച പാക് ക്രിക്കറ്ര് ബോര്‍ഡിനോട് ന്യൂസിലാന്റ് ക്രിക്കറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് വൈറ്ര് നന്ദി അറിയിക്കുകയുണ്ടായി. വിശ്വസിക്കാവുന്ന തരത്തില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചതിനാലാണ് തങ്ങള്‍ മടങ്ങിയതെന്ന് വൈറ്റ് പറയുകയും ചെയ്തു. സര്‍ക്കാരുമായി നിരവധി തവണ ചര്‍ച്ച നടത്തിയിട്ടാണ് പരമ്ബര ഉപേക്ഷിച്ച് മടങ്ങുന്ന വിവരം പാക് ക്രിക്കറ്റ്ബോര്‍ഡിനെ അറിയിച്ചതെന്ന് വൈറ്റ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















